- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലെ പാക്കിസ്ഥാൻ വംശജയായ 13കാരി പെൺകുട്ടിയെ കാണാനില്ല; പാക്കിസ്ഥാനിലേക്ക് കടത്തിയെന്ന് പൊലീസിന് സംശയം; തിരച്ചിലുമായി സോഷ്യൽ മീഡിയയും
യുകെയിലെ 13കാരിയായ പാക്കിസ്ഥാൻ വംശജയെ വ്യാഴാഴ്ച മുതൽ കാണാതായിരിക്കുകയാണ്. ഇക്ര അഹമ്മദ് എന്ന് പേരുള്ള പെൺകുട്ടിയെ പാക്കിസ്ഥാനിലേക്ക് കടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പെൺകുട്ടിയെ കണ്ടുപിടിക്കുകയെന്ന യജ്ഞവുമായി സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്റ്റോക്ക്ടൻ-ഓൺ-ടീസിലെ കോൺവാൾ അവന്യൂ ഏരിയയിൽ നിന്നും ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ഇക്രയെ കാണാതായിരിക്കുന്നത്. കുട്ടിയെക്കുറിച്ച് ക്ലീവ് ലാൻഡ് പൊലീസ് തികഞ്ഞ ഉത്കണ്ഠയാണ് പുലർത്തുന്നത്. എന്നാൽ ഇക്രയെ അന്ന് വൈകീട്ട് 6.45ന് തോണബൈ പ്രദേശത്ത് സുരക്ഷിതയായി കണ്ടിരുന്നുവെന്നാണ് പൊലീസ് വക്താവ് വെളിപ്പെടുത്തുന്നത്. ഇക്ര അപ്രത്യക്ഷയായതിന്റെ കാരണം തേടിക്കൊണ്ടിരിക്കുകയാണ് പൊലീസിപ്പോൾ. സോഷ്യൽ മീഡിയയിൽ ഇക്രയെ കണ്ടെത്തുന്നതിനുള്ള അഭ്യർത്ഥന ഫോട്ടോ സഹിതം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇക്രയെ കണ്ടെത്താൻ തങ്ങളെ സഹായിക്കാൻ രംഗത്തെത്തിയ മാദ്ധ്യമങ്ങൾക്കും പൊതുജനത്തിനും പൊലീസ് വക്താവ് നന്ദി പ്രകാശിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം പ്രമാണിച്
യുകെയിലെ 13കാരിയായ പാക്കിസ്ഥാൻ വംശജയെ വ്യാഴാഴ്ച മുതൽ കാണാതായിരിക്കുകയാണ്. ഇക്ര അഹമ്മദ് എന്ന് പേരുള്ള പെൺകുട്ടിയെ പാക്കിസ്ഥാനിലേക്ക് കടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
പെൺകുട്ടിയെ കണ്ടുപിടിക്കുകയെന്ന യജ്ഞവുമായി സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്റ്റോക്ക്ടൻ-ഓൺ-ടീസിലെ കോൺവാൾ അവന്യൂ ഏരിയയിൽ നിന്നും ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ഇക്രയെ കാണാതായിരിക്കുന്നത്.
കുട്ടിയെക്കുറിച്ച് ക്ലീവ് ലാൻഡ് പൊലീസ് തികഞ്ഞ ഉത്കണ്ഠയാണ് പുലർത്തുന്നത്. എന്നാൽ ഇക്രയെ അന്ന് വൈകീട്ട് 6.45ന് തോണബൈ പ്രദേശത്ത് സുരക്ഷിതയായി കണ്ടിരുന്നുവെന്നാണ് പൊലീസ് വക്താവ് വെളിപ്പെടുത്തുന്നത്.
ഇക്ര അപ്രത്യക്ഷയായതിന്റെ കാരണം തേടിക്കൊണ്ടിരിക്കുകയാണ് പൊലീസിപ്പോൾ. സോഷ്യൽ മീഡിയയിൽ ഇക്രയെ കണ്ടെത്തുന്നതിനുള്ള അഭ്യർത്ഥന ഫോട്ടോ സഹിതം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇക്രയെ കണ്ടെത്താൻ തങ്ങളെ സഹായിക്കാൻ രംഗത്തെത്തിയ മാദ്ധ്യമങ്ങൾക്കും പൊതുജനത്തിനും പൊലീസ് വക്താവ് നന്ദി പ്രകാശിപ്പിച്ചിട്ടുണ്ട്.
- സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ