- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പെൻഷൻകാർക്ക് സ്വസ്ഥമായി ജീവിക്കാൻ പ്രത്യേക വിസ ഏർപ്പെടുത്തി തായ്ലൻഡ്; സ്ത്രീയും മദ്യവും അടിപൊളി ബീച്ചുകളുമായി സുഖജീവിതം നടത്താൻ സായിപ്പന്മാരുടെ ഒഴുക്ക്
ലണ്ടൻ: ബ്രിട്ടീഷ് പെൻഷനർമാരെ തങ്ങളുടെ രാജ്യത്തേക്ക് ആകർഷിച്ച് വരുത്തുന്നതിനുള്ള പദ്ധതികളുമായാണ് തായ്ലൻഡ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് പെൻഷനർമാർക്ക് സ്വസ്ഥമായി ജീവിക്കാൻ തായ്ലൻഡ് പ്രത്യേകം വിസ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സ്ത്രീയും മദ്യവും അടിപൊളി ബീച്ചുകളുമായി തായ്ലൻഡിൽ സുഖജീവിതം നടത്താൻ സായിപ്പന്മാരുടെ ഒഴുക്ക് തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. ഇതിന് പുറമെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്ന ബ്രിട്ടനുമായി നല്ല ബന്ധങ്ങളുണ്ടാക്കിയെടുക്കാനും തായ്ലൻഡ് ഇപ്പോൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പരമ്പരാഗതമായി ബ്രിട്ടീഷ് പെൻഷനർമാർ ചൂടുള്ള കാലാവസ്ഥയും ചെലവ് കുറഞ്ഞ ജീവിതവും മോഹിച്ച് തങ്ങളുടെ പെൻഷൻ കാലത്ത് സ്പെയിനിന്റെ തെക്ക്ഭാഗത്തേക്കാണ് പോകാറുള്ളത്. നിലവിൽ മൂന്ന് ലക്ഷത്തിലധികം ബ്രിട്ടീഷ് പെൻഷനർമാർ സ്പെയിനിൽ അടിച്ച് പൊളിച്ച് ജീവിക്കുന്നുമുണ്ട്. എന്നാൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതോടെ യൂണിയന്റെ ഭാഗമായ സ്പെയിനിൽ പെൻഷൻ ജീവിതം നയിക്കുകയെന്നത് ബ ുദ്ധിമുട്
ലണ്ടൻ: ബ്രിട്ടീഷ് പെൻഷനർമാരെ തങ്ങളുടെ രാജ്യത്തേക്ക് ആകർഷിച്ച് വരുത്തുന്നതിനുള്ള പദ്ധതികളുമായാണ് തായ്ലൻഡ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് പെൻഷനർമാർക്ക് സ്വസ്ഥമായി ജീവിക്കാൻ തായ്ലൻഡ് പ്രത്യേകം വിസ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സ്ത്രീയും മദ്യവും അടിപൊളി ബീച്ചുകളുമായി തായ്ലൻഡിൽ സുഖജീവിതം നടത്താൻ സായിപ്പന്മാരുടെ ഒഴുക്ക് തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. ഇതിന് പുറമെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്ന ബ്രിട്ടനുമായി നല്ല ബന്ധങ്ങളുണ്ടാക്കിയെടുക്കാനും തായ്ലൻഡ് ഇപ്പോൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
പരമ്പരാഗതമായി ബ്രിട്ടീഷ് പെൻഷനർമാർ ചൂടുള്ള കാലാവസ്ഥയും ചെലവ് കുറഞ്ഞ ജീവിതവും മോഹിച്ച് തങ്ങളുടെ പെൻഷൻ കാലത്ത് സ്പെയിനിന്റെ തെക്ക്ഭാഗത്തേക്കാണ് പോകാറുള്ളത്. നിലവിൽ മൂന്ന് ലക്ഷത്തിലധികം ബ്രിട്ടീഷ് പെൻഷനർമാർ സ്പെയിനിൽ അടിച്ച് പൊളിച്ച് ജീവിക്കുന്നുമുണ്ട്. എന്നാൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതോടെ യൂണിയന്റെ ഭാഗമായ സ്പെയിനിൽ പെൻഷൻ ജീവിതം നയിക്കുകയെന്നത് ബ ുദ്ധിമുട്ടാകുമെന്ന് ഭയന്ന് ഇവിടേക്ക് പോകുന്നത് കുറഞ്ഞിട്ടുണ്ട്. ഇത്തരക്കാരെ ആകർഷിക്കാനാണ് തായ്ലൻഡ് പുതിയ പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ബ്രിട്ടീഷ് പെൻഷനർമാർക്കുള്ള പ്രത്യേക വിസ സ്‌കീം നടപ്പിലാക്കുന്നതിനുള്ള ചുമതല ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ഏജൻസിയായ തായ്ലൻഡ് എലൈറ്റിനാണ്. ബ്രിട്ടൻ യൂണിയനിൽ നിന്നും വേറിട്ട് പോകുന്ന ഈ അവസരം തായ്ലൻഡിനും ബ്രിട്ടനും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുള്ള സുവർണാവസരമാണെന്നാണ് ഈ ഏജൻസിയുടെ പ്രസിഡന്റ് പ്രൂയെറ്റ് ബൂബ്ഫകാം പ്രതികരിച്ചിരിക്കുന്നത്. തായ്ലൻഡ് മുന്നോട്ട് വച്ചിരിക്കുന്ന പുതിയ വിസ സ്‌കീം ബ്രിട്ടനിൽ ബ്രെക്സിറ്റിനെ തുടർന്നുള്ള അനിശ്ചിതത്വത്തിൽ ആശ്വാസം പകരുമെന്നാണ് ഒരു ഇന്റർനാഷണൽ റെസിഡൻസ് ആൻഡ് സിറ്റിസൺഷിപ്പ് അഡൈ്വസറി സ്ഥാപനമായ ഹെൻലെ ആൻഡ് പാർട്ട്ണേർസിലെ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ജ്യൂർഗ് സ്റ്റെഫൻ പറയുന്നത്.
അതിനാൽ റിട്ടയർ ചെയ്യാനൊരുങ്ങുന്ന യുകെ പൗരന്മാർക്ക് തായ്ലൻഡിലേക്ക് ഉടൻ വരാമെന്നും അദ്ദേഹം നിർദേശിക്കുന്നു. ഇതിലൂടെ 12,033 പൗണ്ട് മുടക്കിയാൽ അഞ്ച് വർഷം വരെ തായ്ലൻഡിൽ തങ്ങാൻ സാധിക്കും. തായ്ലൻഡ് എലൈറ്റിന്റെ റെസിഡൻസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നവരിൽ ഇതുവരെ പേര് നൽകിയവരിൽ 40 ശതമാനവും ബ്രിട്ടീഷ് പൗരന്മാരാണെന്നും ബുബ്ഫകാം പറയുന്നു. ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ ഈ വർഷം 15 ശതമാനം വർധവുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.