- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലമെന്റിൽ വോട്ടിനിട്ടു ഭൂരിപക്ഷം വാങ്ങി മാത്രമേ ബ്രെക്സിറ്റ് നടത്താനാകൂ എന്നു സുപ്രീംകോടതി; വിധി മറികടക്കാൻ സർക്കാരിന് അധികാരം നല്കുന്ന ബിൽ അവതരിപ്പിക്കാൻ ഒരുങ്ങി തെരേസ മെയ് സർക്കാർ; കോടതിവിധി ബ്രെക്‌സിറ്റിനെ സാരമായി ബാധിച്ചേക്കില്ല
ലണ്ടൻ: ബ്രെക്‌സിറ്റ് നടപടികൾക്കു പാർലമെന്റിന്റെ അംഗീകാരം വേണമെന്ന സുപ്രീംകോടതി ഉത്തരവു മറികടക്കാനായി പുതിയ ബിൽ അവതരിപ്പിക്കാനൊരുങ്ങി തെരേസ മെയ് സർക്കാർ. നിലവിലുള്ള നിയമം മാറ്റാനുള്ള അധികാരം സർക്കാരിനല്ല, പാർലമെന്റിനാണെന്നു സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് പുതിയ ബിൽ അവതരിപ്പിക്കാൻ പ്രധാനമന്ത്രി തേരേസ മെയ് ഒരുങ്ങുന്നത്. സുപ്രീംകോടതിയുടെ വിധി കാര്യമായ തിരിച്ചടിയായി പ്രധാനമന്ത്രി തെരേസ മെയ് കണക്കാക്കുന്നില്ല. അതേസമയം വിധി എതിരായ സാഹചര്യത്തിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ വൈകും. ഭരണം നടത്തുന്ന കൺസർവേറ്റീവ് പാർട്ടിക്ക് പാർലമെന്റിൻ ഭൂരിപക്ഷം ഉള്ളതിനാൽ അനായാസം ബിൽ പാസാക്കാൻ തെരേസ മെയ്ക്കാകും. കോടതിവിധി പ്രതികൂലമായിരിക്കുമെന്നു മുൻകൂട്ടിക്കണ്ട തെരേസ മെയ് പുതിയ ബിൽ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ നേരത്തേ തുടങ്ങിയിരുന്നു. ഈ ബില്ലിന്റെ നാല് ഡ്രാഫ്റ്റ് പതിപ്പുകളാണ് തയ്യാറാക്കിയത്. യൂറോപ്യൻ യൂണിയൻ വിടാനുള്ള തീരുമാനം പാർലമെന്റിൽ വോട്ടിനിട്ടു പാസാക്കിശേഷം മാത്രമേ നടപ്പിലാക്കാനാകൂ എന്നാണ് ബ്രിട്ടീ
ലണ്ടൻ: ബ്രെക്‌സിറ്റ് നടപടികൾക്കു പാർലമെന്റിന്റെ അംഗീകാരം വേണമെന്ന സുപ്രീംകോടതി ഉത്തരവു മറികടക്കാനായി പുതിയ ബിൽ അവതരിപ്പിക്കാനൊരുങ്ങി തെരേസ മെയ് സർക്കാർ. നിലവിലുള്ള നിയമം മാറ്റാനുള്ള അധികാരം സർക്കാരിനല്ല, പാർലമെന്റിനാണെന്നു സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് പുതിയ ബിൽ അവതരിപ്പിക്കാൻ പ്രധാനമന്ത്രി തേരേസ മെയ് ഒരുങ്ങുന്നത്.
സുപ്രീംകോടതിയുടെ വിധി കാര്യമായ തിരിച്ചടിയായി പ്രധാനമന്ത്രി തെരേസ മെയ് കണക്കാക്കുന്നില്ല. അതേസമയം വിധി എതിരായ സാഹചര്യത്തിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ വൈകും. ഭരണം നടത്തുന്ന കൺസർവേറ്റീവ് പാർട്ടിക്ക് പാർലമെന്റിൻ ഭൂരിപക്ഷം ഉള്ളതിനാൽ അനായാസം ബിൽ പാസാക്കാൻ തെരേസ മെയ്ക്കാകും. കോടതിവിധി പ്രതികൂലമായിരിക്കുമെന്നു മുൻകൂട്ടിക്കണ്ട തെരേസ മെയ് പുതിയ ബിൽ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ നേരത്തേ തുടങ്ങിയിരുന്നു. ഈ ബില്ലിന്റെ നാല് ഡ്രാഫ്റ്റ് പതിപ്പുകളാണ് തയ്യാറാക്കിയത്.
യൂറോപ്യൻ യൂണിയൻ വിടാനുള്ള തീരുമാനം പാർലമെന്റിൽ വോട്ടിനിട്ടു പാസാക്കിശേഷം മാത്രമേ നടപ്പിലാക്കാനാകൂ എന്നാണ് ബ്രിട്ടീഷ് പരമോന്നത കോടതി സർക്കാരിന് നിർദ്ദേശം നല്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഹൈക്കോടതി നേരത്തെ നടത്തിയ വിധിയ്‌ക്കെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണു സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരുമടങ്ങിയ ബെഞ്ചിന്റെ നിർണായകമായ വിധിയുണ്ടായത്. ആകെയുള്ള 11 ജഡ്ജിമാരിൽ മൂന്നുപേർ വിധിയോടു വിയോജിപ്പു രേഖപ്പെടുത്തി.
പാർലമെന്റിന്റെ ഇരുസഭകളുടെയും അനുമതിയോടെ മാത്രമേ ബ്രെക്‌സിറ്റ് നടപടികൾ ആരംഭിക്കാനാകൂ എന്നു വിധിച്ച കോടതി പക്ഷേ, ഇതുസംബന്ധിച്ചു സ്‌കോട്ടിഷ്, വെൽഷ്, നോർത്തേൺ അയർലൻഡ് അസംബ്ലികളുടെ അനുമതിയും തേടണമെന്ന ആവശ്യം തള്ളിക്കളഞ്ഞിട്ടുണ്ട്.
യൂറോപ്യൻ യൂണിയനിൽ ചേരുന്നതിന്റെ ഭാഗമായി 1972ൽ പാർലമെന്റ് പാസാക്കിയ ആക്ടിൽ യൂറോപ്യൻ യൂണിയന്റെ ഭരണഘടനാ സ്ഥാപനങ്ങൾ പാസാക്കുന്ന നിയമങ്ങളെല്ലാം ബ്രിട്ടനും ബാധകമായിരിക്കുമെന്ന് അംഗീകരിച്ചിട്ടുണ്ട്. പാർലമെന്റ് ഇക്കാര്യത്തിൽ മറ്റൊരു നിയമം പാസാക്കുന്നതുവരെ ഈ സ്ഥിതി തുടരുമെന്നാണ് 72ലെ നിയമത്തിലുള്ളത്. അതിനാൽ പാർലമെന്റ് പാസാക്കുന്ന പുതിയ നിയമത്തിലൂടെ മാത്രമേ നിലവിലുള്ള നിയമത്തെ മറികടക്കാനാകൂ എന്നാണു കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ബ്രെക്‌സിറ്റ് വേണമോ എന്ന ഹിതപരിശോധ നടത്തിയതു പാർലമെന്റ് അംഗീകാരത്തോടെ ആയിരുന്നുവെന്നും അതിനാൽ ഇക്കാര്യത്തിലുണ്ടായ തീരുമാനം നടപ്പിലാക്കാൻ വീണ്ടും പാർലമെന്റിന്റെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു സർക്കാർ വാദം. ഇതു കോടതി അംഗീകരിച്ചില്ല.
കോടതി വിധിയെ മാനിക്കുന്നുവെന്നും മുൻനിശ്ചയപ്രകാരമുള്ള സമയക്രമത്തിനുള്ളിൽ പാർലമെന്റിന്റെ അനുമതി നേടാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ വക്താവ് വ്യക്തമാക്കി.
മുഖ്യപ്രതിപക്ഷമായ ലേബർപാർട്ടിയുടെ ഔദ്യോഗിക നിലപാടു ബ്രെക്‌സിറ്റിന് അനുകൂലമാണെങ്കിലും ലേബറിലും നല്ലൊരു ശതമാനം എംപിമാർ ബ്രെക്‌സിറ്റിനെ എതിർക്കുന്നുണ്ട്. 54 അംഗങ്ങളുള്ള സ്‌കോട്ടിഷ് നാഷനൽ പാർട്ടിയും ഒൻപത് അംഗങ്ങൾ മാത്രമുള്ള ലിബറൽ ഡെമോക്രാറ്റുകളുമാണു ബ്രെക്‌സിറ്റിനെ ശക്തമായി എതിർക്കുന്നത്. ഇവർക്കു ഭരണപക്ഷത്തെയും മുഖ്യപ്രതിപക്ഷമായ ലേബറിലെയും ഏതാനും ചിലരുടെ പിന്തുണകൂടി കിട്ടിയാലും നിലവിലെ സാഹചര്യത്തിൽ സർക്കാർ അവതരിപ്പിക്കുന്ന ബിൽ പരാജയപ്പെടാൻ ഒരു സാധ്യതയുമില്ല. ഏതെങ്കിലും സാഹചര്യത്തിൽ ബിൽ പരാജയപ്പെട്ടാൽ മറ്റൊരു തിരഞ്ഞെടുപ്പിലേക്കാകും അതു വഴിതെളിക്കുക. നിലവിലെ സാഹചര്യത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ് ബ്രെക്‌സിറ്റിന് അനുകൂലമാണെന്ന് അറിയാവുന്ന പ്രതിപക്ഷം ഇത്തരമൊരു സാഹചര്യം ഉരിത്തിരിയാൻ അനുവദിക്കുമെന്ന് ആരും കരുതുന്നില്ല.
650 അംഗങ്ങളുള്ള പാർലമെന്റിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് 329 അംഗങ്ങളാണുള്ളത്. പ്രതിപക്ഷമായ ലേബറിന് 229 ഉം അംഗങ്ങളുണ്ട്.
ചൊവ്വാഴ്ചത്തെ സുപ്രീംകോടതി വിധി ഗിന മില്ലെറിന്റെ വ്യക്തിപരമായ വിജയം കൂടിയാണ്. കാരണം ബ്രെക്സിറ്റിനായി ഗവൺമെന്റ് പാർലിമെന്റിൽ വോട്ട് തേടിയേ മതിയാവൂ എന്ന് പറഞ്ഞ് മുന്നിട്ടിറങ്ങിയ വ്യക്തിയാണിത്. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പാനിഷ് ഹെയർഡ്രസറായ ഡെയിർ ഡോസ് സാന്റോസുമായും പീപ്പിൾസ് ചലഞ്ച് ഗ്രൂപ്പുമായും ചേർന്ന് ബ്രെക്സിറ്റ് ലീഗൽ കേസ് കൊടുത്തത് മില്ലെറാണ്. ഇതിന് ഒരു ക്രൗഡ് ഫണ്ടിങ് കാംപയിന്റെ പിന്തുണയുമുണ്ടായിരുന്നു.