- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികദാഹം അടക്കാനാവാതെ പോയ വൈദികൻ യുവതിയുടെ കെണിയിൽ വീണതെന്ന് റിപ്പോർട്ടുകൾ; വൈദികനെ കുരുക്കാൻ യുവതി എത്തിയത് സിംബാബ് വെ യുവാവിനൊപ്പം; ഹണിട്രാപ്പിൽ വീണു പോയ വൈദികനെ സഭയും കൈവിട്ടതോടെ ബലാത്സംഗത്തിന് ജയിൽ വാസവും മോഷണക്കുറ്റവും എറ്റെടുക്കേണ്ടി വരും
കോട്ടയം: വിദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ വൈദിക വൃത്തിയിൽ നിന്ന് പാല രൂപത പുറത്താക്കിയെങ്കിലും വിവാദം തീരുന്നില്ല. പാല രൂപതയിൽപ്പെട്ട കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിനെ പൊലീസിലെ പരാതി അറിഞ്ഞപ്പോൾ വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കി. അതിന് ശേഷമാണ് ഇയാൾ മുങ്ങിയത്. അതുകൊണ്ട് തന്നെ രൂപതയിലെ പ്രമുഖർ ഇയാൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയെന്ന വാദം സജീവമാണ്. അതിനിടെ ഹണിട്രാപ്പിന്റെ ഇരായണ് വൈദികനെന്ന അഭിപ്രായവും സഭയിൽ ചർച്ചയാവുകയാണ്. ഫേസ്‌ബുക്ക് ചാറ്റിലൂടെ പ്രണയം നടിച്ച് വിദേശ വനിതയെ നിർബന്ധിച്ച് കേരളത്തിലേക്ക് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കടുത്തുരുത്തി പൊലീസ് വനിതയുടെ പരാതിയിൽ കേസ് രെജിസ്റ്റർ ചെയ്തു. ഇതോടെ വൈദികൻ ഒളിവിൽ പോയി. ചങ്ങനാശ്ശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ തോമസ് താന്നിനിൽക്കും തടത്തിൽ. വളരെ തന്ത്രപരമായി യുവതി വൈദികനെ കുടുക്കിയത്. വൈദികന്റെ ലൈംഗിക ദാഹം തിരിച്ചറിഞ്ഞായിരുന്നു ഇടപെടൽ. ഫെയ്‌സ് ബുക്ക് ചാറ്റിങ്ങില
കോട്ടയം: വിദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ വൈദിക വൃത്തിയിൽ നിന്ന് പാല രൂപത പുറത്താക്കിയെങ്കിലും വിവാദം തീരുന്നില്ല. പാല രൂപതയിൽപ്പെട്ട കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിനെ പൊലീസിലെ പരാതി അറിഞ്ഞപ്പോൾ വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കി. അതിന് ശേഷമാണ് ഇയാൾ മുങ്ങിയത്. അതുകൊണ്ട് തന്നെ രൂപതയിലെ പ്രമുഖർ ഇയാൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയെന്ന വാദം സജീവമാണ്. അതിനിടെ ഹണിട്രാപ്പിന്റെ ഇരായണ് വൈദികനെന്ന അഭിപ്രായവും സഭയിൽ ചർച്ചയാവുകയാണ്.
ഫേസ്‌ബുക്ക് ചാറ്റിലൂടെ പ്രണയം നടിച്ച് വിദേശ വനിതയെ നിർബന്ധിച്ച് കേരളത്തിലേക്ക് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കടുത്തുരുത്തി പൊലീസ് വനിതയുടെ പരാതിയിൽ കേസ് രെജിസ്റ്റർ ചെയ്തു. ഇതോടെ വൈദികൻ ഒളിവിൽ പോയി. ചങ്ങനാശ്ശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ തോമസ് താന്നിനിൽക്കും തടത്തിൽ. വളരെ തന്ത്രപരമായി യുവതി വൈദികനെ കുടുക്കിയത്. വൈദികന്റെ ലൈംഗിക ദാഹം തിരിച്ചറിഞ്ഞായിരുന്നു ഇടപെടൽ. ഫെയ്‌സ് ബുക്ക് ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശിയുമായി അച്ചൻ മണിക്കൂറുകളാണ് സംവദിച്ചത്. അതിന് ശേഷം അവരെ കേരളത്തിലേക്ക് വിളിച്ചു വരുത്തി. പ്രണയച്ചതിയായിരുന്നു ഇതെന്ന് അദ്ദേഹം മനസ്സിലായില്ല. സ്വത്തുക്കളും പണവുമെല്ലാം അച്ചനിൽ നിന്ന് യുവതിയിലേക്ക് എത്തി. അതിന് ശേഷം ഇവർ ഇന്ത്യവിട്ടു. സിംബാബ് വെ പൗരനോടൊപ്പമാണ് ഹണിട്രാപ്പ് ഒരുക്കിയതെന്നാണ് സൂചന.
കുമരകത്തെ റിസോർട്ടിൽ വച്ച് തന്നെ മുറിക്കകത്താക്കിയ ശേഷം വൈദികൻ മുങ്ങുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. യുവതിയുടെ പതിനാറായിരം രൂപയും ഏഴരപവൻ സ്വർണ്ണാഭരണങ്ങളും നഷ്ടപെട്ടതായും പരാതിയിൽ പറയുന്നു. പീഡനത്തിനും മോഷണത്തിനും മാണ് പരാതി നൽകിയത്. യുവതി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
മുമ്പ് കേരളത്തിലെ സ്വാമിക്കെതിരെയും വിദേശ വനിത സമാന പീഡന പരാതി നൽകിയിരുന്നു. എന്നാൽ കേസ് എങ്ങുമെത്തിയില്ല. അതുപോലെ മാത്രം കാണേണ്ട കേസാണിതെന്നും വിശ്വാസികളിൽ ഒരു വിഭാഗം പറയുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശിനിയായ യുവിയാണ് വികാരിക്കെതിരെ പീഡന പരാതി നൽകിയത്. ഒരാഴ്‌ച്ചയോളം യുവതി ഫാ. തോമസ് കഴിഞ്ഞതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പീഡനശ്രമം ഉണ്ടായ ഉടനെ പരാതിപ്പെട്ടില്ല. പിന്നീട് തുടർപീഡനം ഉണ്ടായ ശേഷം വിദേശത്ത് പോയി. അതിന് ശേഷം തിരികെ എത്തിയാണ് വികാരിക്കെതിരെ പരാതി നൽകിയത്. അതുകൊണ്ട് തന്നെ പരാതിയിൽ ഗൂഢാലോചനയുണ്ടെന്നാണ് വാദം. എന്നാൽ ഈ അച്ചന് ലൈംഗികാസക്തി കൂടുതലാണെന്ന് വിശ്വാസികളും സംശയിക്കുന്നു. ഇതാണ് അച്ചനെ കുടുക്കിയെന്നാണ് ഇവരുടെ അഭിപ്രായം.
പള്ളിമേടയിൽ വിളിച്ചുവരുത്തിയ പലതവണ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതി പൊലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ജനുവരി 5 മുതൽ 12 വരെയും ഈ മാസം എട്ടുമുതൽ ഇന്നലെ വരെയും ഒപ്പം കഴിഞ്ഞപ്പോൾ വികാരി ബലപ്രയോഗത്താൽ പലവട്ടം ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നാണ് യുവതിയുടെ മൊഴി. എന്തുകൊണ്ട് ഇത് സംഭവിച്ചപ്പോൾ തന്നെ പരാതി കൊടുത്തില്ലെന്നാണ് ഉയരുന്ന ചോദ്യം. അച്ചനിൽ നിന്നും സ്വത്തും പണവും തട്ടിയെടുത്തു. ഇതെല്ലാം പള്ളിവകയാണ്. അതുകൊണ്ട് തന്നെ അച്ചന് പീഡനക്കേസും മോഷണക്കേസും നേരിടേണ്ടിവരും. വിവാദത്തിൽ കുടുങ്ങിയ അച്ചനെ സംരക്ഷിക്കേണ്ടെന്നാണ് പാലാ രൂപതയുടെ തീരുമാനം. അതുകൊണ്ട് തന്നെ അച്ചന് വിശ്വാസികൾ സംരക്ഷണം നൽകരുതെന്നും ആവശ്യപ്പെടുന്നു. ഇതോടെയാണ് കടുത്ത പ്രതിസന്ധിയിൽ അച്ചൻ മാറുന്നത്.
പീഡനം സംബന്ധിച്ച് ഇന്ന് യുവതി നേരിട്ട് സ്റ്റേഷനിലെത്തി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കടുത്തുരുത്തി എസ് ഐ സുകുമാരൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ വികാരിയ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നടത്തിവരികയാണെന്നും ഇയാൾ ഒളിവിലാണെന്നാണ് പ്രാഥമീക വിവരമെന്നും എസ് ഐ മറുനാടനോട് വ്യക്തമാക്കി. ഒരു വർഷം നീണ്ടുനിന്ന ഫെയ്സ് ബുക്ക് ചാറ്റിംഗിനിടെയാണ് ബ്രിട്ടീഷ് യുവതി വികാരിയുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിലായ തന്നെ കേരളത്തിലേക്ക് കഷണിച്ചത് ഫാ. തോമസായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് താൻ കേരളത്തിലെത്തിയതെന്നും യുവതി മൊഴിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ ചാറ്റിങ് സമയത്ത് തന്നെ അച്ചന്റെ ലൈംഗിക താൽപ്പര്യം തിരിച്ചറിഞ്ഞ് ട്രാപ്പ് ഒരുക്കുകയായിരുന്നു യുവതിയെന്നാണ് ചിലരുടെ അഭിപ്രായം.
പള്ളിമേടയിലേക്കാണ് ആദ്യം ക്ഷണിച്ചത്. ബലമായി ആദ്യം ലൈംഗികമായി പീഡിപ്പിച്ചതും ഇവിടെ വച്ചാണ് കഴിഞ്ഞ ജനുവരി 5-നാണ് ആദ്യമായി പള്ളിയിലെത്തി വികാരിയെ കാണുന്നത്. കഴിഞ്ഞ മാസം 12-ാം തീയതി വരെ വൈദികന്റെ സംരക്ഷണയിൽ തന്നെയാണ് യുവതി കഴിഞ്ഞത്. യുവതി വീണ്ടും ഈ മാസം എട്ടിന് സെന്റ മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിന്റെ അടുക്കലെത്തി. ദിവസങ്ങൾ കൂടെ താമസിച്ചപ്പോഴും മുൻ അനുഭവം ആവർത്തിച്ചെന്നും സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് താൻ പരാതി നൽകാൻ എത്തിയതെന്നുമാണ് യുവതി പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. ഇവിടെയാണ് രണ്ടാമത്തെ വരവ് ട്രാപ്പൊരുക്കാനായിരുന്നോ എന്ന സംശയം സജീവമാക്കുന്നത്.
സ്നേഹം കൊണ്ടാണ് ആദ്യാ സാമാഗമത്തിൽ ദുരനുഭവം നേരിട്ടത് വെളിപ്പെടുത്താതെ രാജ്യം വിട്ടതെന്നും വീണ്ടും ഉണ്ടായ ദുരനുഭവം മനസിനെ വല്ലാതെ വേദനിപ്പിച്ചെന്നും ഇത്തരം ദുഷ്ടന്മാർ ശിക്ഷിക്കപ്പെടണമെന്ന് തോന്നിയതിനാലാണ് പരാതി നൽകാൻ തയ്യാറായതെന്നുമാണ് യുവതി മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ളത്. ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ.തോമസ് താന്നിനിൽക്കും തടത്തിൽ. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ കോട്ടയം മഹിളാമന്ദിരത്തിലാണുള്ളത്.