- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമരകത്തെ റിസോർട്ടിലെ മുറിക്കകത്താക്കിയ ശേഷം വൈദികൻ മുങ്ങിയെന്ന് ബംഗ്ലാദേശിനി; പതിനാറായിരം രൂപയും ഏഴരപവൻ സ്വർണ്ണാഭരണങ്ങളും അച്ചൻ മോഷ്ടിച്ചെന്നും ആരോപണം; യുവതിക്കൊപ്പമുള്ള സിംബാബ് വെക്കാരൻ ഭർത്താവെന്ന് വൈദികനും; തന്നെ ട്രാപ്പിൽപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസിന് രജിസ്റ്റേർഡ് പരാതിയും; പീഡനക്കുരിക്കിൽപ്പെട്ട വികാരി തോമസ് താന്നിനിൽക്കും തടത്തിൽ ഒളിവിൽ തന്നെ
കടുത്തുരുത്തി: ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് വനിതയുടെ പരാതിയിൽ പൊലീസ് കേസെടുത്ത സംഭവത്തിൽ വൈദികനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതിനിടെ യുവതിക്കും ഭർത്താവിനും എതിരെ വൈദികനും പൊലീസിൽ പരാതി നൽകി. ഇതേസമയം തന്നെ കുടുക്കിയതാണെന്ന് കാണിച്ചു ഫാ.തോമസ് രജിസ്റ്ററായി അയച്ച പരാതി കടുത്തുരുത്തി എസ്എച്ച്ഒയ്ക്കു ലഭിച്ചിട്ടുണ്ട്. ഫേസ്‌ബുക്കിലൂടെ പരിചയപെട്ട യുവതിയും സിബാംവേ സ്വദേശിയായ യുവാവും തന്നെ കുടുക്കാൻ ശ്രമിക്കുയാണെന്നും ഇയാൾ യുവതിയുടെ ഭർത്താവാണെന്നും പരാതിയിൽ പറയുന്നു. ഇതോടെ കേസ് പുതിയ തലത്തിലെത്തുകയാണ്. ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശ് സ്വദേശനിയായ 42 കാരിയാണ് വൈദികൻ പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നത്. കല്ലറ മണിയന്തുരുത്ത് പള്ളി വികാരി ഫാ. തോമസ് താന്നിനിൽക്കും തടത്തിലിനെയാണ്(35) പൊലീസ് തിരയുന്നത്. അതിനിടെയാണ് അച്ചന്റെ പരാതി പൊലീസിന് ലഭിക്കുന്നത്. കഴിഞ്ഞ മാസം ഏഴിനാണ് സുഹൃത്തുമൊത്ത് യുവതി കല്ലറയിലെത്തിയത്. 12 ന് മടങ്ങി പോയ യുവതി ഈ മാസം എട്ടിന് വീണ്ടും
കടുത്തുരുത്തി: ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് വനിതയുടെ പരാതിയിൽ പൊലീസ് കേസെടുത്ത സംഭവത്തിൽ വൈദികനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതിനിടെ യുവതിക്കും ഭർത്താവിനും എതിരെ വൈദികനും പൊലീസിൽ പരാതി നൽകി. ഇതേസമയം തന്നെ കുടുക്കിയതാണെന്ന് കാണിച്ചു ഫാ.തോമസ് രജിസ്റ്ററായി അയച്ച പരാതി കടുത്തുരുത്തി എസ്എച്ച്ഒയ്ക്കു ലഭിച്ചിട്ടുണ്ട്.
ഫേസ്‌ബുക്കിലൂടെ പരിചയപെട്ട യുവതിയും സിബാംവേ സ്വദേശിയായ യുവാവും തന്നെ കുടുക്കാൻ ശ്രമിക്കുയാണെന്നും ഇയാൾ യുവതിയുടെ ഭർത്താവാണെന്നും പരാതിയിൽ പറയുന്നു. ഇതോടെ കേസ് പുതിയ തലത്തിലെത്തുകയാണ്. ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശ് സ്വദേശനിയായ 42 കാരിയാണ് വൈദികൻ പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നത്. കല്ലറ മണിയന്തുരുത്ത് പള്ളി വികാരി ഫാ. തോമസ് താന്നിനിൽക്കും തടത്തിലിനെയാണ്(35) പൊലീസ് തിരയുന്നത്. അതിനിടെയാണ് അച്ചന്റെ പരാതി പൊലീസിന് ലഭിക്കുന്നത്.
കഴിഞ്ഞ മാസം ഏഴിനാണ് സുഹൃത്തുമൊത്ത് യുവതി കല്ലറയിലെത്തിയത്. 12 ന് മടങ്ങി പോയ യുവതി ഈ മാസം എട്ടിന് വീണ്ടും നാട്ടിൽ എത്തിയെന്നാണ് പറയുന്നത്. കുമരകത്തെ റിസോർട്ടിൽ വച്ച് തന്നെ മുറിക്കകത്താക്കിയ ശേഷം വൈദികൻ മുങ്ങുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. യുവതിയുടെ പതിനാറായിരം രൂപയും ഏഴരപവൻ സ്വർണ്ണാഭരണങ്ങളും നഷ്ടപെട്ടതായും പരാതിയിൽ പറയുന്നു. പീഡനത്തിനും മോഷണത്തിനും മാണ് പരാതി നൽകിയത്. യുവതി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
നേരത്തെ വൈദികനെ വികാരിസ്ഥാനത്തുനിന്ന് നീക്കം ചെയ്തതായി രൂപത പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. പൗരോഹിത്യ ശുശ്രൂഷയ്ക്കും വിലക്ക് ഏർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളോടും രൂപത പൂർണമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും അച്ചന് രൂപത സഹായം നൽകുന്നുവെന്ന ആക്ഷേപം ശക്തമാണ്. രൂപതയിലെ ചില ഉന്നതരാണ് അച്ചനെ കൊണ്ട് കൗണ്ടർ കേസ് കൊടുപ്പിച്ചതെന്നാണ് സൂചന. അതിനിടെ അച്ചനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്ന ആരോപണവും ശക്തമാണ്.
മുമ്പ് കേരളത്തിലെ സ്വാമിക്കെതിരെയും വിദേശ വനിത സമാന പീഡന പരാതി നൽകിയിരുന്നു. എന്നാൽ കേസ് എങ്ങുമെത്തിയില്ല. അതുപോലെ മാത്രം കാണേണ്ട കേസാണിതെന്നും വിശ്വാസികളിൽ ഒരു വിഭാഗം പറയുന്നു. സ്വാമിക്കെതിരായ പരാതിയിൽ ആശ്രമം നിയമയുദ്ധം നടത്തി. സുപ്രീംകോടതി കേസെല്ലാം റദ്ദാക്കുകയും ചെയ്തു. സമാനമായ നിയമപോരാട്ടത്തിനാണ് കല്ലറ മണിയന്തുരുത്ത് പള്ളി വികാരി ഫാ. തോമസ് താന്നിനിൽക്കും തടത്തിലും ഒരുങ്ങുന്നത്. ഇതാണ് പൊലീസിന് നൽകിയ പരാതിയിലൂടെ വ്യക്തമാകുന്നത്.
യുവതിക്കൊപ്പം എത്തിയത് ഭർത്താവാണെന്ന് തെളിഞ്ഞാൽ കേസ് തന്നെ നിലനിൽക്കാതെയാകും. തന്നെ ചതിച്ച് കേസുണ്ടാക്കാനാണ് ശ്രമമെന്നാണ് അച്ചന്റെ അഭിപ്രായം. അപ്പോഴും ഫെയ്‌സ് ബുക്കിലെ ചാറ്റിലെ ലൈംഗികതയുണ്ടെങ്കിൽ അത് അച്ചന് വിനയായി മാറും. എന്നാൽ യുവതി വിവാഹിതയാണെന്ന് വന്നാൽ കല്ല്യാണ വാഗ്ദാനം നടത്തി പീഡിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കാതെ വരും. ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.