കൊച്ചി: പാലാ രൂപതയിലെ കല്ലറ പേരും തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിനെതിരെ വിദേശ വനിത പീഡന പരാതി ഉന്നയിച്ച് രംഗത്തെത്തിത് കത്തോലിക്കാ സഭക്ക് വലിയ നാണക്കേടായി. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശിനിയായ യുവിയാണ് വികാരിക്കെതിരെ പീഡന പരാതി നൽകിയത്. അതേസമയം ഒരാഴ്‌ച്ചയോളം യുവതി ഫാ. തോമസ് താന്നിനിൽക്കുന്നിടത്തിനൊപ്പം കഴിഞ്ഞതായും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പീഡനശ്രമം ഉണ്ടായ ഉടനെ പരാതിപ്പെടാത്ത യുവതി പിന്നീട് തുടർപീഡനം ഉണ്ടായ ശേഷം വിദേശത്ത് പോയ ശേഷം തിരികെ എത്തിയാണ് വികാരിക്കെതിരെ പരാതി നൽകിയത്.

പള്ളിമേടയിൽ വിളിച്ചുവരുത്തിയ പലതവണ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതി പൊലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ജനുവരി 5 മുതൽ 12 വരെയും ഈ മാസം എട്ടുമുതൽ ഇന്നലെ വരെയും ഒപ്പം കഴിഞ്ഞപ്പോൾ വികാരി ബലപ്രയോഗത്താൽ പലവട്ടം ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നാണ് യുവതിയുടെ മൊഴി.

പീഡനം സംബന്ധിച്ച് ഇന്ന് യുവതി നേരിട്ട് സ്റ്റേഷനിലെത്തി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കടുത്തുരുത്തി എസ് ഐ സുകുമാരൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ വികാരിയ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നടത്തിവരികയാണെന്നും ഇയാൾ ഒളിവിലാണെന്നാണ് പ്രാഥമീക വിവരമെന്നും എസ് ഐ മറുനാടനോട് വ്യക്തമാക്കി. സംഭവത്തിൽ യുവതി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്:

ഒരു വർഷം നീണ്ടുനിന്ന ഫെയ്‌സ് ബുക്ക് ചാറ്റിംഗിനിടെയാണ് ബ്രിട്ടീഷ് യുവതി വികാരിയുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിലായ തന്നെ കേരളത്തിലേക്ക് കഷണിച്ചത് ഫാ. തോമസായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് താൻ കേരളത്തിലെത്തിയതെന്നും യുവതി മൊഴിൽ വിശദീകരിക്കുന്നുണ്ട്. പള്ളിമേടയിലേക്കാണ് ആദ്യം ക്ഷണിച്ചത്. ബലമായി ആദ്യം ലൈംഗികമായി പീഡിപ്പിച്ചതും ഇവിടെ വച്ചാണ് കഴിഞ്ഞ ജനുവരി 5-നാണ് ആദ്യമായി പള്ളിയിലെത്തി വികാരിയെ കാണുന്നത്. കഴിഞ്ഞ മാസം 12-ാം തീയതി വരെ വൈദികന്റെ സംരക്ഷണയിൽ തന്നെയാണ് യുവതി കഴിഞ്ഞത്.

യുവതി വീണ്ടും ഈ മാസം എട്ടിന് സെന്റ മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിന്റെ അടുക്കലെത്തി. ദിവസങ്ങൾ കൂടെ താമസിച്ചപ്പോഴും മുൻ അനുഭവം ആവർത്തിച്ചെന്നും സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് താൻ പരാതി നൽകാൻ എത്തിയതെന്നുമാണ് യുവതി പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്.

സ്‌നേഹം കൊണ്ടാണ് ആദ്യാ സാമാഗമത്തിൽ ദുരനുഭവം നേരിട്ടത് വെളിപ്പെടുത്താതെ രാജ്യം വിട്ടതെന്നും വീണ്ടും ഉണ്ടായ ദുരനുഭവം മനസിനെ വല്ലാതെ വേദനിപ്പിച്ചെന്നും ഇത്തരം ദുഷ്ടന്മാർ ശിക്ഷിക്കപ്പെടണമെന്ന് തോന്നിയതിനാലാണ് പരാതി നൽകാൻ തയ്യാറായതെന്നുമാണ് യുവതി മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ളത്. സംഭവത്തിൽ യുവതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രഥമിക അന്വേഷണം നടത്തിയപ്പോൾ ഫാ. തോമസ് ഒളിവിൽ പോയെന്നാണ് അറിയുന്നത്.

ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ.തോമസ് താന്നിനിൽക്കും തടത്തിൽ. അതിനിടെ സഭയുടെ അറിവോടെയാണ് വികാരി രക്ഷപ്പെട്ടതെന്ന ആരോപണവും ശക്തമാണ്. പ്രതിയെ പിടിക്കാനായി പൊലീസ് ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസായി വരാതിരിക്കാനുള്ള ശ്രമങ്ങൾ നേരത്തെ നടത്തിയിരുന്നെന്നും സൂചനയുണ്ട്. എന്നാൽ അത് ഫലം കാണാതെ വന്നതോടെയാണ് യുവതി പരാതിയുമായി വന്നതെന്നുമാണ് സൂചന. വികാരിയുടെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. സംഭവത്തിൽ നൈജീരിയൻ സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഫാ. റോബിൻ അച്ചൻ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഈ സംഭവം കത്തോലിക്കാ സഭയെ ശരിക്കും നാണം കെടുത്തിയിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ സഭയ്ക്ക് മൊത്തത്തിൽ നാണക്കേടുണ്ടാക്കുന്ന മറ്റൊരു പീഡന ആരോപണം കൂടി പുറത്തുവന്നിരിക്കുന്നത്.