- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശതകോടികളുടെ സ്വത്തും ലോകം മുഴുവൻ പ്രശസ്തിയും ഉണ്ടായിട്ടെന്താ കാര്യം; വീട്ടുകാരുമായി സ്വത്തിന്റെ പേരിൽ തർക്കം; ആകെ പ്രതീക്ഷ 12 വയസ് ഇളപ്പമുള്ള ഇറാനിയൻ കാമുകൻ; പോപ്സ്റ്റാർ ബ്രിട്ട്നി സ്പിയെഴ്സിന്റെ ഗതികേടിങ്ങനെ
ലോസ് ഏഞ്ചൽസ്: നേടാനാകുന്നതെല്ലാം വെട്ടിപ്പിടിക്കുമ്പോഴും ജീവിത സന്തോഷമെന്നത് അന്യമാകുന്ന ഒരു തലമുറയാണ് ഇന്ന് ലോകത്തിലുള്ളത്. ഇതിന്റെ പരിഛേദമാണ് പ്രശസ്ത പോപ്പ് ഗായിക ബ്രിട്ട്നി സ്പിയേഴ്സിന്റെ ജീവിതം. തന്റെ കുടുംബത്തെയും സുഹൃത്തുക്കളേയും ഇൻസ്റ്റാഗ്രാമിലൂടെ അധിക്ഷേപിച്ചതിന്റെ തൊട്ടടുത്ത ദിവസം ബ്രിട്ട്നിയെ കാണുന്നത് ലോസ് ഏഞ്ചലസിൽ തന്റെ മേഴ്സിഡസ് ഓടിച്ചുകൊണ്ടുപോകുന്നതാണ്. പതിമൂന്നു വയസ്സ് ഇളപ്പമുള്ള കാമുകൻ സാം അസ്ഘാരിയും കൂടെയുണ്ടായിരുന്നു.
നിരവധി ആരാധകരുള്ള ബ്രിട്ട്നിയുടെ ജീവിതം താറുമാറാകുന്നത് 12 വർഷങ്ങൾക്ക് മുൻപാണ്. 2008-ൽ പരസ്യമായി ചില മാനസിക പ്രശ്നങ്ങൾ പ്രദർശിപ്പിച്ചതിനെ തുടർന്നാണ് കോടതി ബ്രിട്ട്നിയുടെ പിതാവ് ജേമി സ്പിയേഴ്സിനെ അവരുടെ കൺസർവേറ്ററായി നിയമിച്ചത്. ഒരാളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാനായി മറ്റൊരാൾക്ക് നിയമപരമായ അവകാശം നൽകുന്ന നടപടിയാണ് കൺസർവേറ്റർഷിപ്പ് എന്ന് പറയുന്നത്. ഇതനുസരിച്ച്, ബ്രിട്ട്നിയുടെ സകല കാര്യങ്ങളിലും തീരുമാനമെടുക്കാൻ പിതാവിന് നിയമപരമായ അവകാശം ലഭിക്കുകയായിരുന്നു.
ഏകദേശം 60 മില്ല്യൺ ഡോളറിന്റെ സ്വത്തിനുടമയായ ബ്രിട്ട്നിക്ക് ഒരാഴ്ച്ച ചെലവാക്കുവാൻ പിതാവ് അനുവദിച്ചിരിക്കുന്നത് കേവലം 2,000 ഡോളർ മാത്രം. കഴിഞ്ഞ 13 വർഷക്കാലമായി തുടരുന്ന നടപടിയാണിത്. ഇതെല്ലാം മനസ്സിൽ വെച്ചുകൊണ്ടായിരിക്കാം വാഹനമോടിക്കുമ്പോൾ, നിങ്ങൾ എന്നെ കരയിച്ച നിമിഷത്തെ കുറിച്ച് ഓർത്തുപോകുന്നു എന്ന ഗാനം ബ്രിട്ട്നി മൂളിയത്. ഒപ്പമുണ്ടായിരുന്ന കാമുകൻ സാം ആണ് ഇതിന്റെ വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ഇപ്പോൾ, പിതാവിനു നൽകിയിട്ടുള്ള കൺസർവേറ്റർഷിപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ബ്രിട്ട്നി. തന്റെ സ്വത്ത് തനിക്ക് സ്വതന്ത്രമായി അനുഭവിക്കാനുള്ള അവകാശം നൽകണമെന്നും തന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം നൽകണമെന്നുമാണ് ബ്രിട്ട്നി കോടതിയിൽ അവകാശപ്പെട്ടിരിക്കുന്നത്. ബ്രിട്ട്നിയെ സ്വതന്ത്രയാക്കണം എന്ന പ്രചാരണവുമായി അവരുടെ ആരാധകരും ഇറങ്ങിയിട്ടുണ്ട്.
ബുധനാഴ്ച്ച ഈ കേസിൽ ബ്രിട്ട്നിക്ക് താത്പര്യമുള്ള അഭിഭാഷകനെ നിയമിക്കാൻ കോടതി അനുവദിച്ചത് ഒരു നിർൻണായക വഴിത്തിരിവായി മാറിയിട്ടുണ്ട്. കൺസർവേറ്റർഷിപ്പ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു എന്ന് പുതിയതായി ബ്രിട്ട്നിയുടെ അഭിഭാഷകനായി നിയമിതനായ മാത്യൂ റോസെൻഗാർട്ട് പറഞ്ഞു. ഇതിനിടയിലാണ് കഴിഞ്ഞദിവസം തന്റെ പിതാവിനും സഹോദരിക്കും എതിരെ ആഞ്ഞ്ടിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ എത്തിയത്.
പിതാവിന്റെ കൺസർവേറ്റർഷിപ് തന്റെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞതായി അവർ ആരോപിച്ചു. പിതാവ് ഈ സ്ഥാനത്ത് തുടരുന്നിടത്തോളം താൻ സ്റ്റേജ് പരിപാടികൾ നടത്തില്ലെന്നും അവർ അറിയിച്ചു. പുതിയതായി ഒരു ഗാനം പോലും പാടാൻ അനുവദിക്കുന്നില്ലെന്നും ആരാധകർക്കായി തന്റെ പഴയ പാട്ടുകളുടെ റീമിക്സുകൾ മാത്രമാണ് ഇപ്പോൾ വിപണിയിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. സ്വന്തമായി എന്ത് മേക്കപ്പ് ചെയ്യണമെന്നതുപോലും തീരുമാനിക്കുന്നത് ഇപ്പോൾ തന്റെ സഹോദരിയാണെന്നും അവർ പറഞ്ഞു.
മറുനാടന് ഡെസ്ക്