- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിൽ സോഫ്റ്റ് വെയർ കമ്പനിയിലെ ജോലി പോയി; മറ്റൊരു വരുമാന മാർഗ്ഗം കണ്ടെത്താനാവതെ വന്നപ്പോൾ നിരാശ കൂടി; ഗോശ്രീ പാലത്തിലേക്ക് നടന്നു വന്നത് ഫോണിൽ സംസാരിച്ചു കൊണ്ട്; കോൾ ലിസ്റ്റിലെ അവസാന നമ്പരുകാരനെ കണ്ടെത്താൻ പൊലീസ്; ബ്രിയോണ മരിയോയെ വലച്ചത് വിഷാദ രോഗം മാത്രമോ?
കൊച്ചി: നാട്ടുകാരും പൊലീസും നോക്കിനിൽക്കെ ഗോശ്രീ പാലത്തിൽ നിന്നും ചാടി മരിച്ച ബ്രിയോണ മരിയോ (25) വിഷാദരോഗത്തിന്റെ പിടിയിലായിരുന്നെന്ന് സൂചന. എന്നാൽ പൊലീസ് എല്ലാ സാധ്യതകളും പരിശോധിക്കും. യുവതിക്ക് വിഷാദ രോഗമുണ്ടായിരുന്നുവെന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. എങ്കിലും മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പരിശോധിക്കാനാണ് തീരുമാനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ദേഹ പരിശോധനാ ഫലവുമെല്ലാം അന്വേഷണത്തിൽ നിർണ്ണായകമാകും.
ഇതുസംബന്ധിച്ച മെഡിക്കൽ രേഖകൾ സഹോദരൻ പൊലീസിന് ഉടൻ കൈമാറും. രണ്ട് ദിവസമായി ബ്രിയോണയുടെ അവസ്ഥ വളരെ മോശമായിരുന്നു. അടുത്ത ദിവസങ്ങളിൽ അവർ അസ്വസ്ഥകൾ പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുകൾ പറഞ്ഞു. താനനുഭവിക്കുന്ന കടുത്ത മാനസിക സംഘർഷങ്ങളെ കുറിച്ചും മരണത്തെ പറ്റിയും അവർ കൂട്ടുകാരോട് സംസാരിച്ചിരുന്നു. എന്നാൽ ബ്രിയോണ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സുഹൃത്തുക്കൾ മറുനാടനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഒട്ടേറെപ്പേർ നോക്കിനിൽക്കെ ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തര പാലത്തിൽ നിന്ന് ബ്രിയോണ വേമ്പനാട് കായലിൽ ചാടി ആത്മഹത്യ ചെയ്തത്. പള്ളിപ്പുറം വലിയവീട്ടിൽ നെൽസണിന്റെ മകളാണ് ബ്രിയോണ. പാലത്തിൽ ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവർ വിജയന്റെ മൃതദേഹം എടുക്കാൻ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ശ്രമിക്കുന്നതിനിടയിലാണ് പാലത്തിലൂടെ നടന്നെത്തിയ യുവതി ബാഗും ഫയലും താഴെവച്ചു കൈവരിയിൽ കയറി കായലിലേയ്ക്ക ചാടിയത്.
കാഴ്‌ച്ച കണ്ട് പൊലീസും നാട്ടുകാരും ഓടിയെത്തിയെങ്കിലും അടുത്തെത്താനായില്ല. കായലിൽ വീണ യുവതി പലതവണ മുങ്ങിപ്പൊങ്ങുന്നതിനിടയിൽ അതുവഴിയെത്തിയ ബിഎംഎസ് മുളവുകാട് മേഖല സെക്രട്ടറി എ.ഡി. അജിത്ത്കുമാർ കായലിൽ ചാടി യുവതിയെ കരയിലെത്തിക്കുകയായിരുന്നു. ആംബുലൻസിൽ ഉടനെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.
കായലിൽ ചാടുന്നതിന് മുമ്പ് ബ്രിയോണ മാറ്റാരോടൊ ഫോണിൽ സംസാരിച്ചുകൊണ്ടാണ് പാലത്തിലൂടെ നടന്നുവന്നതെന്ന് ദൃസാക്ഷികൾ പറയുന്നു. മറുപുറത്ത് ആരായിരുന്നെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിൽനിന്നു ജോലിയുടെ ഇന്റർവ്യൂവിനെന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു ബ്രിയോണ. എറണാകുളത്ത് സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കോവിഡ് വ്യാപനത്തിനു പിന്നാലെ അവിടത്തെ ജോലി നഷ്ടമായതും ബ്രിയോണയെ തളർത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ വീട്ടുകാരുടെ വിശദമായ മൊഴിയെടുക്കുമെന്ന് മുളകുകാട് പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെ ഏഴിനു പുഴയിൽ മീൻ പിടിക്കാൻ എത്തിയവരാണു പാലത്തിന്റെ െകെവരിയിൽ വിജയൻ തൂങ്ങിനിൽക്കുന്നതു കണ്ടത്. ഇവർ അറിയിച്ചതിനെത്തുടർന്നു മുളവുകാട് പൊലീസും ക്ലബ്റോഡ് ഫയർഫോഴ്സും സ്ഥലത്തെത്തി. ഇന്നലെ രാവിലെ പത്തരയോടെ ക്ലബ്റോഡ് സ്റ്റേഷൻ ഓഫീസർ പി.കെ. സുരേഷിന്റെ നേതൃത്വത്തിൽ പിപിഇ കിറ്റണിഞ്ഞ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മൃതദേഹം താഴെയിറക്കുന്നതിനിടെ ആണ് 30 മീറ്റർ അകലെ ബ്രിയോണ പാലത്തിൽനിന്ന് ചാടിയത്.
മറുനാടന് മലയാളി ബ്യൂറോ