- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
23 കാരനായ ബ്രൂക്ക്ലിൻ ബെക്കാം താലികെട്ടിയത് 27കാരിയായ ശതകോടീശ്വരിയെ; ഡേവിഡ് ബെക്കാമിന്റെയും പോഷിന്റെയും മൂത്തമകന്റെ വിവാഹത്തിനെത്തിയത് വിഐപി പട; ഫ്ളോറിഡയിലെ അപൂർവ്വ ചടങ്ങുകൾ നടത്തിയത് യഹൂദാചാരപ്രകാരം
ഫ്‌ളോറിഡ: ഡേവിഡ് ബെക്കാമിന്റെയും പോഷിന്റെയും മൂത്തമകൻ ബ്രൂക്ക്ലിൻ ബെക്കാമും ശതകോടീശ്വരിയായ നിക്കോള പെൽറ്റ്‌സും ഇന്നലെ വിവാഹിതരായി. ഇവാ ലോംഗോറിയ, മെൽ സി, ടെന്നീസ് ഇതിഹാസം സെറീന വില്യംസ് എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റി അതിഥികൾ എത്തിയ അതിമനോഹരമായ ചടങ്ങിലാണ് വിവാഹം നടന്നത്. 103 മില്യൺ ചെലവിട്ട് ഫ്ലോറിഡയിലെ പാം ബീച്ചിൽ പെൽറ്റ്‌സ് ഫാമിലി എസ്റ്റേറ്റിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ടെന്റഡ് സ്ട്രക്ച്ചറുകളിലൊന്നിലാണ് ബ്രൂക്ലിന്റെയും നിക്കോളയുടെയും വിവാഹ ചടങ്ങുകൾ നടന്നത്. വൈകിട്ട് ആറു മണിയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്.
നാലു മില്യൺ ഡോളറാണ് വിവാഹ ആഘോഷത്തിനായി ചെലവിട്ടത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിക്കോള എത്തുന്നതിന് മുമ്പ് 15 മിനിറ്റ് തന്നെ പൂമാല അണിഞ്ഞ് ബ്രൂക്ലിൻ വിവാഹ വേദിയിലേക്ക് എത്തിയിരുന്നു. തൊട്ടടുത്ത് തന്നെ ആറു ഗ്രൂംമ്സ് മെയ്ഡുകളും പരിചാരകനും ബ്രൂക്ലിന്റെ രണ്ടു വശങ്ങളിലായി സ്ഥാനം ഉറപ്പിച്ചതും കാണാമായിരുന്നു. കോടീശ്വരനായ ഫിനാൻസിയർ നെൽസൺ പെൽറ്റ്‌സിന്റെ മകളുമായുള്ള വിവാഹത്തിന് തന്റെ സഹോദരന്മാരായ റോമിയോയെയും ക്രൂസിനെയും വിവാഹ ചടങ്ങിലുടനീളം ബ്രൂക്ലിൻ തന്റെ അടുത്തു തന്നെ നിർത്തുകയും ചെയ്തു.
യഹൂദാചാരപ്രകാരമാണ് ബ്രൂക്ക്ലിൻ ബെക്കാമും നിക്കോള പെൽറ്റ്‌സും വിവാഹിതരായത്. ബ്രൂക്ക്ലിന്റെ പിതാവും ഫുട്ബോൾ ഇതിഹാസവപമായ ഡേവിഡ് ബെക്കാമിന് യഹൂദ പാരമ്പര്യം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അമ്മയുടെ മുത്തച്ഛൻ യഹൂദനായിരുന്നു. പാരമ്പര്യം അനുസരിച്ച് നാപ്കിനിൽ പൊതിഞ്ഞ ഒരു ഗ്ലാസ് കാലുകൊണ്ട് പൊട്ടിക്കുന്ന ചടങ്ങും വിവാഹത്തിന് ശേഷം നടന്നു. തുടർന്ന് സെലിബ്രിറ്റി അതിഥികൾക്ക് മുന്നിൽ നവദമ്പതികൾ ആറ് സെക്കൻഡ് നീണ്ട ചുംബനവും ആസ്വദിച്ചു.
യഹൂദ വിവാഹങ്ങൾ സൂര്യൻ അസ്തമിക്കുന്നതുവരെ നടത്തരുതെന്ന് കർശനമായി പറഞ്ഞെങ്കിലും ശനിയാഴ്ച വൈകിട്ട് ആറരയോടെ തന്നെ വിവാഹ ചടങ്ങുകൾ സമാപിച്ചു. പാം ബീച്ചിൽ ഏകദേശം രാത്രി എട്ടു മണിക്കാണ് സൂര്യാസ്തമയം. വിവാഹ പന്തലായ ചുപ്പയ്ക്ക് താഴെ നിന്ന് വിവാഹ അനുഗ്രഹങ്ങൾ നേടുന്നതും ദമ്പതികൾ വൈൻ സിപ്പ് കഴിക്കുന്നതും കാണാമായിരുന്നു. ഹീബ്രു ഭാഷയിൽ നൽകുകയും ചിലപ്പോൾ ഇംഗ്ലീഷിൽ വായിക്കുകയും ചെയ്യുന്ന അനുഗ്രഹങ്ങളിൽ ഒന്ന് വായിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പിതാവ് ഡേവിഡ് ബെക്കാം പറഞ്ഞിരുന്നു.
കടലിൽ നിന്ന് പെൽറ്റ്സ് മാളികയിലേക്ക് പോകുമ്പോൾ ഇടതുവശത്തുള്ള കൂറ്റൻ ഓഷ്യൻ ഫ്രണ്ട് പുൽത്തകിടിയിൽ നിറയുന്ന ഭീമാകാരമായ വെളുത്ത കൂടാര ഘടനകളിൽ ആദ്യത്തേതിലാണ് വിവാഹം നടന്നത്. ചടങ്ങിന് ശേഷം അതിഥികൾ ഒരു കോക്ടെയ്ൽ ഇവന്റിനായി സെന്റർ ടെന്റിലേക്ക് മാറി. പ്രസിഡന്റ് ബിൽ ക്ലിന്റണിന് വേണ്ടി പാചകം ചെയ്തിരുന്ന പ്രശസ്ത മിയാമി ഷെഫ് തിയറി ഇസാംബെർട്ടിന്റെ ഭക്ഷണമാണ് വിവാഹ വിരുന്നിനായി ഒരുക്കിയത്. വലതുവശത്തുള്ള മൂന്നാമത്തെ മാർക്കിലാണ് ഭക്ഷണവിരുന്ന് ഒരുക്കിയത്.
മറുനാടന് മലയാളി ബ്യൂറോ