- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമാലിയിൽ ചായക്കടയിൽ നിന്നിറങ്ങിയ സനകൻ അപ്രത്യക്ഷമായി; വെള്ളത്തൂവലിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയത് രാത്രിയിൽ; മന്ത്രി എംഎം മണിയുടെ ഇളയസഹോദരന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം; സനകൻ മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിലെ ചികിൽസയ്ക്കിടെ
കോട്ടയം: മന്ത്രി എം.എം. മണിയുടെ ഇളയസഹോദരൻ എം.എം. സനകൻ(56) മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനകൻ ഇന്ന് പുലർച്ചെ മൂന്നിനാണ് മരിച്ചത്. മന്ത്രി എം.എം. മണി ആശുപത്രിയിലെത്തി സഹോദരനെ കണ്ടിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. രണ്ടു ദിവസം മുമ്പ് പത്താംമൈലിൽ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയിൽ ഒരു ചായക്കടയിൽ കയറിയതിനുശേഷം പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതാകുകയും. തുടർന്ന് ശനിയാഴ്ച രാത്രി വെള്ളത്തൂവലിന് സമീപം കുത്തുപാറയിൽ വഴിയരുകിൽ അബോധാവസ്ഥയിൽ നാട്ടുകാർ സനകനെ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് എത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോട്ടയം: മന്ത്രി എം.എം. മണിയുടെ ഇളയസഹോദരൻ എം.എം. സനകൻ(56) മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനകൻ ഇന്ന് പുലർച്ചെ മൂന്നിനാണ് മരിച്ചത്. മന്ത്രി എം.എം. മണി ആശുപത്രിയിലെത്തി സഹോദരനെ കണ്ടിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്.
രണ്ടു ദിവസം മുമ്പ് പത്താംമൈലിൽ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയിൽ ഒരു ചായക്കടയിൽ കയറിയതിനുശേഷം പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതാകുകയും. തുടർന്ന് ശനിയാഴ്ച രാത്രി വെള്ളത്തൂവലിന് സമീപം കുത്തുപാറയിൽ വഴിയരുകിൽ അബോധാവസ്ഥയിൽ നാട്ടുകാർ സനകനെ കണ്ടെത്തുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പൊലീസ് എത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Next Story