- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് ആഘോഷത്തിനു ബ്രൂണെയിൽ ഇക്കുറിയും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് അഞ്ചു വർഷം ജയിൽ ശിക്ഷയും 20,000 ഡോളർ പിഴയും; ക്രിസ്മസ് ആഘോഷം ജനങ്ങളെ വഴിതെറ്റിക്കുമെന്നു സുൽത്താന്റെ കണ്ടെത്തൽ
ക്വാലാലംപുർ: തെക്കുകിഴക്കനേഷ്യയിലെ ചെറു രാഷ്ട്രമായ ബ്രൂണെയിൽ ക്രിസ്മസ് ആഘോഷം ഈ വർഷവും നിരോധിച്ചു. നിയമം തെറ്റിച്ച് ക്രിസ്മസ് ആഘോഷിക്കുന്നവർക്ക് അഞ്ചു വർഷം തടവുശിക്ഷ ലഭിക്കുമെന്ന് സുൽത്താൻ ഹസ്സനൽ ബൊൽക്കിയ പുറത്തിറക്കിയ ഉത്തരവിൽ മുന്നറിയിപ്പു നല്കി. 20,000 യുഎസ് ഡോളർ വരെ പിഴയും ഈടാക്കും. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെയിൽ 2014 മുതൽ ക്രിസ്മസ് നിരോധിക്കുന്നു. പരസ്യമായും വ്യാപകമായും ക്രിസ്മസ് ആഘോഷിക്കുന്നത് ജനങ്ങളെ വഴിതെറ്റിക്കുമെന്നാണ് അധികാരികൾ കരുതുന്നത്. പ്രാദേശിക മതനേതാക്കൾ ക്രിസ്മസ് നിരോധനത്തെ അനുകൂലിക്കുന്നു. 2014 മുതൽ രാജ്യത്ത് ശരിയത്ത് നിയമമാണ് പ്രാബല്യത്തിലിരിക്കുന്നത്. ക്രിസ്തുമത വിശ്വാസികൾക്കും മറ്റുള്ളവർക്കും ക്രിസ്മസ് ആഘോഷിക്കാമെങ്കിലും പരസ്യമായിട്ടു പാടില്ല. അതിനു പുറമേ ആഘോഷിക്കുന്ന കാര്യം അധികൃതരെ മുൻകൂർ അറിയിക്കുകയും വേണം. പ്രാദേശിക കച്ചവട സ്ഥാപനങ്ങൾ ക്രിസ്മസ് സംബന്ധമായ വസ്തുക്കളുടെ പ്രദർശനം നടത്തുന്നില്ലെന്ന് ഉറപ്പാക്കാനായി അധികൃതർ പരിശോധന നടത്തുന്നുണ്ട്. ചെറു രാജ്യമാണെങ്കി
ക്വാലാലംപുർ: തെക്കുകിഴക്കനേഷ്യയിലെ ചെറു രാഷ്ട്രമായ ബ്രൂണെയിൽ ക്രിസ്മസ് ആഘോഷം ഈ വർഷവും നിരോധിച്ചു. നിയമം തെറ്റിച്ച് ക്രിസ്മസ് ആഘോഷിക്കുന്നവർക്ക് അഞ്ചു വർഷം തടവുശിക്ഷ ലഭിക്കുമെന്ന് സുൽത്താൻ ഹസ്സനൽ ബൊൽക്കിയ പുറത്തിറക്കിയ ഉത്തരവിൽ മുന്നറിയിപ്പു നല്കി. 20,000 യുഎസ് ഡോളർ വരെ പിഴയും ഈടാക്കും.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെയിൽ 2014 മുതൽ ക്രിസ്മസ് നിരോധിക്കുന്നു. പരസ്യമായും വ്യാപകമായും ക്രിസ്മസ് ആഘോഷിക്കുന്നത് ജനങ്ങളെ വഴിതെറ്റിക്കുമെന്നാണ് അധികാരികൾ കരുതുന്നത്. പ്രാദേശിക മതനേതാക്കൾ ക്രിസ്മസ് നിരോധനത്തെ അനുകൂലിക്കുന്നു. 2014 മുതൽ രാജ്യത്ത് ശരിയത്ത് നിയമമാണ് പ്രാബല്യത്തിലിരിക്കുന്നത്.
ക്രിസ്തുമത വിശ്വാസികൾക്കും മറ്റുള്ളവർക്കും ക്രിസ്മസ് ആഘോഷിക്കാമെങ്കിലും പരസ്യമായിട്ടു പാടില്ല. അതിനു പുറമേ ആഘോഷിക്കുന്ന കാര്യം അധികൃതരെ മുൻകൂർ അറിയിക്കുകയും വേണം.
പ്രാദേശിക കച്ചവട സ്ഥാപനങ്ങൾ ക്രിസ്മസ് സംബന്ധമായ വസ്തുക്കളുടെ പ്രദർശനം നടത്തുന്നില്ലെന്ന് ഉറപ്പാക്കാനായി അധികൃതർ പരിശോധന നടത്തുന്നുണ്ട്. ചെറു രാജ്യമാണെങ്കിലും എണ്ണ സമ്പന്നമാണ് ബ്രൂണെ. സുൽത്താൻ ബൊൽക്കിയ ലോകത്തിലെ അതിസമ്പന്നരിൽ ഒരാളുമാണ്.
താജിക്കിസ്ഥാൻ, സൗദിഅറേബ്യ, നോർത്തുകൊറിയ തുടങ്ങിയ രാജ്യങ്ങിലും ക്രിസ്മസ് ആഘോഷത്തിനു നിരോധനമുണ്ട്.