ശ്രീനഗർ: ജമ്മുകാഷ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. ബുധനാഴ്ച സാംബാ സെക്ടറിലെ രാജ്പുരയിലായിരുന്നു വെടിവയ്പുണ്ടായത്.

ഹെഡ് കോൺസ്റ്റബിൾ ആർ.പി ഹസ്രയാണ് കൊല്ലപ്പെട്ടത്. വെടിവയ്പിൽ പരിക്കേറ്റ ഹസ്രയെ സാംബ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിയന്ത്രണ രേഖയിൽ രജൗരിയിലും പൂഞ്ചിലും പാക് സൈന്യം ഏതാനും ദിവസങ്ങളായി ആക്രമണം തുടരുകയാണ്. സാംബ സെക്ടറിലേക്കും ഇപ്പോൾ പാക് സൈന്യം ആക്രമണം വ്യാപിപ്പിച്ചു.