- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് സൈന്യത്തിന്റെ പ്രകോപനത്തിന് മുഖമടച്ചുള്ള തിരിച്ചടി നൽകി സൈന്യം; വെടിനിർത്തൽ കരാർ ലംഘിച്ചതിന് തിരിച്ചടി നൽകിയത് പാക്കിസ്ഥാൻ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടാക്കി
ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടരുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ െൈസെന്യം. വെടിനിർത്തൽ കരാർ ലംഘനത്തിന്റെ പേരിൽ അതിർത്തി സംരക്ഷണ സേന(ബി.എസ്.എഫ്)യുടെ കനത്ത തിരിച്ചടിയാണ് നൽകിയത്. ഇതിൽ പാക്കിസ്ഥാൻ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്. ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക് സൈന്യം നടത്തുന്ന ഏകപക്ഷീയമായ വെടിവെപ്പിന് ബി.എസ്.എഫ് കനത്ത തിരിച്ചടി നൽകുന്നുണ്ടെന്ന് ബി.എസ്.എഫ് വക്താവ് പറഞ്ഞു. ഈ ആക്രമണത്തിൽ നിരവധി സ്ഥലങ്ങളിൽ ശത്രുപക്ഷത്തെ ഫയറിങ് പൊസിഷൻ, ആയുധശേഖരം, എണ്ണ സംഭരണ ശാല തുടങ്ങിയവ തകർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.എസ്.എഫ് സംഘം നടത്തിയ പ്രത്യാക്രമണത്തിന്റെ ഒരു ലഘു വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. കഴിഞ്ഞ നാല് ദിവസത്തിനിടെ 9000 റൗണ്ട് മോർട്ടാർ ഷെല്ലുകളാണ് ബി.എസ്.എഫ് അതിർത്തിയിൽ ഉപയോഗിച്ചത്. ഇന്ന് വൈകുന്നേരം മുതൽ പാക്കിസ്ഥാൻ ആക്രമണം ശക്തമാക്കിയതിനാൽ ജമ്മുവിലെ 190 കിലോ മീറ്റർ വരുന്ന അന്താരാഷ്ട്ര അതിർത്തിയിലെ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്. ഇതിനെ പ്രതിരോ
ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടരുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ െൈസെന്യം. വെടിനിർത്തൽ കരാർ ലംഘനത്തിന്റെ പേരിൽ അതിർത്തി സംരക്ഷണ സേന(ബി.എസ്.എഫ്)യുടെ കനത്ത തിരിച്ചടിയാണ് നൽകിയത്. ഇതിൽ പാക്കിസ്ഥാൻ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.
ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക് സൈന്യം നടത്തുന്ന ഏകപക്ഷീയമായ വെടിവെപ്പിന് ബി.എസ്.എഫ് കനത്ത തിരിച്ചടി നൽകുന്നുണ്ടെന്ന് ബി.എസ്.എഫ് വക്താവ് പറഞ്ഞു. ഈ ആക്രമണത്തിൽ നിരവധി സ്ഥലങ്ങളിൽ ശത്രുപക്ഷത്തെ ഫയറിങ് പൊസിഷൻ, ആയുധശേഖരം, എണ്ണ സംഭരണ ശാല തുടങ്ങിയവ തകർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.എസ്.എഫ് സംഘം നടത്തിയ പ്രത്യാക്രമണത്തിന്റെ ഒരു ലഘു വീഡിയോയും അദ്ദേഹം പുറത്തുവിട്ടു.
കഴിഞ്ഞ നാല് ദിവസത്തിനിടെ 9000 റൗണ്ട് മോർട്ടാർ ഷെല്ലുകളാണ് ബി.എസ്.എഫ് അതിർത്തിയിൽ ഉപയോഗിച്ചത്. ഇന്ന് വൈകുന്നേരം മുതൽ പാക്കിസ്ഥാൻ ആക്രമണം ശക്തമാക്കിയതിനാൽ ജമ്മുവിലെ 190 കിലോ മീറ്റർ വരുന്ന അന്താരാഷ്ട്ര അതിർത്തിയിലെ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്. ഇതിനെ പ്രതിരോധിക്കാനാണ് മോർട്ടാർ ഷെല്ലുകൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വ്യാഴാഴ്‌ച്ചക്ക് ശേഷം നടന്ന പാക് ആക്രമണങ്ങളിൽ അഞ്ച് സൈനികരുൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയിലെ സ്‌കൂളുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. അതേസമയം, പാക്കിസ്ഥാൻ ഇനിയും ആക്രമണങ്ങൾ നടത്തിയാൽ അതിർത്തി കടന്ന് തിരിച്ചടിക്കാൻ മടിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. ഇക്കാര്യം ശത്രുരാജ്യങ്ങൾക്ക് മുന്നിൽ പലതവണ തെളിയിച്ചിട്ടുണ്ട്. സ്വന്തം മണ്ണിൽ നിന്ന് മാത്രമല്ല അതിർത്തി കടന്ന് ശത്രുക്കളുടെ തട്ടകത്തിൽ കയറി ആക്രമിക്കുന്നതിനും ഇന്ത്യക്ക് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.