- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈറ്റ് ഫ്രീകാൾ പദ്ധതി മരിക്കാറായ ബി എസ് എൻ എല്ലിന് പുതു ജീവൻ പകർന്നു; ഞായറാഴ്ചയിൽ പകലും എല്ലാ നെറ്റുവർക്കുകളിലേക്കുമുള്ള വിളികൾ സൗജന്യമാക്കി ബി എസ് എൻ എൽ
കൊച്ചി : ഞായറാഴ്ചകളിൽ ലാൻഡ് ഫോണുകളിൽ 24 മണിക്കൂർ സൗജന്യ കോൾ അനുവദിച്ച് ബിഎസ്എൻഎൽ. ഞായറാഴ്ചകളിൽ ലാൻഡ് ഫോണിൽനിന്ന് ഏതു നെറ്റ്‌വർക്കുകളിലേക്കും വിളിക്കുന്ന കോളുകൾ പൂർണമായും സൗജന്യമായിയിരിക്കും. ഇപ്പോഴുള്ള നൈറ്റ് കോൾ ഫ്രീ ഓഫറിനു പുറമെയാണു ഞായറാഴ്ചകളിൽ സമ്പൂർണ സൗജന്യ കോൾ അവതരിപ്പിക്കുന്നത്. ഇതോടെ ബിഎസ് എൻ എല്ലിനോട് ആളുകൾക്ക് കൂടുതൽ താൽപ്പര്യം വരുമെന്നാണ് പ്രതീക്ഷ. താരിഫ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ ഈ ഓഫർ സ്വാതന്ത്ര്യദിന സമ്മാനമായി ബിഎസ്എൻഎൽ അവതരിപ്പിക്കും. 15 മുതൽത്തന്നെ ഓഫർ നിലവിൽ വരും. നിലവിൽ രാത്രി ഒൻപതു മുതൽ രാവിലെ ഏഴു വരെ രാജ്യത്തിനകത്ത് ഏതു നെറ്റ്‌വർക്കിലേക്കും ലാൻഡ്‌ഫോണുകളിൽനിന്നു സൗജന്യമായി വിളിക്കാം. മോദി സർക്കാർ അധികാരത്തിലെത്തുമ്പോൽ മൊബൈൽ വിപ്ലവത്തിന്റെ പ്രതിസന്ധിയിലായിരുന്നു ബിഎസ്എൻഎൽ. എന്നാൽ നൈറ്റ് കാൾ ഫ്രീയാക്കിയതോടെ പ്രതിസന്ധി അകന്നു. കൂടതൽ പേർ ലാൻഡ് ഫോൺ ആവശ്യപ്പെടാൻ തുടങ്ങി. ലാൻഡ്‌ഫോണുകളുടെ പ്രസക്തി വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണു നൈറ്റ് ഫ്രീ കോൾ പദ്ധതി രാജ്യത്താകെ വിജയമ
കൊച്ചി : ഞായറാഴ്ചകളിൽ ലാൻഡ് ഫോണുകളിൽ 24 മണിക്കൂർ സൗജന്യ കോൾ അനുവദിച്ച് ബിഎസ്എൻഎൽ. ഞായറാഴ്ചകളിൽ ലാൻഡ് ഫോണിൽനിന്ന് ഏതു നെറ്റ്‌വർക്കുകളിലേക്കും വിളിക്കുന്ന കോളുകൾ പൂർണമായും സൗജന്യമായിയിരിക്കും. ഇപ്പോഴുള്ള നൈറ്റ് കോൾ ഫ്രീ ഓഫറിനു പുറമെയാണു ഞായറാഴ്ചകളിൽ സമ്പൂർണ സൗജന്യ കോൾ അവതരിപ്പിക്കുന്നത്. ഇതോടെ ബിഎസ് എൻ എല്ലിനോട് ആളുകൾക്ക് കൂടുതൽ താൽപ്പര്യം വരുമെന്നാണ് പ്രതീക്ഷ.
താരിഫ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ ഈ ഓഫർ സ്വാതന്ത്ര്യദിന സമ്മാനമായി ബിഎസ്എൻഎൽ അവതരിപ്പിക്കും. 15 മുതൽത്തന്നെ ഓഫർ നിലവിൽ വരും. നിലവിൽ രാത്രി ഒൻപതു മുതൽ രാവിലെ ഏഴു വരെ രാജ്യത്തിനകത്ത് ഏതു നെറ്റ്‌വർക്കിലേക്കും ലാൻഡ്‌ഫോണുകളിൽനിന്നു സൗജന്യമായി വിളിക്കാം. മോദി സർക്കാർ അധികാരത്തിലെത്തുമ്പോൽ മൊബൈൽ വിപ്ലവത്തിന്റെ പ്രതിസന്ധിയിലായിരുന്നു ബിഎസ്എൻഎൽ. എന്നാൽ നൈറ്റ് കാൾ ഫ്രീയാക്കിയതോടെ പ്രതിസന്ധി അകന്നു. കൂടതൽ പേർ ലാൻഡ് ഫോൺ ആവശ്യപ്പെടാൻ തുടങ്ങി.
ലാൻഡ്‌ഫോണുകളുടെ പ്രസക്തി വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണു നൈറ്റ് ഫ്രീ കോൾ പദ്ധതി രാജ്യത്താകെ വിജയമായി. തുടർന്നാണ് അവധി ദിനമായ ഞായറാഴ്ചകളിൽ സൗജന്യ കോൾ എന്ന ഓഫർ അവതരിപ്പിക്കുന്നത്. ലാൻഡ്‌ഫോൺ നിലവിൽ ഉപയോഗിക്കുന്നവരെ പിടിച്ചു നിർത്താനും കൂടുതൽ ലാൻഡ് ഫോൺ ഉപയോക്താക്കളെ ആകർഷിക്കാനും ഇതു വഴി സാധിക്കുമെന്നാണു ബിഎസ്എൻഎൽ കണക്കു കൂട്ടുന്നത്.