- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഎസ്എൻഎൽ മൊബൈൽ ഫോൺ വരുന്നു; 2000 രൂപയ്ക്ക് ഫീച്ചർ ഫോൺ
ന്യൂഡൽഹി: സൗജന്യ ഫോൺ കോളുകളോടെ ബിഎസ്എൻഎൽ ഫീച്ചർ ഫോൺ പുറത്തിറക്കുന്നു ജിയോയുടെ മത്സരം നേരിടാനാണ് രാജ്യത്തെ പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളുമായി സഹകരിച്ച് ഫീച്ചർ ഫോൺ അവതരിപ്പിക്കുന്നത്. 2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോൺ ഒക്ടോബറിൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ലാവ, മൈക്രോമാക്സ് എന്നീ കമ്പനികളാകും ഫോൺ നിർമ്മിക്കുക. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ ഫീച്ചർ ഫോണിലേയ്ക്ക് തിരിയുന്നത്. ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന 85 ശതമാനംപേരും അടുത്തതായി സ്മാർട്ട്ഫോൺ വാങ്ങാൻ താൽപര്യമില്ലാത്തവരാണെന്നാണ് മൊബൈൽ മാർക്കറ്റിങ് അസോസിയേഷന്റെ അടുത്തകാലത്തെ പഠനംവെളിപ്പെടുത്തുന്നത്.
ന്യൂഡൽഹി: സൗജന്യ ഫോൺ കോളുകളോടെ ബിഎസ്എൻഎൽ ഫീച്ചർ ഫോൺ പുറത്തിറക്കുന്നു
ജിയോയുടെ മത്സരം നേരിടാനാണ് രാജ്യത്തെ പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളുമായി സഹകരിച്ച് ഫീച്ചർ ഫോൺ അവതരിപ്പിക്കുന്നത്.
2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോൺ ഒക്ടോബറിൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ലാവ, മൈക്രോമാക്സ് എന്നീ കമ്പനികളാകും ഫോൺ നിർമ്മിക്കുക. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ ഫീച്ചർ ഫോണിലേയ്ക്ക് തിരിയുന്നത്.
ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന 85 ശതമാനംപേരും അടുത്തതായി സ്മാർട്ട്ഫോൺ വാങ്ങാൻ താൽപര്യമില്ലാത്തവരാണെന്നാണ് മൊബൈൽ മാർക്കറ്റിങ് അസോസിയേഷന്റെ അടുത്തകാലത്തെ പഠനംവെളിപ്പെടുത്തുന്നത്.
Next Story