- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
38 മീറ്റർ ഉയരത്തിൽ നിർമ്മാണം പൂർത്തിയാക്കിയത് ഒരു വർഷമെടുത്ത്; ബ്രസീലിലെ പ്രസിദ്ധമായ സെൻ ബുദ്ധാശ്രമത്തിലെ ബുദ്ധശിൽപ്പം ഉദ്ഘാടനത്തിനൊരുങ്ങി; സഞ്ചാരികൾക്ക് ദൃശ്യവിസ്മയമൊരുക്കാൻ രക്ഷകനായ ക്രിസ്തു'വിനൊപ്പം ഇനി ബുദ്ധനും
ബ്രസീലിയ: ബ്രസീലിലെ പ്രസിദ്ധമായ സെൻ ബുദ്ധാശ്രമത്തിൽ പുതിയതായി നിർമ്മിച്ച ബുദ്ധപ്രതിമ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. 38 മീറ്റർ ഉയരത്തിൽ, ഒരു വർഷം കൊണ്ടു പണി പൂർത്തിയാക്കിയ ധ്യാനലീനനായ ബുദ്ധന്റെ പ്രതിമയാണ് എസ്പിരിറ്റോ സാന്റോയിലെ മോറോ ഡ വാർഗെം ബുദ്ധാശ്രമത്തിൽ അനാവരണം ചെയ്യുന്നത്.
350 ടൺ ഇരുമ്പും സ്റ്റീലും കോൺക്രീറ്റും കൊണ്ടാണു ബുദ്ധനെ ഒരുക്കിയിരിക്കുന്നത്. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാനിൽനിന്നുള്ള കുടിയേറ്റക്കാരാണു ബ്രസീലിനു ബുദ്ധമതം പരിചയപ്പെടുത്തിയത്. ഇപ്പോൾ രാജ്യത്ത് 150 ബുദ്ധ ക്ഷേത്രങ്ങളുണ്ട്.തെക്കേ അമേരിക്കയിലെ ആദ്യത്തേതായ ഈ ബുദ്ധാശ്രമം 1974 ൽ റ്യോത്തൻ ടോക്കുഡ എന്ന ഭിക്ഷു സ്ഥാപിച്ചതാണ്. പ്രദേശം നിറയെ വൃക്ഷങ്ങളും പ്രകൃതിയുടെ ശാന്തസൗന്ദര്യവും നിറഞ്ഞതാണ്.
റിയോ ഡി ജനീറോയിലെ 'രക്ഷകനായ ക്രിസ്തു' പ്രതിമയുടെ അതേ ഉയരമാണ് ഈ ബുദ്ധപ്രതിമയ്ക്കും. പടിഞ്ഞാറൻ നാടുകളിലുള്ള ബുദ്ധപ്രതിമകളിൽവച്ച് ഏറ്റവും വലുതുമാണ് ഉദ്ഘാടനത്തിനൊരുങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ