- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ബാധിതനായ ബുദ്ധദേബിന്റെ ആരോഗ്യനില ഗുരുതരം; ശരീരത്തിൽ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ
കൽക്കത്ത: പശ്ചിമ ബംഗാൾ മുന്മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരം. കോവിഡ് ബാധിതനായ ഇദ്ദേഹം കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. 77 കാരനായ ബുദ്ധദേവിന്റെ ശരീരത്തിൽ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്.
ബുദ്ധദേബ് ഭട്ടാചാര്യയും ഭാര്യ മീര ഭട്ടാചാര്യയും കഴിഞ്ഞയാഴ്ചയാണ് കോവിഡ് പോസിറ്റീവായത്.
കഴിഞ്ഞ കുറച്ചുകാലമായി ഭട്ടാചാര്യ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ പിടിയിലാണ്. ഇതിനുപുറമെ പ്രായാധിക്യം കാരണം നിരവധി പ്രയാസങ്ങൾ നേരിടുന്നുണ്ട്. ബംഗാളിൽ ഈ മാസം 30 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story