കൊച്ചി: നിലവിൽ 1,20,000 രൂപയിൽ കൂടുതൽ വരുമാനമുള്ള പ്രഫഷനലുകളും 10 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ള ബിസിനസ്സുകാരും കണക്കുകൾ സൂക്ഷിക്കണം. ഇത് പ്രഫഷനലുകൾക്ക് രണ്ടര ലക്ഷം രൂപയായും ബിസിനസ്സുകാർക്ക് 20 ലക്ഷം രൂപയായും ഉയർത്തി. അങ്ങനെ നികുതി രംഗത്ത് വലിയൊരു പരിഷ്‌കാരം കേന്ദ്രം കൊണ്ടു വരുന്നു. ഒരു കോടിയിൽ അധികം വാർഷിക വരുമാനമുള്ളവർക്കു മാത്രം ബാധകമാക്കിയിരുന്ന സർച്ചാർജിന്റെ പരിധിയിൽ 50 ലക്ഷത്തിനു മേൽ വാർഷിക വരുമാനമുള്ളവരെക്കൂടി ഉൾപ്പെടുത്തിയെന്നതും വലിയ മാറ്റമാണ്. ഇതിനൊപ്പം ഇടത്തരക്കാർക്ക് നികുതി ഇളവും നൽകുന്നു. അഞ്ച് ലക്ഷം രൂപവരെയുള്ളവരുടെ നികുതി പത്ത് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു.

എന്നാൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കരതലോടെ മുൻകുരതലെടുക്കണം. കാഷ് ലെസ് ഏക്കണോമിയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി നിരവധി വ്യവസ്ഥകളും ജയ്റ്റ്‌ലി ബജറ്റിൽ നിർദ്ദേശിക്കുന്നു. ഇതൊക്കെ സൂക്ഷമ്തയോടെ നടപ്പാക്കിയില്ലെങ്കിൽ പണി കിട്ടുമെന്നതാണ് അവസ്ഥ. 20000 രൂപയ്ക്കു മേൽ നടത്തുന്ന ചെലവുകൾ ബാങ്ക് സംവിധാനം വഴിയായിരിക്കണമെന്ന നിലവിലെ നിബന്ധന 10000 രൂപയ്ക്കു മേലുള്ള ചെലവുകൾക്കു ബാധകമാക്കി. അതല്ലെങ്കിൽ ചെലവുകൾക്കുള്ള നികുതി കിഴിവു ലഭിക്കില്ല. പതിനായിരത്തിൽ കൂടുതൽ തുകയ്ക്ക് യന്ത്രോപകരണങ്ങൾ തുടങ്ങിയ ആസ്തികൾ വാങ്ങുമ്പോഴും പണം നൽകുന്നതു ബാങ്കു മുഖേനയല്ലെങ്കിൽ തേയ്മാനക്കിഴിവു ലഭിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരം ഇടപാടുകളെല്ലാം ബാങ്കുവഴി ആക്കേണ്ടി വരും.

20000 രൂപയിൽ കൂടുതൽ വായ്പയായി നൽകുന്നതും വാങ്ങുന്നതും ബാങ്കു മുഖേനയായിരിക്കണം. അല്ലാത്ത ഇടപാടുകൾ പിടികൂടിയാൽ തുല്യസംഖ്യ പിഴയായി ഈടാക്കാനാണു നിർദ്ദേശം. കള്ളപ്പണത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. എന്നാൽ, തൃപ്തികരമായ കാരണങ്ങൾ ബോധിപ്പിച്ചാൽ പിഴ ഒഴിവാക്കാൻ അസ്സസ്‌മെന്റ് ഓഫിസർക്ക് അധികാരം നൽകിയിട്ടുണ്ട്. പണമായി നൽകുന്ന സംഭാവന 10000 കവിഞ്ഞാൽ അവയ്ക്ക് 80 ജി കിഴിവിന് അർഹതയില്ലെന്ന വ്യവസ്ഥ 20000 രൂപയ്ക്കു വരെയാക്കി. ആതായത് ചാരിറ്റബിൽ സംഘടനകൾക്കും മറ്റും സംഭാവന നൽകുമ്പോഴും അത് കാഷ് ലെസ് എക്കണോമിയുടെ ഭാഗമായി മാറണം. രാഷ്ട്രീയ കക്ഷികൾക്കാകട്ടെ പണമായി വാങ്ങാവുന്ന സംഭാവന 2000 രൂപയാക്കി ചുരുക്കി. ഇത് രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൾക്ക് കൂടുതൽ സുതാര്യത വരുത്തും.

അഞ്ചുലക്ഷം രൂപയിൽ കൂടുതൽ തുകയ്ക്ക് ആഭരണങ്ങൾ വാങ്ങുന്നവർ പണമായാണു വില നൽകുന്നതെങ്കിൽ ഒരു ശതമാനം നികുതി കൂടി സ്രോതസ്സിൽ തന്നെ ഈടാക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇതിൽ മറ്റൊരു വിഷയവും ഉണ്ട്. മൂന്ന് ലക്ഷം രൂപയിൽ കൂടിയ ഇടപാട് ബാങ്ക് വഴിയേ ആകാവൂ എന്നാണ് നിർദ്ദേശം. അതുകൊണ്ട് തന്നെ സ്വർണ്ണ വിൽപ്പനയിലെ ബഹുഭൂരിഭാഗവും അക്കൗണ്ട് വഴിയാകും. ഇത് സ്വർണ്ണ വിൽപ്പന കുറച്ചാലും നികുതി കൂട്ടാൻ കാരണമാകും. രണ്ടു കോടിയിൽ താഴെ വാർഷിക വിറ്റുവരവുള്ളവർക്കു കണക്കു സൂക്ഷിക്കാതെ വിറ്റുവരവിന്റെ എട്ടു ശതമാനം വരുമാനമായി കണക്കാക്കി നികുതി അടയ്ക്കാവുന്ന വ്യവസ്ഥ ആറു ശതമാനമാക്കി കുറച്ചു. പക്ഷേ, നിബന്ധനയുണ്ട്. ചെക്കോ ഡിഡിയോ ഇലക്ട്രോണിക് ക്ലിയറിങ് വഴിയോ ആയിരിക്കണം വരുമാനം.

പണമായാണെങ്കിൽ നികുതി നിരക്ക് എട്ടു തന്നെയായിരിക്കും. കെട്ടിടവാടകയ്ക്കുള്ള നികുതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ നിബന്ധന പ്രകാരം വീടിനോ, കടയ്‌ക്കോ പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ ഓഡിറ്റു ബാധകമല്ലാത്ത വ്യക്തികളും അഞ്ചു ശതമാനം നികുതി സ്രോതസ്സിൽ പിടിച്ച് അടയ്ക്കണം. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളും പുതുക്കിയിട്ടുണ്ട്. ജൂലൈ 31നകം മുൻ വർഷത്തെ റിട്ടേൺ സമർപ്പിക്കണമെന്നതാണു നിലവിലുള്ള നിബന്ധന.

എന്നാൽ പുതിയ വ്യവസ്ഥപ്രകാരം റിട്ടേൺ വൈകി സമർപ്പിക്കുന്നവർ ലേറ്റ് ഫീ അടയ്ക്കണം. ഡിസംബർ 31 വരെ 5000 രൂപയും അതിനു ശേഷം 10000 രൂപയുമായിരിക്കും ലേറ്റ് ഫീ. അഞ്ചു ലക്ഷത്തിൽ താഴെയാണു മൊത്തവരുമാനമെങ്കിൽ 1000 രൂപയേ പിഴ വരൂ. 44 എബി ഓഡിറ്റ് ബാധകമായവർക്ക് ഒന്നര ലക്ഷം രൂപ വരെയാവും.