- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം കൈപ്പറ്റുന്നവർക്ക് കിട്ടുന്ന ടിഎയും ചികിൽസാ ചെലവും വരുമാനമാകും; പകരം 2.9ലക്ഷം വരെ നികുതി രഹിതമാകും; മുതിർന്ന പൗരന്മാർക്ക് 50,000 വരെയുള്ള പലിശയ്ക്ക് നികുതിയില്ല; ആരോഗ്യ ഇൻഷുറൻസ് പോളിസിയും നികുതി പരിധിയിൽ നിന്ന് മാറ്റി; നികുതിദായകരെ ഈ ബജറ്റ് എങ്ങനെ ബാധിക്കും
ന്യൂഡൽഹി: ശമ്പളം വാങ്ങുന്നവർക്ക് കടുത്ത തിരിച്ചടിയാണ് കേന്ദ്രബജറ്റ് സമ്മാനിക്കുന്നത്. ആദായ നികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല. എന്നാൽ ആദായ, കോർപറേറ്റ് നികുതിക്കൾക്കുമേലുള്ള സെസ് മൂന്നു ശതമാനത്തിൽനിന്നു 4% ആയി ഉയർത്തും. ശമ്പളക്കാരുടെ യാത്രാ അലവൻസും ആശുപ്രതിയിൽ കിടത്തിയുള്ളതല്ലാത്ത ചികിൽസയുടെ ചെലവും നികുതി പരിധിയിൽ പെടുത്തും. പകരമായി, നികുതി ഈടാക്കാവുന്ന വരുമാനത്തിൽ 40,000 രൂപയുടെ ഇളവ് അനുവദിക്കും. ആശുപത്രിയിൽ കിടന്നുള്ള ചികിൽസയുടെ ചെലവിനും ഭിന്നശേഷിക്കാരായ ജോലിക്കാരുടെ യാത്രാ അലവൻസിനും നികുതിയിളവു തുടരും. നിലവിൽ 2.5 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരാണു നികുതി നൽകേണ്ടത്. അടുത്ത വർഷം മുതൽ പ്രതിവർഷം 2.9 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരാവും നികുതി അടയ്‌ക്കേണ്ടത്. സെസ് നാലു ശതമാനമാക്കുമ്പോൾ അഞ്ചു ലക്ഷം രൂപ മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർ 1125 രൂപ കൂടി നികുതിയിനത്തിൽ നൽകണം. പക്ഷേ അതിന് താഴെയുള്ളവർക്കും ആശ്വാസകരമല്ല കാര്യങ്ങൾ. ടിഎയും ചികിൽസയും നികുതിയുടെ പരിധിയിൽ വരുന്നത് ശമ്പളക്കാർക
ന്യൂഡൽഹി: ശമ്പളം വാങ്ങുന്നവർക്ക് കടുത്ത തിരിച്ചടിയാണ് കേന്ദ്രബജറ്റ് സമ്മാനിക്കുന്നത്. ആദായ നികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല. എന്നാൽ ആദായ, കോർപറേറ്റ് നികുതിക്കൾക്കുമേലുള്ള സെസ് മൂന്നു ശതമാനത്തിൽനിന്നു 4% ആയി ഉയർത്തും. ശമ്പളക്കാരുടെ യാത്രാ അലവൻസും ആശുപ്രതിയിൽ കിടത്തിയുള്ളതല്ലാത്ത ചികിൽസയുടെ ചെലവും നികുതി പരിധിയിൽ പെടുത്തും. പകരമായി, നികുതി ഈടാക്കാവുന്ന വരുമാനത്തിൽ 40,000 രൂപയുടെ ഇളവ് അനുവദിക്കും. ആശുപത്രിയിൽ കിടന്നുള്ള ചികിൽസയുടെ ചെലവിനും ഭിന്നശേഷിക്കാരായ ജോലിക്കാരുടെ യാത്രാ അലവൻസിനും നികുതിയിളവു തുടരും.
നിലവിൽ 2.5 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരാണു നികുതി നൽകേണ്ടത്. അടുത്ത വർഷം മുതൽ പ്രതിവർഷം 2.9 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരാവും നികുതി അടയ്‌ക്കേണ്ടത്. സെസ് നാലു ശതമാനമാക്കുമ്പോൾ അഞ്ചു ലക്ഷം രൂപ മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർ 1125 രൂപ കൂടി നികുതിയിനത്തിൽ നൽകണം. പക്ഷേ അതിന് താഴെയുള്ളവർക്കും ആശ്വാസകരമല്ല കാര്യങ്ങൾ. ടിഎയും ചികിൽസയും നികുതിയുടെ പരിധിയിൽ വരുന്നത് ശമ്പളക്കാർക്ക് തിരിച്ചടിയാണ്. നികുതി വരുമാനം കൂടിയിട്ടും ശമ്പളക്കാർക്ക് കേന്ദ്രം ആനുകൂല്യമൊന്നും നൽകുന്നില്ല.
മുതിർന്ന പൗരന്മാർക്ക് ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിലും പോസ്റ്റ് ഓഫിസിലുമുള്ള നിക്ഷേപത്തിനു പലിശയായി ലഭിക്കുന്ന വരുമാനം 50,000 രൂപ വരെയെങ്കിൽ നികുതിയില്ല. ഈ വരുമാനത്തിനു നികുതി പിടിക്കേണ്ടതില്ല (ടിഡിഎസ്). സ്ഥിരനിക്ഷേപത്തിനും റിക്കറിങ് നിക്ഷേപത്തിനും ഈ ആനുകൂല്യം ബാധകം. നിലവിൽ 10,000 വരെയുള്ള പലിശ വരുമാനത്തിനാണു നികുതിയിളവ് നൽകുന്നത്. 50,000 രൂപവരെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിനും ചികിൽസാച്ചെലവിനും നികുതിയിളവ് ഉണ്ടാകും. മാരകരോഗങ്ങൾക്കുള്ള ചികിൽസാച്ചെലവിന് ഒരുലക്ഷം രൂപയ്ക്കുവരെ നികുതിയിളവ്.
സ്ത്രീശക്തിക്കായുള്ള പദ്ധതികളും ഉണ്ട്. ഇപിഎഫ് വിഹിതത്തിൽ വനിതകൾക്കു നാലു ശതമാനം ഇളവ്. വനിതാ സ്വയംസഹായ സംഘങ്ങൾക്കു വായ്പ നൽകാനായുള്ള തുകയിൽ 37% വർധന. ദാരിദ്യ്‌രരേഖയ്ക്കു താഴെയുള്ള എട്ടുകോടി വീട്ടമ്മമാർക്കു സൗജന്യ ഗ്യാസ് കണക്ഷനും നൽകും.