- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം പിൻവലിക്കാനും നോട്ട് മാറിയെടുക്കാനും നിയന്ത്രണങ്ങൾ നിലനിൽക്കവേ ആലുവയിൽ മൊത്ത വ്യാപാരിയുടെ കൈയിൽ എങ്ങനെ എട്ടു ലക്ഷത്തിന്റെ പുതിയ നോട്ടുകൾ എത്തി? നിരവധി പ്രമുഖരുടെ കൈയിൽ പുത്തൻ നോട്ടുകെട്ടുകൾ എന്ന് റിപ്പോർട്ട്: ബാങ്കുകൾ തട്ടിപ്പിന് കൂട്ടു നിന്നോ എന്നറിയാൻ പരിശോധന വരുന്നു
കൊച്ചി: കർശന നോട്ടു നിയന്ത്രണമുള്ള വേളയിൽ എങ്ങനെയാണ് ബിജെപി നേതാവ് ജനാർദ്ധന റെഡ്ഡി 500 കോടി മുടക്കി മകളുടെ അത്യാർഭാഢ വിവാഹം നടത്തിയത് എന്ന ചോദ്യത്തിന് ഇതുവരെ ആർക്കും ഉത്തരം ലഭിച്ചിട്ടില്ല. ഇത് നോട്ട് നിരോധനം ബിജെപിക്ക് വേണ്ടപ്പെട്ടവർ നേരത്തെ അറിഞ്ഞിരുന്നു എന്ന ആരോപണത്തിന്റെ ആക്കം കൂട്ടുന്നതാണ്. ഇതിനിടെയാണ് കേരളത്തിലും പുതിയ 2000 രൂപ നോട്ടുകളുടെ വലിയ കെട്ടുകൾ ലഭിച്ചത്. ഇതോടെ പ്രമുഖരുടെ പക്കൽ പുതിയ നോട്ടുകെട്ടുകൾ എത്തിയിട്ടുണ്ടെന്ന സംശയം ബലപ്പെടുന്നത്. പുതുതായി ഇറക്കിയ 2000 രൂപ നോട്ട് കേരളത്തിൽ വൻതോതിൽ ചോർന്നുവെന്ന രഹസ്യവിവരം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. ലക്ഷക്കണക്കിനു രൂപയുടെ പുതിയ നോട്ടുകൾ പുറത്തുവന്നതായി ശ്രദ്ധയിൽപെട്ട ആലുവ പ്രദേശത്തു പരിശോധന കർശനമാക്കി. വൻതോതിൽ കള്ളപ്പണം കൈമാറ്റം ചെയ്യാൻ ശ്രമിച്ചതായുള്ള സൂചനയെത്തുടർന്നു ആലുവയിലെ പുകയില മൊത്തവ്യാപാരിയുടെ വീട് ആദായനികുതി വകുപ്പ് പരിശോധിച്ചിരുന്നു. ഇയാളുടെ പക്കൽ കണ്ടെത്തിയ
കൊച്ചി: കർശന നോട്ടു നിയന്ത്രണമുള്ള വേളയിൽ എങ്ങനെയാണ് ബിജെപി നേതാവ് ജനാർദ്ധന റെഡ്ഡി 500 കോടി മുടക്കി മകളുടെ അത്യാർഭാഢ വിവാഹം നടത്തിയത് എന്ന ചോദ്യത്തിന് ഇതുവരെ ആർക്കും ഉത്തരം ലഭിച്ചിട്ടില്ല. ഇത് നോട്ട് നിരോധനം ബിജെപിക്ക് വേണ്ടപ്പെട്ടവർ നേരത്തെ അറിഞ്ഞിരുന്നു എന്ന ആരോപണത്തിന്റെ ആക്കം കൂട്ടുന്നതാണ്. ഇതിനിടെയാണ് കേരളത്തിലും പുതിയ 2000 രൂപ നോട്ടുകളുടെ വലിയ കെട്ടുകൾ ലഭിച്ചത്. ഇതോടെ പ്രമുഖരുടെ പക്കൽ പുതിയ നോട്ടുകെട്ടുകൾ എത്തിയിട്ടുണ്ടെന്ന സംശയം ബലപ്പെടുന്നത്.
പുതുതായി ഇറക്കിയ 2000 രൂപ നോട്ട് കേരളത്തിൽ വൻതോതിൽ ചോർന്നുവെന്ന രഹസ്യവിവരം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. ലക്ഷക്കണക്കിനു രൂപയുടെ പുതിയ നോട്ടുകൾ പുറത്തുവന്നതായി ശ്രദ്ധയിൽപെട്ട ആലുവ പ്രദേശത്തു പരിശോധന കർശനമാക്കി.
വൻതോതിൽ കള്ളപ്പണം കൈമാറ്റം ചെയ്യാൻ ശ്രമിച്ചതായുള്ള സൂചനയെത്തുടർന്നു ആലുവയിലെ പുകയില മൊത്തവ്യാപാരിയുടെ വീട് ആദായനികുതി വകുപ്പ് പരിശോധിച്ചിരുന്നു. ഇയാളുടെ പക്കൽ കണ്ടെത്തിയ എട്ടു ലക്ഷത്തിന്റെ 2000 രൂപ നോട്ടുകളാണു കറൻസി ചോർച്ചയുണ്ടായെന്ന സംശയം ബലപ്പെടുത്തിയത്. ഇന്നലെ നടത്തിയ പരിശോധനകളിൽ മറ്റു ചില വ്യാപാരികളുടെയും പക്കൽ രണ്ടും മൂന്നു ലക്ഷത്തിന്റെ 2000 രൂപ നോട്ടുകൾ കണ്ടെത്തി. ഇതോടെ പരിശോധന വ്യാപിപ്പിച്ചു.
കേരളത്തിൽ പുതിയ നോട്ടുകൾ വിതരണം ചെയ്യാൻ തുടങ്ങിയിട്ട് അധികം ദിവസമായില്ല. ബാങ്കുകളിൽനിന്നു പണം പിൻവലിക്കാനും നോട്ടുകൾ മാറ്റിയെടുക്കാനും നിയന്ത്രണം നിലനിൽക്കെ 2000 രൂപ നോട്ട് കൂടുതലായി കണ്ടെത്തിയതാണു ചോർച്ചയുണ്ടായെന്ന സൂചന നൽകിയത്. ചില ബാങ്കുകൾ കേന്ദ്രീകരിച്ചു ദേശീയ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങളുടെ അന്വേഷണം നടക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവൻ കറൻസി ചെസ്റ്റുകളിലും അന്വേഷണം പുരോഗമിക്കുന്നതായി അറിയുന്നു. ബാങ്കുകാരുമായി ചേർന്നുള്ളു ഒത്തുകൡയെന്ന സംശയവും ബലപ്പെടുന്നുണ്ട്.
ആലുവ ബീഡി മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നും പുതിയ രണ്ടായിരം രൂപയുടെ രണ്ട് ലക്ഷം നോട്ടുകളാണ് പിടിച്ചെടുത്തത്. ഇതേതുടർന്നാണ് വ്യാപാരി വെങ്കിടാചലത്തിന്റെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. എന്നാൽ, കച്ചവടത്തിനിടെ കിട്ടിയ തുകയാണിതെന്നാണ് വെങ്കിടാചലം പറയുന്നത്. ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്നലെ പുലർച്ചെയാണ് അവസാനിച്ചത്. 2000 രൂപയുടെ നോട്ടുകൾ ഇറങ്ങി ഇന്ന് പതിനൊന്ന് ദിവസമേ ആകുന്നൂള്ളൂ. അതിനിടയിലാണ് എട്ട് ലക്ഷം രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകൾ ഒരു സ്ഥലത്ത് നിന്നും കിട്ടുന്നത്. സാധാരണ നിലയിൽ നാലായിരം രൂപയുടെ രണ്ട് 2000 രൂപയുടെ നോട്ടുകൾ മാത്രമേ ഒരാൾക്ക് മാറാൻ കഴിയുകയുള്ളൂ.
ബീഡിയുടെ മൊത്തവ്യാപാരിയാണ് താനെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയ പണമാണിതെന്നുമാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ വെങ്കിടാചലം പറഞ്ഞത്. എന്നാലിത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മുഖവിലയ്‌ക്കെടുത്തിട്ടില്ല. സർക്കാർ അസാധുവാക്കിയ നോട്ടുകളും വെങ്കിടാചലത്തിന്റെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെരുമ്പാവൂർ, ആലുവ പ്രദേശങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പണം ബാങ്കിൽ നിന്നും മാറ്റി വാങ്ങിയിരുന്നു. ഇതിന് അവർക്ക് കമ്മിഷനും നൽകിയിരുന്നു. ഇങ്ങനെ മാറിയെടുത്ത പണമാണിതെന്നാണ് സംശയിക്കുന്നത്. ആലുവ മാർക്കറ്റിലെ തൊഴിലാളികളെ ഉപയോഗിച്ചും ഇങ്ങനെ പണം മാറ്റിയിരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കാസർകോട്ടും സമാനമായ രീതിയിൽ പരാതികൾ കിട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ വെങ്കിടാചലം ചില ഭൂമി ഇടപാടുകൾ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നേരത്തേതന്നെ വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ.
ഇയാളെ പോലെ മറ്റ് പ്രമുഖരുടെ പക്കലും 2000 രൂപ നോട്ടുകെട്ടുകൾ എത്തിയിട്ടുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാങ്കുകൾ തട്ടിപ്പിന് കൂട്ടു നിന്നോ എന്നറിയാനുള്ള വിശദമായ പരിശോധന തന്നെ നടത്താനാണ് ആദായനികുതി വകുപ്പ് ഉദ്ദേശിക്കുന്നത്.