- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവത്തിന്റെ മുതൽ കക്കാനിറങ്ങി പെട്ടു; അകത്ത് കയറിയപ്പോൾ എല്ലാം ഒകെ; പുറത്തുകടന്നപ്പോൾ പാതിവഴി ദ്വാരത്തിൽ കുടുങ്ങി; ഓടി വായേ, രക്ഷിക്കണേ വിളിച്ച് നാട്ടുകാരെ വിളിച്ചുകൂട്ടിയപ്പോൾ കള്ളനൊപ്പം തൊണ്ടിമുതലും കിട്ടിയ പൊലീസ് ഹാപ്പി; വീഡിയോ വൈറൽ
ഹൈദരാബാദ്: ഇങ്ങനെ ഒരു പറ്റ് പാപ്പാ റാവുവിന് ഇനി പറ്റാനില്ല. ആള് വിരുതനാണ്. കൈയിലിരുപ്പ് അൽപം മോശവും. അതിന് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. 30 കാരനായ പാപ്പാ റാവു ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ ജാമി യെല്ലമ്മ ക്ഷേത്രത്തിൽ മോഷ്ടിക്കാൻ ഇറങ്ങിയാണ് കെണിയിൽ പെട്ടത്.
ക്ഷേത്രത്തിൽ കവർച്ച നടത്തുന്നത് വരെ കുഴപ്പമില്ലായിരുന്നു. ക്ഷേത്രത്തിന്റെ ചുമർ തുരന്ന് ദ്വാരമുണ്ടാക്കിയാണ് ആൾ അകത്തുകയറിയത്. വിഗ്രഹങ്ങളിൽ ചാർത്തിയ ആഭരണങ്ങൾ മോഷ്ടിച്ചു. എന്നാൽ, മോഷണമുതലുമായി പുറത്തിറമ്പോൾ പണി കിട്ടി. അകത്തുകയറിയ അതേ ദ്വാരത്തിലൂടെ തന്നെയാണ് ഇയാൾ പുറത്തേക്കിറങ്ങാൻ ശ്രമിച്ചത്. പക്ഷേ, ശരീരത്തിന്റെ പകുതിഭാഗം പുറത്തെത്തിയതിന് പിന്നാലെ ദ്വാരത്തിൽ കുടുങ്ങിപ്പോയി. എങ്ങനെയെങ്കിലും പുറത്തുകടക്കാൻ നോക്കിയെങ്കിലും, ഒന്നും ഫലിച്ചില്ല.
ഇതോടെ കരഞ്ഞ് ബഹളംവെച്ച് ആളുകളെ വിളിച്ചുകൂട്ടുകയല്ലാതെ തരമില്ലായിരുന്നു. കള്ളനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി എന്ന് പ്രത്യേകം പറയേണ്ടല്ലോ. തൊണ്ടിമുതലോടെ കള്ളനെ കിട്ടിയപ്പോൾ പൊലീസിനും സന്തോഷം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.