ഞ്ഞി കുടിക്കാൻ വകയില്ലാത്തതുകൊണ്ട് മോഷ്ടിക്കുകയല്ല. എന്നാൽ മോഷണം ഒരു ഹോബിയായി മാറ്റിയ യുവാവ്. സിദ്ധാർഥ് മെഹറോത്ര എന്ന 27 കാരന്റെ മോഷണ കഥ സംഭവബഹുലം. ബാങ്ക് മാനേജറുടെ മകനായ ഇയാൾ മോഷ്ടിക്കാൻ തെരഞ്ഞെടുക്കുന്ന വീടുകൾക്കും പ്രത്യേകതയുണ്ട്. രാഷ്ട്രീയക്കാരുടെയും സിവിൽ സർവ്വീസുകാരുടെയും വീട്ടിൽ നിന്ന് മാത്രമെ ഈ യുവാവ് മോഷ്ടിക്കു.

ദാരിദ്ര്യം അനുഭവിക്കുന്നവരുടെ വീട്ടിൽ കയറി മോഷ്ടിക്കാൻ ഇദ്ദേഹത്തെ കിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെയും സിവിൽ സർവ്വീസുകാരുടെയും വീടുകൾ മാത്രം തെരഞ്ഞുപിടിച്ച് മോഷ്ടിക്കുന്ന യുവാവിനെയാണ് ഡെൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ധാർത്ഥ് മെഹറോത്ര എന്ന 27കാരനാണ് അറസ്റ്റിലായത്. ഇയാൾ ബാങ്ക് റിട്ടയേർഡ് ബാങ്ക് മാനേജരുടെ മകനാണ്. മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ കാറിലാണ് ഇയാൾ മോഷണത്തിന് ഇറങ്ങിയിരുന്നത്. രാഷ്ട്രീയ നേതാക്കൾ കൂടുതലായി താമസിക്കുന്ന വസന്ത് കുഞ്ച് വിഹാറിലാണ് സിദ്ധാർത്ഥ് മോഷ്ടിച്ചിരുന്നത്.

കണ്ടാൽ മാന്യനെന്ന് തോന്നും, നല്ലൊരും ഫ്രീക്കൻ പയ്യൻ. മാന്യമായി വസ്ത്രം ധരിച്ച് ക്രുസ് കാറിൽ എത്തിയിരുന്ന ഇയാൾ രാഷ്ട്രീയക്കാരെ സഹായിക്കുന്നു എന്ന പേരിൽ സിവിൽ സർവീസുകാരുടെ വീടുകളിലും കയറിയിരുന്നു. രാഷ്ട്രീയക്കാരുടേയും സിവിൽ സർവീസുകാരുടേയും വീട്ടിൽ നിന്ന് മാത്രമേ താൻ മോഷ്ടിക്കൂ എന്ന് ഇയാൾ പറഞ്ഞതായി പൊലീസുകാർ വെളിപ്പെടുത്തി.

മോഷണത്തിനായി തെരഞ്ഞെടുക്കുന്ന വീടിന്റെ വാതിലിൽ മുട്ടി വിളിക്കുന്നതാണ് സിദ്ധാർത്ഥിന്റെ രീതി. വാതിൽ തുറന്നാൽ വീട് തെറ്റിപ്പോയെന്ന് പറയും. ആരും വാതിൽ തുറന്നില്ലെങ്കിൽ ആളില്ലെന്ന് മനസിലാക്കി വാതിൽ കുത്തിത്തുറക്കും. അവസാന മോഷണത്തിൽ സിദ്ധാർത്ഥിനെ സിസിടിവി ക്യാമറയിൽ പതിയുകയും ഗൂഗിളിൽ രൂപം സേർച്ച് ചെയ്തപ്പോൾ പിടിവീഴുകയുമായിരുന്നു.