- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉള്ളിക്കച്ചവടത്തിൽ വമ്പൻ നഷ്ടം; കബളിപ്പിച്ചുണ്ടാക്കിയ ലക്ഷങ്ങളുമായി എം സാൻഡ് കച്ചവടം; റേഞ്ച് റോവറിൽ എത്തിയപ്പോൾ ജലാലുദ്ദീൻ നാട്ടുകാർക്ക് ഇക്കയായി; മണിചെയിൻ കമ്പനിയുടെ മറവിൽ വെട്ടിച്ചത് കോടികൾ; മൈ ക്ലബ് ട്രേഡേഴ്സിന് പിന്നിലെ വഞ്ചന പുറത്താകുമ്പോൾ
കാസർകോട് : മണിച്ചെയിൻ കമ്പനിയുടെ മറവിൽ കോടികൾ തട്ടിയെടുത്ത സംഭവത്തിൽ കാസർകോട് സ്വദേശികളായ രണ്ടുപേർകൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കാസർകോട് ചെർക്കള ചേരൂർ ജലാൽ മൻസിലിലെ സി എ ജലാലുദീൻ (36), നെല്ലിക്കട്ട തിർക്കുഴി ഹൗസിൽ ബി എ അബ്ദുൾ മൻസിഫ് (22) എന്നിവരെയാണ് കാസർകോട് ഡിവൈഎസ്‌പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികളായ മൂന്നുപേർ നേരത്തെ റിമാൻഡിലാണ്. കമ്പനിയുടെ മാനേജിങ് ഡയറക്ടറായ മലപ്പുറം സ്വദേശി സി എം ഫൈസലിനെ പിടികിട്ടാനുണ്ട്. ഗൾഫിലുള്ള ഇയാളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയതായും അന്താരാഷ്ട്ര ബന്ധമുള്ള കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഡിവൈഎസ്‌പി പറഞ്ഞു. തട്ടിപ്പിനിരയായ ഹൊസങ്കടി മൊറത്താനയിലെ മുഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് അറസ്റ്റ്. ആയിരത്തോളം പരാതി ലഭിച്ചിട്ടുണ്ട്. ഒരാളുടെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
മൈ ക്ലബ് ട്രേഡേഴ്സ് എന്ന പേരിൽ മലേഷ്യൻ കമ്പനി സ്‌കീം എന്ന് വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് സ്വീകരിച്ചത്. വർഷം 250 ശതമാനംവരെ വർധിക്കുമെന്നാണ് വാഗ്ദാനം. 2018ൽ കമ്പനി തുടങ്ങിയപ്പോൾ ചേർന്നവർക്ക് ഈ തുക നൽകിയാണ് വിശ്വാസമാർജിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രിൻസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനം തുടങ്ങി. ചെർക്കളയിലും വടകര കരിമ്പനപ്പാലത്തും പ്രിൻസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കെട്ടിട നിർമ്മാണം നടക്കുന്നുണ്ട്. പൊലീസ്സംഘത്തിൽ ഡിവൈഎസ്‌പിക്ക് പുറമെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്ഐമാരായ സി കെ ബാലകൃഷ്ണൻ നായർ, കെ നാരായണൻ, എം ജനാർദനൻ, സിപിഒ ഓസ്റ്റിൻ തമ്പി എന്നിവരുമുണ്ടായി. ജലാലുദീൻ മൈ ക്‌ളബ് ട്രേഡേഴ്‌സിന്റെ സ്ഥാപകരിൽ ഒരാളാണ്. കേരളത്തിൽ നിന്നും തട്ടിപ്പിലൂടെ ലഭിച്ച 160 കോടിയിൽപരം രൂപ വിദേശത്തേക് കടത്തിയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കമ്പനിക്കായി സാങ്കേതിക സഹായം നല്കുന്നയാളാണ് മൻസിഫ്. വെബ് സൈറ്റിൽ ഇടപാടുകാരുടെ വിവരങ്ങൾ ചേർക്കുന്നത് ഉൾപ്പെടെ മൻസിഫ് ആണ് ചെയ്തത്.
ഇനി ജലാലുദീൻ എങ്ങനെയാണ് തട്ടിപ്പ് നടത്തിയെതെന്നും ഉദി എന്ന് നാട്ടുകാർ വിളിച്ചിരുന്ന ജലാൽ എങ്ങനെയാണ് ഇക്കാ ആയതെന്നും പരിശോധിക്കും. 2016 -17 ൽ ഉള്ളികച്ചവടത്തിൽ 16 ലക്ഷം രൂപയോളം നഷ്ടം നേരിട്ട കാസർകോട് ചെങ്കളയിലെ സയൻബാ മൻസിലിലെ ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമുള്ള ജലാലുദ്ധീൻ വലിയ സാമ്പത്തിക തകർച്ച നേരിട്ടതിനെ തുടർന്ന് ഒരു കുടുംബത്തെ വിദഗ്ദ്ധമായി കബളിപ്പിച്ചു ലക്ഷങ്ങൾ കൈക്കലാക്കുന്നു.
ഈ പണത്തിൽ നിലംബുരിൽ എം സാൻഡ് കച്ചവടം തുടങ്ങിയ ജലാൽ എന്ന ഉദി ഒരു മാരുതി എർട്ടിഗ വാഹനവുമായാണ് 2018 ൽ നാട്ടിലേക്ക് തിരിച്ചുവന്നത്. പിന്നീട് കുറച്ചു ചെറുപ്പകാര ഒപ്പം കൂട്ടിയ ജലാൽ ആ പേര് പരിഷകരിച്ച് ഇക്ക എന്ന പുതിയ നാമധേയം സീകരിച്ചു. ജലാൽ എന്ന ഉദി ഒരു വരവ് കൂടി ചേരൂർ ഗ്രാമത്തിലേക്ക് വന്നു .അത് ഒരു ഒന്നൊന്നര വരവായിരുന്നു. പുത്തൻ റേഞ്ച് റോവറിലെ കോടികളുമായി കടന്നു വന്ന ഇക്കയെ നേരത്ത തയാറാക്കി പൊലിപ്പിച്ചു വെച്ച ചെറുപ്പക്കാർ ആർപ്പുവിളിയോടെ വരവേറ്റെത് . നാട്ടിൽ ചാരിറ്റി നടത്തിയും പള്ളിക്കമ്മിറ്റികളിൽ ഓശാന പാടാൻ ആളുകളെ തിരുകി കയറ്റിയും ഇക്ക പ്രതാപത്തിലേക്ക് വെച്ചടി വെച്ചടി കയറി .
പിരിവുകാർക്ക് വാരിക്കോരി നൽകി . പക്ഷേ ഇക്കയ്ക്ക് പണം എവിടുന്ന് ലഭിക്കുന്നത് എന്ന് മാത്രം ആരും ചോദിച്ചില്ലേ . ചോദിച്ചവരോട് തന്റെ കച്ചവടം മറച്ചുവെക്കാനും ഇക്ക പോയില്ല എന്നുള്ളതാണ് സത്യം .മലേഷ്യ ആസ്ഥാനമായി ട്രേഡിങ്ങ് ആൺ ഇക്ക നടത്തുന്നത് ..പിന്നിട് കൊച്ചിയിൽ നാപ്കിൻ ഫാക്ടറി ആരംഭിക്കുന്നു .കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കോടികൾ ചെലവഴിച്ചു സ്വ ത്തുവകൾ വാങ്ങിച്ചു കൂട്ടി . ഇതോടെ ഇക്കയുടെ കേളി നാടെങ്ങും എത്തി . മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്നു എന്ന് പറയുന്ന തട്ടിപ്പ് ഓൺലൈൻ ട്രെഡിങ്ങായി.എം സി ടി ക്ക് കോടികണക്കിന് രൂപയുടെ നിക്ഷേപമാണ് പിനീട് വന്ന് ചേർന്നത് . നിക്ഷപകരിൽ നിന്ന് സീകരിക്കുന്ന പണം ഏജന്റ്മാർ നേരിട്ട് ഇക്കയ്ക്ക് കൈമാറുന്ന രീതിയാണ് ഇയാൾ സീകരിച്ചിരുന്നത് . ആദ്യ ഘട്ടത്തിൽ നിക്ഷപക്കാർക് ലാഭം വിഹിതം കൃത്യമായി കൈമാറിയൊതോടെ 90 കോടി രൂപയോളം കാസറകോട് ജില്ലയിൽ നനിന്നും 70 കോടി രൂപ പ്രവാസികളിൽ നിന്നും വിദ്വാൻ സമാഹരിച്ചു .
നിക്ഷേപമായി സീകരിച്ച പണം വിദേശത്തേക് എത്തിച്ചു സ്വർണ കച്ചവടത്തിൽ മുതൽ മുടക്കിയെന്നാണ് പൊലീസിന് ഇയാൾ കൈമാറിയ വിവരം. എന്നാൽ പൊലീസ് ഇത് പൂർണമായും മുഖവിലക്ക് എടുത്തിട്ടില്ല . കേരള ത്തിലും അയൽ സംസ്ഥാനങ്ങളിലുമായി കോടികണക്കിന് രൂപയുടെ കച്ചവടങ്ങളും സത്തുകളും വാങ്ങിച്ചു കൂട്ടിയതല്ലാം ബിനാമി പേരിലാണ് . ജലാൽ എന്ന ഇക്കയുടെ സ്വന്തം പേരിലുള്ള വീട് ബാങ്കിൽ പണയപെടുത്തിയതായും നിക്ഷേപമായി ഒരു രൂപ പോലും ഇല്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത് . എന്നാൽ തട്ടിപ്പ് ഒരിക്കൽ എല്ലാം പുറത്തു വരുമെന്ന് ഉറപ്പുള്ള ഇക്ക എല്ലാം മുൻകൂട്ടി കണ്ട് തയ്യാറെടുപ്പ് നടത്തിയിരുന്നു . അതേസമയം ജലാലുമായ ബന്ധപ്പെട്ട എല്ലാം ബിനാമി ഇടപാടുകളുടെയും വിവരം പൊലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ് . 600 കോടി രൂപ മുതൽ 1000 കോടി രൂപ വരെ തട്ടിപ്പിന്റെ വ്യാപ്തി ഉണ്ടെന്നാണ് പൊലീസിന്ന് ലഭിച്ച വിവരം . നിലമ്പൂരിലെ എം സാൻഡ് കച്ചവടത്തിന്റെ മാറ പറ്റിയാണ് സാമ്പത്തിക തട്ടിപ്പ് ജലാൽ ആസൂത്രണം ചെയ്തത് .
നിക്ഷേപകരുടെ പണം കൈകാര്യം ചെയ്യുന്ന മൊബൈൽ ആപ്പും കോഴിക്കോട് ഓഫിസും നിയന്ത്രിച്ചിരുന്നത് നെല്ലിക്കട്ടയിലെ അബ്ദുൽ മൻസിഫ് ബി എ യായിരുന്നു . .എം സി ടി ട്രേഡേഴ്‌സ് തട്ടിപ്പാണെന്ന് ഒന്മ്പത് മാസങ്ങൾക്ക് മറുനാടൻ മലയാളി വാർത്തയിലൂടെ പുറത്തു വിട്ടിരുന്നതാണ് . അന്ന് അത് ജനം മുഖവിലക്ക് എടുത്തിരുന്നെങ്കിൽ തട്ടിപ്പിന്റെ വ്യാപ്തി ഇത്ര ഭീകരമാകുമായിരില്ല .എന്നാൽ ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ ലക്ഷക്കണക്കിന്ന് രൂപ നിക്ഷേപം നടത്തിയവർ പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കഴിയുന്നത്. മൊബൈൽ ആപ്പിനകത്തുള്ള ഡോളറുകൾ വ്യാജമാണെന്ന് ഇപ്പോഴും പലർക്കും വിശ്വാസമായിട്ടില്ല.കേരളത്തിൽ നാളിതുവരെ ഇത്തരം തട്ടിപ്പ് സംഘങ്ങളിൽ നിന്ന് പണം തിരിച്ചു കിട്ടിയതായി ചരിത്രമില്ലന്നാണ് കാത്തിരിക്കുന്നവരോട് മറുനാടൻ മലയാളിക്ക് പറയാനുള്ളത്..ഇനി എം സി ടി യിലേക്ക് നിക്ഷേ പകർ നൽകിയ പണം പൂട്ടിച്ചു ഒളിവിൽ പോയ ഏജൻസിയും ജലാലുദ്ധീന്റെ 9 കൂട്ടുകാരുടെയും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും.