- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലത് വംശീയ പാർട്ടികളുടെ കടന്ന് കയറ്റത്തിൽ ഭയപ്പെട്ട് യൂറോപ്പ്; ബുർഖ നിരോധിക്കുമെന്ന് ജർമനിയും; ഐസിസ് പശ്ചാത്തലത്തിൽ ബോംബ് വയ്ക്കുമെന്ന ഭീതിയിൽ യൂറോപ്പിൽ ഇസ്ലാമോഫോബിയ പടരുന്നു
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നാൾക്ക് നാൾ വലത് വംശീയ പാർട്ടികൾ ശക്തിപ്പെട്ട് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. പലയിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങവെ ഇവ മുന്നേറ്റം നടത്തുമെന്നും സൂചനയുണ്ട്. ഐസിസ് പശ്ചാത്തലത്തിൽ ബോംബ് വയ്ക്കുമെന്ന ഭീതി ശക്തമായതിനാൽ യൂറോപ്പിൽ ഇസ്ലാമോഫോബിയ പടരുന്നുമുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ ജർമനിയിൽ ബുർഖ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് ജർമൻ ചാൻസലർ ഏയ്ജല മെർകൽ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പൂർണമായ തോതിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ജർമനിക്ക് അത്യാവശ്യമല്ലെന്നാണ് തന്റെ കോൺസർവേറ്റീവ് സിഡിയു പാർട്ടി കോൺഫറൻസിൽ വച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. അഭയാർത്ഥികളോട് തികഞ്ഞ ഉദാര നിലപാടുകൾ പുലർത്തി അവരെ ജർമനിയിലേക്ക് പ്രവേശിപ്പിച്ചിരുന്ന മെർകൽ തന്റെ നിലപാട് മാറ്റുന്നതിന്റെ സൂചനയായിട്ടാണ് ഈ പ്രസ്താവനയെ പലരും വിലയിരുത്തുന്നത്. കഴിഞ്ഞ വർഷത്തെ പോലെ ജർമനിയിലേക്ക് വൻ തോതിൽ അഭയാർത്ഥികളെ കടന്ന് വരാൻ അനുവദിക്കില്ലെന്ന് മെർകൽ ഉറപ്പ് നൽകിയതിന് ശേഷമാണ് ബുർഖ നിരോധിച
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നാൾക്ക് നാൾ വലത് വംശീയ പാർട്ടികൾ ശക്തിപ്പെട്ട് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. പലയിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങവെ ഇവ മുന്നേറ്റം നടത്തുമെന്നും സൂചനയുണ്ട്. ഐസിസ് പശ്ചാത്തലത്തിൽ ബോംബ് വയ്ക്കുമെന്ന ഭീതി ശക്തമായതിനാൽ യൂറോപ്പിൽ ഇസ്ലാമോഫോബിയ പടരുന്നുമുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ ജർമനിയിൽ ബുർഖ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് ജർമൻ ചാൻസലർ ഏയ്ജല മെർകൽ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പൂർണമായ തോതിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ജർമനിക്ക് അത്യാവശ്യമല്ലെന്നാണ് തന്റെ കോൺസർവേറ്റീവ് സിഡിയു പാർട്ടി കോൺഫറൻസിൽ വച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. അഭയാർത്ഥികളോട് തികഞ്ഞ ഉദാര നിലപാടുകൾ പുലർത്തി അവരെ ജർമനിയിലേക്ക് പ്രവേശിപ്പിച്ചിരുന്ന മെർകൽ തന്റെ നിലപാട് മാറ്റുന്നതിന്റെ സൂചനയായിട്ടാണ് ഈ പ്രസ്താവനയെ പലരും വിലയിരുത്തുന്നത്.
കഴിഞ്ഞ വർഷത്തെ പോലെ ജർമനിയിലേക്ക് വൻ തോതിൽ അഭയാർത്ഥികളെ കടന്ന് വരാൻ അനുവദിക്കില്ലെന്ന് മെർകൽ ഉറപ്പ് നൽകിയതിന് ശേഷമാണ് ബുർഖ നിരോധിച്ചേക്കുമെന്ന പ്രഖ്യാപനം അവർ നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. നാലാം ടേമിലും ചാൻസലറാകാൻ ശ്രമം നടത്തുന്നതിനിടെയാണ് മെർകലിന്റെ നിർണായകമായ ഈ നിലപാട് മാറ്റം. സ്‌കൂളുകൾ, ഹോസ്പിറ്റലുകൾ, തുടങ്ങിയവ പോലുള്ള പൊതു സ്ഥലങ്ങളിൽ മുഖം മറച്ചുള്ള ഇസ്ലാമിക് വസ്ത്രം നിരോധിച്ച് കൊണ്ട് ഡച്ച് എംപിമാർ വോട്ട് ചെയ്ത് കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമാണ് മെർകലും ഇത് സംബന്ധിച്ച ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അത്തരത്തിൽ നിയമം നിർമ്മിക്കുന്ന ഏറ്റവും പുതിയ യൂറോപ്യൻ രാജ്യമാണ് ഡച്ച്.
അഭയാർത്ഥികളെ നിയന്ത്രിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും ബുർഖ നിരോധിക്കുമെന്നുമുള്ള ഉറപ്പുകൾ പാർട്ടി കോൺഫറൻസിന്റെ ആദ്യ ദിനം തന്നെ മെർകൽ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 890.000 അഭയാർത്ഥികൾ ജർമനിയലേക്ക് കടന്ന് വന്നിട്ടുണ്ടെന്നും എന്നാൽ ഈ വർഷം അതിന് അനുവദിക്കില്ലെന്നുമാണ് മെർകൽ വ്യക്തമാക്കിയിരിക്കുന്നത്. ബുർഖ പോലുള്ള പൂർണമായ രീതിയിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഏറിയും കുറഞ്ഞുമുള്ള തോതിൽ നിയന്ത്രണമുള്ളതായി കാണാം.
ബ്രിട്ടനിൽ ഇത്തരം വസ്ത്രങ്ങൾ നിരോധിക്കുന്നതിന് നിലവിൽ നിയമങ്ങളൊന്നുമില്ല. എന്നാൽ 2007ൽ വിദ്യാഭ്യാസ മന്ത്രാലയം പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർമാർക്കായി ഒരു നിർദ്ദേശം പുറത്തിറക്കിയയിരുന്നു. ഇതനുസരിച്ച് ആവശ്യമായ സന്ദർഭങ്ങളിൽ അവർക്ക് ഇത്തരം വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്താവുന്നതാണ്. പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ മുഖം മറച്ചുള്ള വസ്ത്രങ്ങൾ ആദ്യമായി നിരോധിച്ച യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ്. 2011 ഏപ്രിൽ മുതലായിരുന്നു ഈ നിയമം നിലവിൽ വന്നിരുന്നത്. ദി യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ് ബുർഖ നിരോധനം 2014ൽ സ്ഥിരീകരിച്ചിരുന്നു. ഈ വർഷം ആദ്യം നിരവധി ഫ്രഞ്ച് പകിനി നിരോധിച്ചിരുന്നു. ശരീരത്തെ പൂർണമായും ആവരണം ചെയ്യുന്ന ഇസ്ലാമിക് സ്വിം സ്യൂട്ടാണിത്.
പൂർണമായും മുഖം മറയ്ക്കുന്ന വസ്ത്രം ബെൽജിയത്തിൽ 2011ൽ വിലക്കിയിരുന്നു. പൊതുസ്ഥലങ്ങളിൽ മുഖം പൂർണമായും മറയ്ക്കുന്ന വസ്ത്രങ്ങൾ ബൾഗേറിയ സെപ്റ്റംബറിൽ നിരോധിച്ചിരുന്നു. പൊതുസ്ഥലങ്ങളിൽ മുഖം മറച്ച് പ്രത്യക്ഷപ്പെടരുതെന്ന 1975ലെ നിയമത്തെക്കുറിച്ച് ഇറ്റലിയിൽ ചർച്ച നടക്കുന്നുണ്ട്. ഈ നിയമം പാലിക്കുന്നതിനായി ബുർഖ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. സ്വിറ്റ്സർലാൻഡിൽ ദേശീയവ്യാപകമായി ബുർഖ നിരോധിക്കുന്നതിനുള്ള ഡ്രാഫ്റ്റ് ബില്ലിന് ലോവർ ഹൗസ് സെപ്റ്റംബറിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ അത് നിയമം ആകാൻ ഇനിയും കടമ്പകൾ കടക്കണം. സ്‌കൂളുകളിലും യൂണിവേഴ്സിറ്റികളിലും ഇത്തരം വസ്ത്രങ്ങൾ നിരോധിക്കുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് ആലോചിക്കുന്നുവെന്നാണ് നോർവേയെിലെ വിദ്യഭ്യാസ മന്ത്രി ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നത്.