- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഖമില്ലാതെ കിടപ്പിലാണ്; എടുത്ത പണം ഉടനെ തിരിച്ചു തരും; ഞാൻ നിങ്ങളെയും നിങ്ങൾ എന്നെയും അറിയും, മാപ്പാക്കണം; 67000 രൂപ മോഷ്ടിച്ച വീട്ടിൽ കള്ളന്റെ ക്ഷമാപണക്കത്ത്; സംഭവം മലപ്പുറം ചങ്ങരംകുളത്ത്
മലപ്പുറം: മോഷണം നടത്തിയ വീട്ടിൽ കള്ളന്റെ ക്ഷമാപണക്കത്ത്. മലപ്പുറം ചങ്ങരംകുളത്തിനടുത്ത് കാളാച്ചാലിലാണ് സംഭവം. കാളാച്ചാൽ സ്വദേശിയായ ഷംസീറിന്റെ വീട്ടിൽ നിന്നാണ് പണ്ടം പണയം വച്ച് അലമാരയിൽ സൂക്ഷിച്ച 67000 രൂപയാണ് മോഷണം പോയത്.
പണം നഷ്്ടപ്പെട്ടതറിഞ്ഞു ഷംസീറും കുടുംബവും നെഞ്ചു തകർന്നിരിക്കുമ്പോഴാണ് പണം കൊണ്ട് പോയ കള്ളൻ രണ്ട് പേജിലായി വീട്ടിനുപുറത്ത് എഴുതി വച്ച ക്ഷമാപണകത്ത് കാണുന്നത്. ഇതാണ് വീട്ടുകാരെയും കേസന്വേഷണത്തിന് എത്തിയ പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കിയത്.
വീട്ടിലെ പൈസ ഞാൻ എടുത്തിട്ടുണ്ട്. ഞാൻ നിങ്ങളെയും നിങ്ങൾ എന്നെയും അറിയും, ഞാൻ വീടിനടുത്തുള്ള ആളാണ് കുറച്ച് സമയം തരണം വീട്ടിൽ തന്നെ കൊണ്ട് വച്ചോളാം, സാമ്പത്തിക പ്രയാസം വന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഞാൻ സുഖമില്ലാതെ കിടക്കുകയാണ് എനിക്ക് മാപ്പ് തരണം തുടങ്ങിയ കാര്യങ്ങളാണ് കത്തിലുള്ളത്.
അക്ഷര പിശകുകളും ശരിക്കും വായിക്കാനും പ്രായാസമുള്ള കള്ളന്റെ കത്തിന്റെ പൂർണ രൂപം താഴെ....
സംസീർ എന്നോട് ക്ഷമിക്കണം. ഞാൻ നിന്റെ വീട്ടിൽനിന്നും വന്നിട്ട് പൈസ എടുത്തിട്ടുണ്ട്. ഇപ്പോൾ എനിക്ക് വയ്യ, ഞാൻ ആരാണെന്ന് പറയുന്നില്ല, നിനക്ക് എന്നെ അറിയാം, എനിക്ക് നിന്നെയും.
എനിക്ക് മനസ്സിലായി പറയരുത്, എന്ത് കാരണം എന്ന് ഇനിയെന്നോട് ചോയ്ക്കരുത്, ഞാൻ നിന്റെ വീടിന്റെ അടുത്തുള്ള ആളാണ്. എന്റെ പേര് പറയുന്നില്ല.
ഷംന കുളിക്കുമ്പോൾ വന്നതാണ്, ഉമ്മ ഉണ്ടായിരുന്നു വീട്ടിൽ. ഞാൻ ഇത് ഇവിടെ വെക്കുന്നു. ഞാൻ പൈസ തിരിച്ചു തരും, ഞാൻ ഇവിടെ കൊണ്ടുവെച്ചോളാം. കുറച്ചു സമയം തരണം, എന്റെ വീട്ടിൽ അറിഞ്ഞിട്ടില്ല. എനിക്ക് അത്രയും ആവശ്യം വന്നതുകൊണ്ടാണ് ഞാൻ എടുത്തത്. ഞാൻ അറിഞ്ഞു നിന്റെ 67000 രൂപ പോയി എന്നു പറഞ്ഞു വീട്ടിൽ ചീത്ത പറയുന്നുണ്ടെന്നു. പിന്നെ എനിക്കിപ്പോൾ നീച്ച് നടക്കാൻ വയ്യ, എനിക്ക് മാപ്പു തരണം എന്ന്...
സംഭവത്തിൽ ഷംസീറിന്റെ പരാതിയിൽ ചങ്ങരംകുളം എസ്ഐ മാരായ വിജയകുമാർ,കാലിദ്,സിപിഒ സുരേഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്