- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ ദേശീയ പാതയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലെ താഴ്‌ച്ചയിലേക്ക് കൂപ്പുകുത്തി; ഡ്രൈവർ ഉൾപ്പടെ പരിക്കുകളോടെ രക്ഷപെട്ടു
കണ്ണൂർ: കനത്ത നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലെ താഴ്‌ച്ചയിലേക്ക് കൂപ്പുകുത്തി. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഡ്രൈവർ ഉൾപ്പെടെ ഏഴു പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡിൽ വാഹന തിരക്കില്ലാത്തതും ബസിൽ യാത്രക്കാർ കുറഞ്ഞതും അതിരാവിലെയായതു കൊണ്ടുമാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്.
കണ്ണൂർ - തലശേരി ദേശീയപാതയിലെ കണ്ണോത്തും ചാലിലാണ് നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡിൽ നിന്ന് തെന്നി താഴെക്ക് പതിച്ചത്. കനത്ത മഴയിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസിന്റെ മുൻഭാഗം പൂർണമായി റോഡിൽ നിന്നും താഴെക്ക് പൂർണമായി കൂപ്പുകുത്തിയിട്ടുണ്ട്. കണ്ണുരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഗീത ബസാണ് അപകടത്തിൽ പെട്ടത്.
ബസിൽ ആകെ ജീവനക്കാരും യാത്രക്കാരുമായി പത്തുപേരാണ് ഉണ്ടായിരുന്നത്.ഇതിൽ ഏഴുപേർക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാൽ ആരുടെയും പരുക്ക് ഗുരുതരമല്ല ഇവർ താണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണുർ ടൗൺ പൊലിസെത്തി ദേശീയപാതയിലെ ഗതാഗത തടസം നീക്കി. മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം മഴ തുടങ്ങിയതു മുതൽ കണ്ണൂരിലെ ദേശീയ പാതയിൽ വാഹനാപകടങ്ങൾ വർധിച്ചു വരികയാണ് നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്.
തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ചാല മിംമ്‌സ് ആശുപത്രിയിലെ നഴ്‌സ് കൊല്ലപ്പെട്ടിരുന്നു. പാപ്പിനിശേരി -പിലാത്തറ കെ.എസ്.ടി.പി റോഡിൽ കഴിഞ്ഞ. ആറു മാസത്തിനിടെ വാഹനാപകടങ്ങളിൽ പത്തോളം പേരാണ് കൊല്ലപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ