- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിവേഗ റെയിലിന് വേണ്ടി പരക്കം പായുന്നവർ അത്യാവശ്യ യാത്രകൾക്ക് പോലും സാഹചര്യം ഒരുക്കുന്നില്ല; വരേണ്യ വർഗത്തിന് വേണ്ടിയുള്ള സിൽവർലൈൻ മാത്രമാണോ പൊതു ഗതാഗതമെന്നും സാധാരണക്കാരന് ഒന്നും വേണ്ടേയെന്ന ചോദ്യവുമായി വിഡി സതീശനും; ബസ് സമരം നീട്ടുന്നത് കെ റെയിലിലെ പ്രതിഷേധത്തിനുള്ള പ്രതികാരമോ?
തിരുവനന്തപുരം: സ്വകാര്യ ബസ് സമരത്തിൽ ചർച്ചയ്ക്ക് പോലും സർക്കാർ തയ്യാറാകാത്തതിന് പിന്നിൽ കെ റെയിൽ പ്രതിഷേധത്തിനോടുള്ള വൈരാഗ്യം തീർക്കലോ? തിരുവനന്തപുരത്തിന് പുറത്ത് സ്വകാര്യ ബസ് സമരം ജനങ്ങളെ വലയ്ക്കുന്നുണ്ട്. സാധാരണ ഇത്തരം പ്രശ്‌നങ്ങളുണ്ടായാൽ ഉടൻ സർക്കാരുകൾ ഇടപെടുന്നതാണ് പതിവ്. എ്ന്നാൽ ബസ് സമരം തുടർന്നാലും കുഴപ്പമില്ലെന്ന തരത്തിലാണ് സർക്കാർ പോക്ക്. പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികളെ അടക്കം ഇത് ബാധിച്ചിട്ടുണ്ട്.
മലബാറിലും മധ്യ കേരളത്തിലും കെ റെയിൽ സമരം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ തൽകാലം സമരം ചെയ്യുന്നവർക്ക് പണി കൊടുക്കാൻ വേണ്ടി ബസ് സമരം സർക്കാർ ത്‌ന്നെ നീക്കി കൊണ്ടു പോവുകയാണെന്ന വാദവും സജീവമാണ്. അതിവേഗ യാത്രയ്ക്ക് വേണ്ടി നിൽക്കുന്ന സർക്കാർ അത്യാവശ്യ യാത്ര പോലും മുടക്കുന്ന അവസ്ഥ. ഇതിൽ ജനങ്ങൾ പ്രതിഷേധത്തിലുമാണ്. പെട്രോൾ-ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. ഇതിനെ ആരും എതിർക്കുകയുമില്ല. എന്നിട്ടും ബസ് ചാർജ്ജ് കൂട്ടാതെ സമരത്തിന് സാഹചര്യമൊരുക്കി സർക്കാർ.
സമരം പ്രഖ്യാപിച്ച ശേഷം വിളിച്ച് ചർച്ച ചെയ്തിരുന്നുവെങ്കിൽ പോലും ഉടമകൾ സമരത്തിൽ നിന്ന് പിന്മാറുമായിരുന്നു. അത്രയേറെ ദുരിതം അവർ അനുഭവിക്കുന്നുണ്ട്. അതിനിടെ കേരളത്തിലെ സാധാരണ ജനം മൂന്ന് ദിവസമായി ബസ് സമരത്തിൽ വലയുകയാണെന്നും ഒരു ചർച്ച നടത്താൻ പോലും സർക്കാരിനെ കാണുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. വരേണ്യ വർഗത്തിന് വേണ്ടിയുള്ള സിൽവർലൈൻ മാത്രമാണോ പൊതുഗതാഗതമെന്നും സാധാരണക്കാരന് ഒന്നുംവേണ്ടേയെന്നും സതീശൻ ചോദിച്ചു. ഈ ചർച്ച സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയാണ്.
കെ റെയിലിൽ ആകെ ആശയക്കുഴപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയിൽ പറയുന്നു റവന്യൂ വകുപ്പാണ് കല്ലിടുന്നതിനുള്ള ഉത്തരവാദികളെന്നാണ്. റവന്യൂ വകുപ്പ് മന്ത്രി പറയുന്നത് കെ റെയിലിൽ ബോധമുള്ളവർ ഉണ്ടെങ്കിൽ അവർ പറയില്ല ഉത്തരവാദി റവന്യൂ വകുപ്പാണെന്ന്. ഇതിപ്പോൾ ആരാണ് കല്ലിടുന്നതെന്ന് ഒരു വ്യക്തതയുമില്ല. ദുരൂഹത തുടരുകയാണ്. ബഫർ സോണിലും ഇതുപോലെ ദുരൂഹതയോടെയുള്ള പ്രതികരണമാണ് ഉണ്ടായത്. മന്ത്രി സജി ചെറിയാൻ പറയുന്ന ബഫർ സോണില്ലെന്ന്. ഇതെല്ലാം ചർച്ചയാക്കുന്നുണ്ട് വിഡി സതീശൻ. പൊതു പണിമുടക്ക് കഴിഞ്ഞ് ചർച്ച മതിയെന്ന നിലപാടിലാണ് സർക്കാർ എന്നാണ് സൂചന.
ആന്റണി രാജുവാണ് ഗതാഗത മന്ത്രി. ചർച്ച നടത്താൻ ഗതാഗത മന്ത്രിക്ക് മുഖ്യമന്ത്രിയുടെ അനുമതി വേണം. ഇത് കിട്ടാത്തതു കൊണ്ടാണ് ചർച്ച നീളുന്നതെന്നാണ് സൂചന. ഇതെല്ലാം മനസ്സിലാക്കിയാണ് കെ റെയിലിനൊപ്പം ബസിലെ ഇരട്ടത്താപ്പും സതീശൻ ചർച്ചയാക്കുന്നത്. കെ റെയിലും മുഖ്യമന്ത്രിയും ഉണ്ടെന്ന് പറയുന്നു. കെ റെയിലിന്റെ മൊത്തം ചെലവ് 64000 കോടിയാണെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. അതിന് മുമ്പ് സിപിഎം സെക്രട്ടറി പറഞ്ഞത് ഇതിന് 80000 കോടിയും അതിന് മുകളിലും ആകുമെന്നാണ്. ഇത്തരത്തിൽ എല്ലാ കാര്യത്തിലും പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ്. ഇതിൽ ഡാറ്റാ കൃത്രിമമാണ് നടന്നിരിക്കുന്നത്. ഒരു നുണക്ക് ആയിരം നുണകൾ ദിവസവും പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
മുഴുവൻ ആശയക്കുഴപ്പവും ദുരൂഹതയും നിറഞ്ഞ ഒരു പദ്ധതിക്ക് കല്ലിട്ടാൽ ഞങ്ങൾ അത് പിഴുത് കളയുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. അത് തുടരും. ജാമ്യം നൽകില്ലെന്ന് പറഞ്ഞുകൊണ്ടൊന്നും സമരത്തെ വിരട്ടാൻ നോക്കേണ്ട. സർക്കാരിന്റെ മുഴുവൻ ശ്രദ്ധ സമരം അടിച്ചമർത്തുന്നതിലാണ്. മൂന്ന് ദിവസമായി കേരളത്തിൽ ബസ് സമരം നടക്കുകയാണ്. കുട്ടികളുടെ പരീക്ഷ നടക്കുകയാണ്. ഈ സമരമൊന്ന് തീർക്കാൻ ഒരു ചർച്ചയും നടത്തുന്നില്ല. ആളുകൾ പ്രായസപ്പെടുമ്പോൾ ഒരു ചർച്ചയ്ക്ക് പോലും ഇവിടെ സർക്കാരില്ല. പൊതുഗതാഗതം എന്ന് പറഞ്ഞാൽ സിൽവർ ലൈൻ എന്ന് മാത്രമായിരിക്കുന്നു. സാധാരണക്കാരന്റെ ആശ്രയമായ ബസ് സർവീസിനും മറ്റു ഒരു ശ്രദ്ധയുമില്ല. വരേണ്യവർഗത്തിന് വേണ്ടിയുള്ളതാണ് സിൽവർലൈൻ എന്ന് ആദ്യം പറഞ്ഞത് സീതാറാം യെച്ചൂരിയാണ്.
നിയമപ്രകാരം സാമൂഹിക ആഘാത പഠനത്തിന് കല്ലിടേണ്ട ആവശ്യമില്ല. സാമൂഹിക ആഘാത പഠനവും പരിസ്ഥിതി പഠനവും നടത്താതെ എന്ത് ഡിപിആറാണ് ഇവർ ഉണ്ടാക്കിയത്. മണ്ണിന്റെ ഘടന കേരളത്തിൽ അപകടമാണെന്ന് മെട്രോ ശ്രീധരൻ ഇന്നലെ പറഞ്ഞു. കേരളത്തിലെ മണ്ണ് ലൂസാണെന്ന് ഞാൻ പറഞ്ഞപ്പോൾ ട്രോൾ ഇറക്കിയവരാണ്. യുഡിഎഫ് സർക്കാർ സ്പീഡ് ട്രെയിൻ പദ്ധതി കേരളത്തിൽ പറ്റില്ലെന്ന് പഠിച്ച് തള്ളി കളഞ്ഞതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ