- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിന്റെ ഓട്ടം നിലച്ചിട്ട് ഒന്നര വർഷം; ലോക്ഡൗൺ പ്രതിസന്ധിയിൽ വീണ്ടും ആത്മഹത്യ ; ജീവനൊടുക്കിയത് വയനാട്ടിലെ സ്വകാര്യ ബസ്സുടമ രാജാമണി
പാമ്പാടി: വയനാട് പാമ്പാടി അമ്പലവയലിൽ സ്വകാര്യബസ്സുടമ ആത്മഹത്യ ചെയ്തുഅമ്പലവയൽ പെരുമ്പാടിക്കുന്ന് സ്വദേശി പാലഞ്ചേരിയിൽ പി സി രാജാമണിയെയാണ് വീടിനു സമീപത്തെ തോട്ടത്തിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തോളമായി ബസിന്റെ ഓട്ടം നിലച്ചതോടെ രാജാമണി കടുത്ത സാമ്പത്തിക പ്രതിസന്ധിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
കടൽമാട് - സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബ്രഹ്മപുത്ര എന്ന ബസ്സിന്റെ ഉടമയായായിരുന്നു രാജാമണി.
മറുനാടന് മലയാളി ബ്യൂറോ
Next Story