- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്‌നി സിബിഡിയിൽ ബസ് സർവീസിൽ അഴിച്ചുപണി; പുതുതായി ആരംഭിക്കുന്നത് ആറു സർവീസുകൾ
സിഡ്‌നി: നഗരത്തിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആറു പുതിയ ബസ് സർവീസുകൾ തുടങ്ങുന്നു. സിഡ്‌നി സിബിഡിക്കും ഉൾപ്രദേശങ്ങൾക്കും ഇടയിലുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. പ്രധാനമായും പീക്ക് സമയങ്ങളായ രാവിലെയും വൈകുന്നേരവുമാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. സെറ്റ്‌ലാൻഡ്,
സിഡ്‌നി: നഗരത്തിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആറു പുതിയ ബസ് സർവീസുകൾ തുടങ്ങുന്നു. സിഡ്‌നി സിബിഡിക്കും ഉൾപ്രദേശങ്ങൾക്കും ഇടയിലുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. പ്രധാനമായും പീക്ക് സമയങ്ങളായ രാവിലെയും വൈകുന്നേരവുമാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
സെറ്റ്‌ലാൻഡ്, റോസ്‌ബെറി എന്നിവിടങ്ങളിലുള്ളവർക്ക് എം20 റൂട്ടിൽ രണ്ടു പുതിയ സർവീസുകൾ ലഭിക്കും. സെറ്റ്‌ലാൻഡ് മുതൽ വിൻയാർഡ് സ്റ്റേഷൻ വരെയാണ് ഈ സർവീസ്. റോസ്ബറിയിൽ നിന്ന് മാർട്ടിൻ പ്ലേസ് വരെയുള്ള 343 റൂട്ടിലും സർവീസ് ഉണ്ടായിരുന്നു. അധികമായി സർവീസ് നടത്തുന്ന ബസുകൾ സെറ്റ്‌ലാൻഡിൽ രാവിലെ 7.58നും 8.20നും എത്തിച്ചേരും. റോസ്ബറിയിൽ രാവിലെ 7.15നും 9.22നുമാണ് ബസുകൾ എത്തുക.
ഉച്ചകഴിഞ്ഞുള്ള തിരക്കേറിയ സമയത്ത് മാർട്ടിൻ പ്ലേസിൽ നിന്ന് കിങ്‌സ്‌ഫോർഡിലേക്ക് രണ്ട് അഡീഷണൽ സർവീസുകൾ ഉണ്ടായിരിക്കും. 343 റൂട്ടിൽ എല്ലാ പ്രവർത്തിദിനങ്ങളിലും സർവീസ് ഉണ്ടായിരിക്കും. 6.27നും 6.47നുമാണ് ബസുകൾ പുറപ്പെടുക.
യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ മുൻനിർത്തിയാണ് സർവീസുകൾ പുതുതായി ആരംഭിക്കുന്നതെന്ന് ന്യൂസൗത്ത് വേൽസ് ട്രാൻസ്‌പോർട്ട് മിനിസ്റ്റർ ആൻഡ്രൂ കോൺസ്റ്റൻസ് വ്യക്തമാക്കി. സർവീസുകൾ അധികമായി തുടങ്ങിയതിനു പുറമേ ബസ് സ്റ്റോപ്പുകളുടെ കാര്യത്തിലും അഴിച്ചുപണികൾ നടത്തിയിട്ടുണ്ട്. ബസ് ഗതാഗതത്തേയും ട്രാഫിക്കും ആൾക്കാരുടെ ബാഹുല്യവും നിയന്ത്രിക്കുന്നതിനാണ് ബസ് സ്റ്റോപ്പുകളുടെ കാര്യത്തിൽ അഴിച്ചുപണി നടത്തിയതെന്ന് മന്ത്രി പറയുന്നു.
ഇന്നു മുതൽ പൂർണമായും പ്രാബല്യത്തിൽ വന്നിരിക്കുന്ന പുതിയ മാറ്റങ്ങൾ രണ്ടാഴ്ച മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് transportnsw.info. എന്ന വെബ് സൈറ്റ് സന്ദർശിച്ചാൽ മതിയെന്നും അധികൃതർ പറയുന്നു.