ചെന്നൈ: തമിഴ്‌നാട് സർക്കാരിനു കീഴിലുള്ള ട്രാൻസ്‌പോർട്ട് കോർപറേഷനിലെ ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിൽ ജനജീവിതം സ്തംഭിച്ചു. വേതനവർധന ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാർ പണിമുടക്കുന്നത്. വ്യാഴാഴ്ച രാത്രി യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്.

വേതനവർധന സംബന്ധിച്ച് ഗതാഗത മന്ത്രി എം.ആർ. വിജയഭാസ്‌കറുമായി വ്യാഴാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ജീവനക്കാർ സമരവുമായി രംഗത്തിറങ്ങിയത്. ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ നിരവധി ജീവനക്കാരാണ് സമരം നടത്തുന്നത്.

ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളാണ് സമരം നടത്തിവരുന്നത്.