ന്യൂഡൽഹി: വാണിജ്യ-സാമ്പത്തിക സഹകരണത്തിന് പ്രമുഖ്യം നൽകിയാകും ചൈനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക. ചൈനീസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായുള്ള ചർച്ചകളിൽ മോദി മുന്നോട്ട് വയ്ക്കുന്നതും വാണിജ്യ-സാമ്പത്തിക സഹകരണം തന്നെയാണ്. ചൈനയുമായുള്ള സാമ്പത്തിക കൂട്ടുകെട്ടിന് അടിത്തറയിടുന്നതാകും തന്റെ സന്ദർശനമെന്ന് വ്യക്തമാക്കി മോദി ട്വീറ്റും ചെയ്തു. ഇംഗ്ലീഷിനൊപ്പം ചൈനയിലും ട്വീറ്റ് ചെയ്താണ് മോദി തന്റെ ലക്ഷ്യം വിശദീകരിച്ചത്.

ലോകത്തെ പുരാതനമായ രണ്ട് നാഗരികതകളും ഏറ്റവും വലിയ വികസിത രണ്ട് വികസിത രാഷ്ട്രങ്ങളും തമ്മിലെ സൗഹൃദം വലുതാക്കുകയാണ് ചൈനാ സന്ദർശനത്തിലൂടെ താൻ ലക്ഷ്യമിടുന്നതെന്നും മോദി വ്യക്തമാക്കി. സ്ഥിരതയും വികസനവും സമൃദ്ധിയും ഏഷ്യയിൽ ശക്തിപ്പെടുത്താൻ തന്റെ ചടൈനാ സന്ദർശനത്തിലൂടെ സാധിക്കും. ഷാങ്ഹായിലേയും ഷാറിങിലേയും വ്യവസായ-വാണിജ്യ സമൂഹവുമായുള്ള ചർച്ചയേയും പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യൻ മുന്നോട്ടുവയ്ക്കുന്ന മനോഹരമായ വാഗ്ദാനങ്ങൾ അവർക്കു മുന്നിൽ അവതരിപ്പിക്കുമെന്നും മോദി പറഞ്ഞു.

മംഗോളിയയും ഈ യാത്രയ്ക്കിടെ മോദി സന്ദർശിക്കുന്നുണ്ട്. ഇന്ത്യയുടെ ആത്മീയ സുഹൃത്താണ് മംഗോളിയ. ജനാധിപത്യുവും ആത്മീയതുമാണ് രണ്ട് രാജ്യങ്ങളേയും ബന്ധിപ്പിക്കുന്നു. വാണിജ്യ-വ്യാവസായിക ബന്ധങ്ങൾ മംഗോളിയയുമായി കൂട്ടാനാണ് പദ്ധതിയെന്നും പ്രധാനമന്ത്രി വിശദീകരിക്കുന്നു. മോദിയുടെ ചൈന സന്ദർശനം അടുത്തയാഴ്ച ആരംഭിക്കും. വാണിജ്യമായിരിക്കും പ്രധാന അജണ്ട. മംഗോളിയയും, ദക്ഷിണ കൊറിയയും മോദി സന്ദർശിക്കുന്നുണ്ട്. പധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ചൈന സന്ദർശിക്കുന്നത്. മെയ് 14 മുതൽ 16 വരെയായിരിക്കും മോദിയുടെ ചൈന സന്ദർശനം.

മൂന്നു ദിവസത്തെ ചൈന സന്ദർശനത്തിൽ മോദി സിയാൻ, ബീജിങ്, ഷാങ്ഹായ്  എന്നിവിടങ്ങളിൽ സന്ദർശിക്കും. ചൈനീസ് നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. സാംസ്‌കാരിക, ബിസിനസ് പരിപാടികളിലും മോദി പങ്കെടുക്കും. ചൈനയിലെ ഇന്ത്യക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കുന്നുണ്ട്. 7ന് മോദി മംഗോളിയയിൽ എത്തും. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി മംഗോളിയ സന്ദർശിക്കുന്നത്. 18നും 19നുമാണ് മോദിയുടെ ദക്ഷിണ കൊറിയ സന്ദർശനം.