- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലൂസ്റ്റാർ ഓപ്പറേഷന് പ്രായശ്ചിത്തമായി സുവർണ്ണ ക്ഷേത്രത്തിൽ എത്തുന്നവരുടെ ചെരിപ്പുകൾ തുടച്ച് വൃത്തിയാക്കി; കൈപ്പത്തി ചിഹ്നം കോൺഗ്രസിനായി കണ്ടെത്തിയ ഇന്ദിരയുടെ വിശ്വസ്തൻ; പഞ്ചാബിൽ കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കിയ നേതാവ്; മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ബൂട്ടാസിങ് ഓർമ്മയാവുമ്പോൾ
ന്യൂഡൽഹി: പഞ്ചാബിലെ സുവർണ്ണക്ഷേത്രത്തത്തിന്റെ വാതിൽക്കൽ കാത്തുനിന്ന് അകത്തേക്ക് കയറുന്നവരുടെ ചെരിപ്പ് തുടയ്ക്കുന്ന ഒരു മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെ സങ്കൽപ്പിക്കാൻ കഴിയമോ! അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ബുട്ടാസിങിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. സുവർണ്ണക്ഷേത്രത്തിലെ സൈനിക നടപടിയുടെ കനലുകൾ ഇന്ദിരാഗാന്ധിയുടെ മരണത്തിൽ അവസാനിക്കുന്നതായിരുന്നില്ല എന്ന് ബൂട്ടാസിങിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഗുരുദ്വാര പ്രബന്ധ്കമ്മറി നിർദേശിച്ച പ്രായശ്ചിത്തതിന് വഴങ്ങിയത്. അവിടെ തീർന്നില്ല. സുവർണ്ണക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കും സിഖ് സമുദായത്തിന്റെ ഉയർച്ചക്കുമായി ലക്ഷക്കണക്കിന് രൂപയാണ് പ്രായശ്ചിതത്തിന്റെ അക്കൗണ്ടിൽ ബൂട്ടാസിങ്് കൊടുത്തത്.
ഇത് ബൂട്ടാസിങിന്റെ വ്യക്തിപരമായ പ്രശ്നം ആയിരുന്നുമില്ല. ആ ഒരു വിട്ടുവീഴ്ച കൂടിയാണ് സിഖ് വിരുദ്ധ കലാപങ്ങളുടെ പേരിൽ പ്രതിക്കൂട്ടിൽ നിന്ന് കോൺഗ്രസിനെ ഒരു പരിധിവരെ പഞ്ചാബിൽ രക്ഷിച്ചതും, അകാലി വികാരം ശമിപ്പിച്ചതും. വ്യക്തി ജീവിതത്തിലും എന്നും പ്രായശ്ചിത്തങ്ങളുയെും കോമ്പ്രമൈസുകളുടെയും തന്നെ വക്താവായിരുന്നു അദ്ദേഹം.
1934 മാർച്ച് 21 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലെ ജലന്ധർ ജില്ലയിലെ മുസ്തഫാപൂരിലെ മസാബി സിഖ് കുടുംബത്തിലാണ് ബൂട്ടാ സിങ് ജനിച്ചത്. ജലന്ധറിലെ ലിയാൽപൂർ ഖൽസ കോളേജിലാണ് വിദ്യാഭ്യാസം. അവിടെ നിന്ന് ബി.എ. (ബഹുമതികൾ), ബോംബെയിലെ ഗുരു നാനാക്ക് ഖൽസ കോളേജിൽ എം.എ സിങ് നേടി പിഎച്ച്ഡി നേടി. ബുണ്ടേൽഖണ്ഡ് സർവകലാശാലയിൽ നിന്ന്. 1964 ൽ അദ്ദേഹം മഞ്ജിത് കൗൃറിനെ വിവാഹം കഴിച്ചു. ഇവർക്ക് മുന്നു കൂട്ടികൾ ഉണ്ട്.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് പത്രപ്രവർത്തകനായി പ്രവർത്തിച്ചു. അകാലിദൾ അംഗമെന്ന നിലയിൽ തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ പോരാടിയ അദ്ദേഹം 1960 കളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോൾ മുതൽ കോൺഗ്രസ് പാർട്ടിയുമായി ബന്ധമുണ്ടായിരുന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. സാധന നിയോജകമണ്ഡലത്തിൽ നിന്നാണ് ബൂട്ടാ സിങ് ആദ്യമായി ഇന്ത്യൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 3, 4, 5, 7, 8, 10, 12, 13 ലോക്സഭകളിൽ എട്ട് തവണ ലോക്സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസിന് കൈപ്പത്തി ചിഹ്നം സമ്മാനിച്ച വ്യകതിയെന്നാവും ബൂട്ടാസിങ്് ചരിത്രത്തിൽ അറിയപ്പെടുക. പിളർപ്പിന് ശേഷം പശുവും കിടാവും നഷ്ടമായപ്പോൾ പുതിയ ചിഹ്നം തിരഞ്ഞെടുക്കാനുള്ള ദൗത്യം ഇന്ദിരാ ഗാന്ധി ഏൽപ്പിച്ചത് ബുട്ടാ സിങ്ങിനെയായിരുന്നു. ആന, സൈക്കിൾ, കൈപ്പത്തി. ഇവയിലൊന്നു തിരഞ്ഞെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ബുട്ടാസിങ്ങിനോട് നിർദേശിച്ചു. പുതിയ ചിഹ്നത്തിന് ബുട്ടാസിങ് കൈകൊടുത്തു. പുതിയ ചരിത്രത്തിന് ഇന്ദിരയും.
ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിശ്വസ്തൻ. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു. റെയിൽവേ, കൃഷി, വാണിജ്യം, പാർലമെന്ററികാര്യം, ഷിപ്പിങ്, കായികം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. ഗ്യാനി സെയിൽ സിങ്ങിനെ രാഷ്ട്രപതിയായി പരിഗണിച്ചവേളയിൽ ബുട്ടാസിങ്ങിന്റെയും പേര് ഉയർന്നു വന്നിരുന്നു. 1982ലെ ഏഷ്യൻ ഗെയിംസിന്റെ നടത്തിപ്പിന് ചുക്കാൻ പിടിച്ചു. 2005ൽ ബിഹാർ നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം സുപ്രീംകോടതി വിമർശിച്ചതോടെ ഗവർണർ സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ഐഎസിസി ജനറൽ സെക്രട്ടറി, ദേശീയ പട്ടിക ജാതി കമ്മിഷൻ അധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
1998 ൽ കമ്മ്യൂണിക്കേഷൻ മന്ത്രി എന്ന നിലയിൽ ജെഎംഎം കൈക്കൂലി കേസിൽ കുറ്റാരോപിതനായ അദ്ദേഹം രാജിവെക്കേണ്ടി വന്നു. ബീഹാർ ഗവർണർ എന്ന നിലയിൽ 2005 ൽ ബീഹാർ നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യാനുള്ള സിങ്ങിന്റെ തീരുമാനത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ബൂട്ടാസിങ്് തിടുക്കത്തിൽ പ്രവർത്തിക്കുകയും ഫെഡറൽ മന്ത്രിസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് കോടതി വിധിച്ചു. ഇതോടെ 2006 ജനുവരി 26 ന് സിങ് തന്റെ സ്ഥാനം രാജിവയ്ക്കാൻ അബ്ദുൾ കലാമിന് ഒരു ഫാക്സ് അയച്ചു. അടുത്ത ദിവസം അദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോൾ അദ്ദേഹത്തെ താൽക്കാലികമായി പശ്ചിമ ബംഗാൾ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധിക്ക് പകരക്കരക്കാരനായി.
മൃദൂഭാഷിയായ ബൂട്ടാസിങ്് പക്ഷേ മികച്ച എഴുത്തുകാരൻ കൂടിയാണ്. പഞ്ചാബി സ്പീക്കിങ് സ്റ്റേറ്റ് - എ ക്രിട്ടിക്കൽ അനാലിസിസും പഞ്ചാബി സാഹിത്യത്തെയും സിഖ് ചരിത്രത്തെയും കുറിച്ചുള്ള ലേഖനങ്ങളുടെ വലിയ ശേഖരം അദ്ദേഹം എഴുതിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്