തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് കിഴുവിലം ഡിവിഷനിലേയ്ക്ക് ഒക്ടോബർ 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഈ മാസം 26 ന് പുറത്തിറക്കും. ഇതോടൊപ്പം കടവൂർ ഗ്രാമപഞ്ചായത്ത്, അതിയന്നൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേയ്ക്കും 21 ന് ഉപ തിരഞ്ഞെടുപ്പ് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ മൂന്ന്. നാലിന് സൂക്ഷ്മ പരിശോധന പൂർത്തിയാക്കും. പത്രിക വിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ ആറായിരിക്കും.