- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നണി ബന്ധമില്ലാതെ കരുത്ത് തെളിയിച്ച് കെ എം മാണി; മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ രണ്ടിലയ്ക്കു വിജയം; മുന്നണികൾക്കെതിരേ മത്സരിച്ചു നേടിയ കേരളാ കോൺഗ്രസ് വിജയത്തിന് പത്തരമാറ്റ്
കോട്ടയം: ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിലവിൽ വിരിഞ്ഞത് 'രണ്ടില'. കോൺഗ്രസ് (ഐ) സിറ്റിങ് സീറ്റിലാണ് മുന്നണികൾക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച കേരള കോൺഗ്രസ് (എം)ന് മിന്നുന്ന വിജയം. 8-ാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം)-ലെ ജോയി അമ്മിയാനിയാണ് വിജയിച്ചത്. 50 വോട്ടിനാണ് ജോയി വിജയിച്ചത്. കേരള കോൺഗ്രസ് (എം) മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റുകൂടിയാണ് ജോയി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറ്റൊരു വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന ജോയി 5 വോട്ടിനാണ് പരാജയപ്പെട്ടത്. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട വിജയം ഇ്ക്കുറി ഒറ്റയ്ക്ക് തിരിച്ചുപിടിച്ചിരിക്കുകയാണ്. അന്ന് കാലുവാരലിനെ തുടർന്നാണ് പരാജയമെന്ന് ആക്ഷേപം ഉയർന്നിരുന്നു. മുൻതെരഞ്ഞെടുപ്പിൽ നടന്ന കാലുവാരലിനു പകരംവീട്ടൽ കൂടിയായിരുന്നു ഇത്തവണ ജോയിയുടേത്. പത്തനംതിട്ട എംപി. ആന്റോ ആന്റണിയുടെ സഹോദരൻ ജയിംസ് ആന്റണിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. 2010-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൂന്നിലവിൽ ആകെയുള്ള 13 സീറ്റിൽ ഒറ്റയ്ക
കോട്ടയം: ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിലവിൽ വിരിഞ്ഞത് 'രണ്ടില'. കോൺഗ്രസ് (ഐ) സിറ്റിങ് സീറ്റിലാണ് മുന്നണികൾക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച കേരള കോൺഗ്രസ് (എം)ന് മിന്നുന്ന വിജയം. 8-ാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം)-ലെ ജോയി അമ്മിയാനിയാണ് വിജയിച്ചത്. 50 വോട്ടിനാണ് ജോയി വിജയിച്ചത്.
കേരള കോൺഗ്രസ് (എം) മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റുകൂടിയാണ് ജോയി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറ്റൊരു വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന ജോയി 5 വോട്ടിനാണ് പരാജയപ്പെട്ടത്. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട വിജയം ഇ്ക്കുറി ഒറ്റയ്ക്ക് തിരിച്ചുപിടിച്ചിരിക്കുകയാണ്. അന്ന് കാലുവാരലിനെ തുടർന്നാണ് പരാജയമെന്ന് ആക്ഷേപം ഉയർന്നിരുന്നു.
മുൻതെരഞ്ഞെടുപ്പിൽ നടന്ന കാലുവാരലിനു പകരംവീട്ടൽ കൂടിയായിരുന്നു ഇത്തവണ ജോയിയുടേത്. പത്തനംതിട്ട എംപി. ആന്റോ ആന്റണിയുടെ സഹോദരൻ ജയിംസ് ആന്റണിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. 2010-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൂന്നിലവിൽ ആകെയുള്ള 13 സീറ്റിൽ ഒറ്റയ്ക്ക് മത്സരിച്ച് 8 സീറ്റിൽ കേരളാ കോൺഗ്രസ് (എം) വിജയിച്ച് അധികാരത്തിലെത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) യു.ഡി.എഫ്. ഐക്യത്തിനായി സിറ്റിങ് സീറ്റുകൾ കോൺഗ്രസ് (ഐ)ക്ക് വിട്ടുനൽകുകയും 2 സിറ്റിങ് സീറ്റ് മാത്രമുണ്ടായിരുന്ന കോൺഗ്രസ് (ഐ) 5 സീറ്റിൽ വിജയിക്കുകയും 8 സീറ്റ് ഉണ്ടായിരുന്ന കേരളാ കോൺഗ്രസ് (എം) 3 സീറ്റിൽ ഒതുങ്ങുകയും ചെയ്യുകയാണ് ഉണ്ടായത്.
ഈ വിജയത്തോടെ കേരളാ കോൺഗ്രസിന് 4 അംഗങ്ങളായി. 13 അംഗ പഞ്ചായത്ത് സമിതിയിൽ യു.ഡി.എഫ് 4, എൽ.ഡി.എഫ് 3, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് (ഐ) അംഗം പ്രസിഡന്റും കേരളാ കോൺഗ്രസ് (എം) അംഗം വൈസ് പ്രസിഡന്റുമാണ്. ആകെ പോൾ ചെയ്ത 495 വോട്ടിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജോയി അമ്മിയാനിക്ക് 189 വോട്ടും കോൺഗ്രസ് (ഐ) സ്ഥാനാർത്ഥി ജോർജ്ജ് മാത്യുവിന് 139 വോട്ടും ലഭിച്ചു. എൽ.ഡി.എഫ്. ജനപക്ഷം സംയുക്ത സ്ഥാനാർത്ഥി ബിജോയി ജോസിന് 87 വോട്ടും സ്വതന്ത്രസ്ഥാനാർത്ഥി ജോയിച്ചൻ കുന്നക്കാട്ടിന് 55 വോട്ടും ബിജെപി. സ്ഥാനാർത്ഥി എം. പ്രദീപ് കുമാറിന് 27 വോട്ടും ലഭിച്ചു.
കഴിഞ്ഞ മാസം മുത്തോലി പഞ്ചായത്ത് തെക്കുംമുറി വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിച്ച് കേരളാ കോൺഗ്രസ് (എം) എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റിൽ വിജയിച്ചിരുന്നു. യു.ഡി.എഫ്. വിട്ടശേഷം കേരള കോൺഗ്രസ് (എം) ഒറ്റയ്ക്ക് മത്സരിച്ച സീറ്റുകളിൽ നേടിയ വിജയം പാർട്ടിയുടെ ശക്തി വിളിച്ചറിയിക്കുന്നതാണ്. വിജയി ജോയി അമ്മയാനിക്ക് പാർട്ടി പ്രവർത്തകർ മൂന്നിലവിൽ സ്വീകരണം നൽകി. കേരള കോൺഗ്രസ് (എം)-ലുള്ള ജനവിശ്വാസം പാറപോലെ ഉറച്ചതെന്ന് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നേടിയ വിജയം വീണ്ടും തെളിയിച്ചതായി കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി പറഞ്ഞു.
കേരള കോൺഗ്രസ് (എം)-ന്റെ ജനപക്ഷ നിലപാടുകൾക്ക് വോട്ടർമാർ നൽകിയ അംഗീകാരമാണ് വിജയമെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി. പറഞ്ഞു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ഇവിടെ വിജയിക്കുക എന്നത് കോൺഗ്രസിന്റെ അഭിമാനവിഷയമായി കണ്ട് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ആന്റോ ആന്റണി എംപിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് (എ) വിഭാഗം നേതാക്കളും ശക്തമായ പ്രചാരണമാണ് നടത്തിയത്. എൽ.ഡി.എഫിനായി പി.സി. ജോർജ്ജും രംഗത്ത് എത്തിയിരുന്നു. പഞ്ചായത്ത് ഭരണത്തിൽ നിലവിലുള്ള സ്ഥിതി തുടരാനാണ് കേരള കോൺഗ്രസ് (എം) തീരുമാനമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അറിയിച്ചു.