ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ രണ്ട് ലോക്സഭാ സീറ്റുകളിൽ കോൺഗ്രസ്സിന് വൻ മുന്നേറ്റം. രാജസ്ഥാനിലെ മണ്ടൽഗഡ് അസംബ്‌ളി സീറ്റിൽ ബിജെപിക്ക് വൻ തിരിച്ചടി നൽകി കോൺഗ്രസ് വിജയവും കൊയ്തു. സമാനമായ രീതിയിൽ പശ്ചിമബംഗാളിലെ രണ്ടു സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ മുന്നേറുമ്പോൾ ബിജെപി രണ്ടാം സ്ഥാനത്താണ്. അസംബ്‌ളി തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ വസുന്ധരെ രാജെയുടെ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ ബിജെപി സർക്കാരിന് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

രാജസ്ഥാനിൽ ബിജെപിയുടെ സിറ്റിങ് സീറ്റുകളായ ആൾവാർ, അജ്മീർ എന്നീ പാർലമെന്റ് മണ്ഡലങ്ങളിലും അസംബ്‌ളി മണ്ഡലമായ മണ്ഡൽഗഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മണ്ഡൽഗഡിൽ മണ്ഡൽഗഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വിവേക് ധകട് 12974 വോട്ടിന്റെ ലീഡോടെ വിജയം കണ്ടു. അജ്മീറിൽ കോൺഗ്രസിന്റെ രഘു ശർമയും ആൾവാറിൽ ഡോക്ടർ കരൺ സിങും വൻ ലീഡോടെ മുന്നേറുകയാണ്.

പശ്ചിമ ബംഗാളിലെ സിറ്റിങ് സീറ്റുകളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തന്നെയാണ് മുന്നേറുന്നത്. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തുണ്ടെന്നത് മാത്രമാണ് അവർക്ക് ആശ്വാസം. നോപാര അസം്ബ്‌ളി സീറ്റിൽ തൃണമൂൽ വൻ മാർജിനിൽ ജയിച്ചു.തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി സുനിൽ സിങ് 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർത്ഥിയെ തോൽപിച്ചത്. സിപിഎം മൂന്നാമതും കോൺഗ്രസ് നാലാം സ്ഥാനത്തുമാണ്.

ഉലുബെരിയ പാർലമെന്റ് സീറ്റിൽ തൃണമൂൽ വലിയ മാർജിനിൽ ലീഡ് ചെയ്യുകയാണെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. 20818 വോട്ടിന്റെ ലീഡാണ് ഉള്ളത്. നോവാപുരയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി സുനിൽ സിങാണ് വിജയിച്ചത്. ഉലുബെരിയ ലോക്‌സഭാ മണ്ഡലത്തിൽ എട്ടുറൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ തൃണമൂൽ സ്ഥാനാർ്ഥി 208180 വോട്ടിന് തൊട്ടടുത്ത ബിജെപി എതിരാളിയേക്കാൾ മുന്നിലാണ്.

രാജസ്ഥാനിൽ ആദ്യം ലീഡ് മാറിമറിഞ്ഞിരുന്നെങ്കിലും ഇപ്പോൾ കോൺഗ്രസ് വ്യക്തമായ ലീഡ് നേടുകയാണ്. ആൾവാർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി കരൺ സിങ് യാദവ് 4,56092 വോട്ടിന്റേയും അജ്മീറിൽ കോൺഗ്രസിന്റെ രഘു ശർമ്മ 346416 വോട്ടിന്റേയും വ്യക്തമായ ലീഡ് നേടി വിജയം ഉറപ്പിച്ചിരിക്കുകയാണ്.

ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് വലിയ തിരിച്ചടിയാണെന്നും വൻ മാർജിനിൽ കോൺഗ്രസ് വിജയിച്ചുകയറുന്നത് വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനസ്സ് കോൺഗ്രസ്സിന് ഒപ്പമാണെന്ന് വ്യക്തമാക്കുന്നതായും വിലയിരുത്തലുകൾ വന്നുകഴിഞ്ഞു.