ന്യൂഡൽഹി: നൂറ് ദിവസം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാറിന് ആദ്യ തിരിച്ചടി നൽകികൊണ്ട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. കെട്ടിവച്ച് കാശുപോലും ലഭിക്കില്ല എന്നുകരുതി മത്സരത്തിന് ഇറങ്ങി കോൺഗ്രസിനും മറ്റ് പ്രതിപക്ഷ കക്ഷികൾക്കും മുൻകൈ നൽകുന്നായി പുറത്തുവന്ന ഫലം. മോദിയുടെ ഗുജറാത്തിൽ പോലും കോൺഗ്രസിന് അപ്രതീക്ഷിത നേട്ടമുണ്ടാക്കാൻ സാധിച്ചുവെന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ഇവിടെ ബിജെപി വിജയിച്ചു പോന്ന രണ്ട് സീറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒട്ടുമിക്ക സീറ്റുകളിലും നേടിയ യുപിയിൽ മുലായം സിംഗിന്റെ സമാജ് വാദി പാർട്ടി മികച്ച വിജയം നേടി. രാജസ്ഥാനിലും കോൺഗ്രസ് മികച്ച വിജയം കാഴ്‌ച്ചവച്ചു. അതേസമയം ബിജെപി ആദ്യമായി ബംഗാളിൽ നിയമസഭയിൽ അക്കൗണ്ട് തുറന്നപ്പോൾ സിപിഐ(എം) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

3 ലോക്‌സഭാ സീറ്റുകളിലേക്കും 33 നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങളാണ് പുറത്തുവന്നത്. ഗുജറാത്തിലെ ഡീസ, മംഗ്രോൾ നിയമസഭ സീറ്റുകൾ ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. ഡീസ സീറ്റിൽ റാബറി ഗോവാഭായിയും മംഗ്രോളിൽ വാജാ ബാബുഭായിയും വിജയിച്ചു. മോദി രാജിവച്ച വഡോദര ലോക്‌സഭാ മണ്ഡലം, മണിനഗർ, ടങ്കാര നിയമസഭാ മണ്ഡലങ്ങൾ എന്നിവയിൽ ബിജെപി വിജയിച്ചു. വഡോദരയിൽ കോൺഗ്രസിന്റെ നരേന്ദ്ര റാവത്തിനെ പരാജയപ്പെടുത്തിയാണ് ബിജെപി സ്ഥാനാർഥി രഞ്ജൻ ബെൻ ഭട്ട വിജയിച്ചത്. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ബെൻ ഭട്ട നേടി.

അതേസമയം ലൗജിഹാദ് വിവാദം ബിജെപി പ്രചരണായുധാക്കിയ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയാണ് മുന്നിൽ നിൽക്കുന്നു. ഇവിടെ ഒമ്പത് സീറ്റിൽ സമാജ്വാദി പാർട്ടി മുന്നിട്ടു നിൽക്കുമ്പോൾ രണ്ടിടത്ത് മാത്രമാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. പതിനൊന്ന് സീറ്റുകളിൽ ഒമ്പതിടത്താണ് ബിജെപി വിജയം നേടിയത്. ഉപതിരഞ്ഞെടുപ്പിൽ മായാവതിയുടെ ബി.എസ്പി സ്ഥാനാർഥികളെ നിർത്താതിരുന്നത് യു.പിയിലെ വിധി നിർണയിക്കുന്നതിൽ നിർണായക ഘടമായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചതുഷ്‌കോണ മത്സരം നടന്നപ്പോൾ ബിജെപി തൂത്തുവാരുകയായിരുന്നു. ബിഹാറിലെ പോലെ ഒരു മഹാസഖ്യം ബിജെപിക്കെതിരായി യു.പിയിൽ പ്രത്യക്ഷത്തിൽ ഇല്ലായിരുന്നെങ്കിലും ബി.എസ്പി വോട്ടുകൾ എസ്പിക്ക് അനുകൂലമായിട്ടുണ്ടെന്നാണ് ലീഡ് നില നൽകുന്ന സൂചന. എസ്പി അധ്യക്ഷൻ മുലായം സിങ് യാദവ് ഒഴിഞ്ഞ മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിലും എസ്പി വിജയം നേടി.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം നൽകുന്നത് ഗുജറാത്തിലെയും രാജസ്ഥാനിലെയും വിജയമാണ്. ഇവിടെ ഒമ്പത് സീറ്റിൽ രണ്ട് സിറ്റിങ് സീറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്തു. രാജസ്ഥാനിൽ 3 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. ഇവിടെ ഒരു സീറ്റിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാൻ സാധിച്ചത്.

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് രണ്ടു സീറ്റുകളിൽ ഒരു സീറ്റി ത്രിണമൂലും ഒരു സിറ്റീൽ ബിജെപിയും വിജയിച്ചു. ദക്ഷിണ ബാസിർഘട്ടിലാണ് ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്. ഇവിടെ സിപിഐ(എം) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ത്രിപുരയിൽ സിപിഐ(എം) സ്ഥാനാർഥി പ്രഭാത് ചൗധരി വിജയിച്ചു. മാനു മണ്ഡലത്തിൽ നിന്നാണ് പ്രഭാത് ചൗദരിയാണ് 15,971 വോട്ടിന് ജയിച്ചത്. തെലുങ്കാനയിലെ മേധക് ലോക്‌സഭാ മണ്ഡലത്തിൽ ടി.ആർ.എസ് വിജയിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.