- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് വല്ലാത്തൊരു ഇന്റ്യൂഷൻ...നിന്നെ ഞാനൊന്നു തൊട്ടോട്ടെ; പച്ചക്ക് ചോദിക്കുന്നതിന് പകരം കുറച്ച് ബുദ്ധിജീവി റസിപ്പികൾ ചേർത്തു വളച്ച് ചോദിച്ചെന്നു മാത്രം; അന്ന് ഞാനയാൾക്കെതിരേ പരാതി നൽകിയിരുന്നെങ്കിൽ ഒരു പക്ഷെ മറ്റൊരു പെൺകുട്ടിയേ ഉപദ്രവിക്കുന്ന തരത്തിലേക്ക് അയാൾ ഇത്രത്തോളം വളർന്ന് ശക്തനാവില്ലായിരുന്നു; മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് പരിപാടിയുടെ നിർമ്മാതാവ് സ്ഥിരം പീഡകനോ? പിണറായിയുടെ സ്വന്തം സബ്‌നേഷിനെ പ്രതിക്കൂട്ടിൽ നിർത്തി മാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പരിപാടിയുടെ നിർമ്മാതാവാണ് സബ്‌നേഷ്. ഇതേ പരിപാടിയിലെ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി ഡിറ്റിൽ നിന്ന് സബ്‌നേഷ് പുറത്താക്കപ്പെട്ടു. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. ഈ വ്യക്തി മുമ്പും വനിതാ മാധ്യമ പ്രവർത്തകെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൂചനകളുമായി മാധ്യമ പ്രവർത്തകയുടെ ഫെയ്‌സ് ബുക്ക് പേജ്. തന്റെ ഇരുപതാം വയസ്സിലാണ് സി ഡിറ്റിലെ മാധ്യമ പ്രവർത്തകൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈയടുത്ത് സഹപ്രവർത്തകയായിരുന്ന മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ പ്രതിവാര ടോക് ഷോ യിൽ നിന്ന് പുറത്താക്കപ്പെട്ട അയാളായിരുന്നു അതെന്ന പരാമർശത്തോടെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്. സിഡിറ്റിൽ ഉന്നത സ്വാധീനം സബ്‌നേഷിനുണ്ട്. ഇപ്പോഴുയർന്ന ഗുരുതരമായ പീഡന പരാതിയിലും സബ്‌നേഷിനെതിരെ പൊലീസ് കേസെടുക്കാതിരിക്കാൻ സി ഡിറ്റിലെ ഉന്നതർ തന്നെ ശ്രമിക്കുന്നുണ്ട്. മുടന്തൻ ന്യായങ്ങളിലൂടെ ഇതിന് ശ്രമിക്കുന്നത് സിപിഎം നേതാവ് ടിഎൻ സീമയുടെ ഭർത്താവായ ജയരാജാണ്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പരിപാടിയുടെ നിർമ്മാതാവാണ് സബ്‌നേഷ്. ഇതേ പരിപാടിയിലെ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി ഡിറ്റിൽ നിന്ന് സബ്‌നേഷ് പുറത്താക്കപ്പെട്ടു. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. ഈ വ്യക്തി മുമ്പും വനിതാ മാധ്യമ പ്രവർത്തകെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൂചനകളുമായി മാധ്യമ പ്രവർത്തകയുടെ ഫെയ്‌സ് ബുക്ക് പേജ്. തന്റെ ഇരുപതാം വയസ്സിലാണ് സി ഡിറ്റിലെ മാധ്യമ പ്രവർത്തകൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈയടുത്ത് സഹപ്രവർത്തകയായിരുന്ന മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ പ്രതിവാര ടോക് ഷോ യിൽ നിന്ന് പുറത്താക്കപ്പെട്ട അയാളായിരുന്നു അതെന്ന പരാമർശത്തോടെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്.
സിഡിറ്റിൽ ഉന്നത സ്വാധീനം സബ്‌നേഷിനുണ്ട്. ഇപ്പോഴുയർന്ന ഗുരുതരമായ പീഡന പരാതിയിലും സബ്‌നേഷിനെതിരെ പൊലീസ് കേസെടുക്കാതിരിക്കാൻ സി ഡിറ്റിലെ ഉന്നതർ തന്നെ ശ്രമിക്കുന്നുണ്ട്. മുടന്തൻ ന്യായങ്ങളിലൂടെ ഇതിന് ശ്രമിക്കുന്നത് സിപിഎം നേതാവ് ടിഎൻ സീമയുടെ ഭർത്താവായ ജയരാജാണ്. സിഡിറ്റിൽ രജിസ്ട്രാറായ ജയരാജനെതിരെ ജീവനക്കാരും പ്രതിഷേധത്തിലാണ്. രജിസ്ട്രാർ പീഡകനെ രക്ഷിക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പ്രേരണയിലാണെന്നും ആരോപണം ഉണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് സബ്‌നേഷിനെ നാം മുന്നോട്ട് പരിപാടിയുടെ തലപ്പത്ത് നിയോഗിച്ചതെന്നും വ്യക്തമാണ്. സബ്‌നേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റും ചർച്ചയാകുന്നത്.
പ്രമുഖ മാധ്യമത്തിലെ ലേഖികയാണ് സിഡിറ്റിലെ തന്റെ അനുഭവം ഫെയ്‌സ് ബുക്കിലൂടെ തുറന്നെഴുതുന്നത്. ഈ വിഷയത്തിന്റെ പേരിൽ ഇതുവരെ പൊലീസിൽ പരാതി നൽകാത്തതിനാലും കേസ് എടുക്കാത്തിനാലും ഉത്തരവാദിത്വപ്പെട്ട മാധ്യമപ്രവർത്തകയെന്ന നിലയിൽ പേര് പരാമർശിക്കുന്നില്ല. ഹോളിവുഡിൽ മാത്രമല്ല, മാധ്യമമേഖലയിലുമുണ്ട് ഇത്തരം കഥകൾ..-എന്നാൽ വിശദീകരിക്കുന്നത്. ഞാൻ അന്ന് പരാതി നൽകിയിരുന്നെങ്കിൽ ഇന്ന് ആ യുവ മാധ്യമ പ്രവർത്തകയെ ഉപദ്രവിക്കാൻ അയാൾ തത്സ്ഥാനത്തുണ്ടാവില്ലായിരുന്നു, അതിന് മിനക്കെടില്ലായിരുന്നു എന്ന കുറ്റബോധമാണ് ഈ ഫെയ്‌സ് ബുക്ക് പോസ്റ്റിന് ആധാരമെന്നും വിശദീകരിക്കുന്നത്.
ജീവിതത്തിലെ ഒരു വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സന്തോഷം മാത്രമേ ആ നാളുകളിൽ എനിക്ക് ഉണ്ടായിരുന്നുള്ളൂ. 'ഉപദ്രവിച്ചില്ലല്ലോ എന്ന് സ്വയം സമാധാനിച്ചു ഞാൻ. 20കാരിയുടെ പക്വതക്കുറവ്. പക്ഷെ തൊഴിലിടത്തിലെ ഇത്തരത്തിലുള്ള ചോദ്യം പോലും ചൂഷണത്തിന്റയും സ്ത്രീ വിരുദ്ധതയുടെയും മറ്റൊരു മുഖമാണെന്ന തിരിച്ചറിവ് അന്നെനിക്കില്ലാതെ പോയി. നിർബന്ധിക്കാത്ത തരത്തിൽ സീനിയർ ഉദ്യോഗസ്ഥർ ഡിമാന്റുകൾ വെച്ച് ചൂഷണത്തിനിരയായ അനേകരുണ്ട് മാധ്യമ മേഖലയിൽ. ദുരനുഭവങ്ങളുണ്ടായ ഒട്ടനേകം ട്രെയിനികളുണ്ട്. അന്ന് ഞാനയാൾക്കെതിരേ പരാതി നൽകിയിരുന്നെങ്കിൽ ഒരു പക്ഷെ മറ്റൊരു പെൺകുട്ടിയേ ഉപദ്രവിക്കുന്ന തരത്തിലേക്ക് അയാൾ ഇത്രത്തോളം വളർന്ന് ശക്തനാവില്ലായിരുന്നു.-ഇങ്ങനെയാണ് അവർ പഴയ സംഭവത്തെ ഇന്ന് നോക്കി കാണുന്നത്.
സിഡിറ്റിലെ സീനിയറായ മറ്റൊരാളോട് മാത്രം കാര്യം പറഞ്ഞു, ഒപ്പം വീട്ടുകാരോടും. സീനിയർ ചേട്ടൻ ഹെഡ്ഡിനോട് പറഞ്ഞു. ഹെഡ്ഡ് എന്നെ പിറ്റേ ദിവസം വിളിപ്പിച്ചു. നടന്ന കാര്യം ഞാൻ അതേപടി പറഞ്ഞു. 'അയാൾ ഉപദ്രവിച്ചിട്ടൊന്നുമില്ലല്ലോ അല്ലേ, എന്തായാലും ..... ആ സിറ്റുവേഷൻ നന്നായി ഹാൻഡിൽ ചെയ്തല്ലോ' എന്ന് ചീഫ് സമാധാനപ്പെടുത്തി. പരാതി കൊടുക്കാനോ കൊടുക്കാതിരിക്കാനോ അദ്ദേഹം നിർബന്ധിച്ചില്ല. വെറുതെ അയാളുടെ ജോലി പോക്കേണ്ടല്ലോ എന്നും പറഞ്ഞു.-ഇങ്ങനെയാണ് വിശദീകരിക്കുന്നത്. അതായത് സബ്‌നേഷിനെ കേസിൽ കുടുക്കാതിരിക്കാനും ജോലി പോകാതിരിക്കാനും ഈ ഉദ്യോഗസ്ഥൻ കരുതലെടുത്തുവെന്നാണ് വ്യക്തമാകുന്നത്.
സിഡിറ്റിലെ പീഡന ശ്രമത്തെ മാധ്യമ പ്രവർത്തക വിശദീകരിക്കുന്നത് ഇങ്ങനെ
പഴയ കഥകൾ ഇവിടെ പറയുന്നതെന്തിനാണെന്നായിരിക്കും ഇതിനടിയിൽ കമന്റിടാൻ വരുന്ന ചിലർക്കെങ്കിലും പറയാനുണ്ടാവുക ആ. ചോദ്യത്തിന് പ്രസക്തിയില്ലെങ്കിലും കാരണങ്ങൾ കമന്റിടാൻ പോകുന്നവരെ നേരത്തെ ബോധിപ്പിച്ച് കഥയിലേക്ക കടക്കാം.
1. ഇത്തരം അനുഭവങ്ങൾ തുറന്നു പറഞ്ഞാൽ നമ്മൾ മോശക്കാരിയാകുമോ എന്ന് ചോദിക്കുന്ന അനേകരുള്ള സമൂഹമാണ് നമ്മുടേത്. അന്നത്തെ സാമൂഹിക സാഹചര്യം ഇത്തരം തുറന്നു പറച്ചിലുകൾക്ക് അനുകൂലമായിരുന്നില്ല.
2.ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ എല്ലാവരും പിന്തിരിപ്പിച്ചു.
3.തൊഴിലിടത്തിൽ വെച്ച് ഒരു സ്ത്രീയോട് മോശമായി സംസാരിക്കുന്നതു പോലും വലിയ തെറ്റാണെന്ന് മനസ്സിലാക്കാനുള്ള ബോധമില്ലായ്മയുള്ള ചെറു പ്രായം.
4.ഞാൻ അന്ന് പരാതി നൽകിയിരുന്നെങ്കിൽ ഇന്ന് ആ യുവ മാധ്യമ പ്രവർത്തകയെ ഉപദ്രവിക്കാൻ അയാൾ തത്സ്ഥാനത്തുണ്ടാവില്ലായിരുന്നു, അതിന് മിനക്കെടില്ലായിരുന്നു എന്ന കുറ്റബോധം.
ഗ്രീൻ കേരള എക്സ്‌പ്രസ്സിനു വേണ്ടി റിസേർച്ച് അസോസിയേറ്റ് ആയി സിഡിറ്റിൽ താത്ക്കാലിക ജോലി നോക്കിയിരുന്ന സമയം. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് പിജി പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 'ഞായറാഴ്‌ച്ച ദിവസങ്ങളിൽ വീട്ടിലിരുന്ന് സമയം കളയുന്നതെന്തിനാ ഇവിടെ വന്നിരുന്ന് ജോലി പഠിച്ചൂടെ' എന്ന ചീഫിന്റെ സ്‌നേഹോപദേശം കാരണമാണ് അന്നൊരു ഞായറാഴ്‌ച്ച ദിവസം തിരുവനന്തപുരത്തെ സിഡിറ്റ് ഓഫീസിൽ വരുന്നത്. ചെന്നപ്പോൾ അധികമാരും ഉണ്ടായിരുന്നില്ല. ആ ഓഫീസിന് ഒരു പാടു മുറികളുണ്ട്. ഒരു മുറിക്കുള്ളിൽ മറ്റൊന്ന്, അത് കഴിഞ്ഞാൽ മറ്റൊന്ന് എന്ന രീതിയിൽ വല്ല അപകടവും ഉണ്ടായാൽ എളുപ്പം രക്ഷപ്പെടാൻ സാധിക്കാൻ കഴിയാത്ത വിധമാണ് അതിന്റെ ഘടന. ഒരു വാതിൽ മാത്രമേ ഉള്ളൂ രക്ഷപ്പെടാൻ.
ഈയടുത്ത് സഹപ്രവർത്തകയായിരുന്ന മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ പ്രതിവാര ടോക് ഷോ യിൽ നിന്ന് പുറത്താക്കപ്പെട്ട അയാളായിരുന്നു അന്ന് എന്റെ സമീപത്ത് ഉണ്ടായിരുന്നത്. ഞങ്ങളന്ന് സിനിമയെ കുറിച്ചും മറ്റും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും സംസാരിച്ചു. ചർച്ചക്കിടയിൽ ആർത്തവത്തെ കുറിച്ചുള്ള ഒരു ഷോർട്ട് ഫിലിമും കടന്നു വന്നു. ഞാൻ ആ ഡോക്യുമെന്ററി കണ്ടിട്ടില്ലായിരുന്നതു കൊണ്ട് തന്നെ അയാൾ യുട്യൂബിൽ എനിക്ക് അതിന്റെ ലിങ്ക് കാണിച്ചു തന്നു. ഞങ്ങൾ ആർത്തവ വിലക്കുകളെ കുറിച്ചും മറ്റും വളരെ പൊളിട്ടിക്കലായി സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം വല്ലാതെ നെർവ്വസ് ആകുന്നതു പോലെ തോന്നി. ഇത്തരം ഫെമിനിസ്റ്റ് ചിന്താഗതിക്കാർ , രാഷ്ട്രീയ ബോധ്യമുള്ളവർ മോശക്കാരാകുമോ എന്ന് ആദ്യം ശങ്കിച്ചു. പക്ഷെ ചേച്ചിമാരിൽ നിന്നും അമ്മയിൽ നിന്നും കിട്ടിയ 'ചെപ്പടി ഉപദേശങ്ങൾ' അനുസരിച്ച് ആ അപകടം എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.
എന്തോ പന്തികേടുള്ള പോലെ അയാളുടെ മുഖവും ഭാവങ്ങളും കാണാൻ കഴിഞ്ഞു. ഞാൻ പയ്യെ ബാഗ് എടുക്കാൻ അടുത്ത മുറിയിലേക്ക് പോയി. ബാഗ് എടുത്ത് വരുമ്പോഴുണ്ട് വാതിൽപ്പടിയിൽ ഇദ്ദേഹം. എന്നോടു മോശമായി പെരുമാറരുതേ എന്ന് മാത്രമായിരുന്നു ആ നിമിഷം എന്റെ പ്രാർത്ഥന. ഓടാൻ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ എന്തെങ്കിലും സംഭവിച്ചാൽ ഓടാനുള്ള വഴികളെ കുറിച്ച് പരതിക്കൊണ്ടേയിരുന്നു. അടുത്ത നിമിഷം അത് സംഭവിച്ചു. അയാൾ കയറിപ്പിടിച്ചതൊന്നുമില്ല. പക്ഷെ എന്നെ ഞെട്ടിച്ചു കളയുന്ന രീതിയിൽ ഒരു ചോദ്യമങ്ങ് ചോദിച്ചു. '............ എനിക്ക് വല്ലാത്തൊരു ഇന്റ്യൂഷൻ...നിന്നെ ഞാനൊന്നു തൊട്ടോട്ടെ' എന്ന്. പച്ചക്ക് ചോദിക്കുന്നതിന് പകരം കുറച്ച് ബുദ്ധിജീവി റസിപ്പികൾ ചേർത്തു വളച്ച് ചോദിച്ചെന്നു മാത്രം.
ദൈവമേ അത്രനേരം കണ്ട ഭാവമായിരുന്നില്ല അയാളുടെ മുഖത്തപ്പോൾ. ഞാൻ ശരിക്കും ഭയപ്പെട്ടു. ജീവിതം തീർന്നെന്ന് തോന്നിയ നിമിഷം.ആദ്യം ചൂടായാലോ എന്നാലോചിച്ചു. എന്നാൽ ചൂടായാൽ ആക്രമിക്കുമോ എന്ന ഭയം എന്നെ അലട്ടി. ഇനി അപമാനിച്ചു സംസാരിച്ചാൽ പകരം വീട്ടാൻ വരുമോ എന്ന ആശങ്ക. സംയമനം കൈവിടാതെ ഞാൻ പറഞ്ഞു.. 'ഏട്ടാ എനിക്കിതിലൊന്നും താത്പര്യമില്ല. മറ്റൊന്നും വിചാരിക്കരുത്.
ആ മറുപടി നൽകലും ഓടലും ഒരുമിച്ചായിരുന്നു. തിരികെ അയാളുടെ പ്രതികരണത്തിന് നിന്നാൽ ജീവനോടെ ഉണ്ടാവുമോ അതോ അതേ രൂപത്തിൽ തന്നെ തിരിച്ചു പോവാൻ പറ്റുമോ എന്ന ഭയമുള്ളതിനാൽ തിരിഞ്ഞു നോക്കാതെ ഒരോട്ടമായിരുന്നു. സിഡിറ്റിലെ സീനിയറായ മറ്റൊരാളോട് മാത്രം കാര്യം പറഞ്ഞു, ഒപ്പം വീട്ടുകാരോടും. സീനിയർ ചേട്ടൻ ഹെഡ്ഡിനോട് പറഞ്ഞു. ഹെഡ്ഡ് എന്നെ പിറ്റേ ദിവസം വിളിപ്പിച്ചു. നടന്ന കാര്യം ഞാൻ അതേപടി പറഞ്ഞു. 'അയാൾ ഉപദ്രവിച്ചിട്ടൊന്നുമില്ലല്ലോ അല്ലേ, എന്തായാലും ...... ആ സിറ്റുവേഷൻ നന്നായി ഹാൻഡിൽ ചെയ്തല്ലോ' എന്ന് ചീഫ് സമാധാനപ്പെടുത്തി. പരാതി കൊടുക്കാനോ കൊടുക്കാതിരിക്കാനോ അദ്ദേഹം നിർബന്ധിച്ചില്ല. വെറുതെ അയാളുടെ ജോലി പോക്കേണ്ടല്ലോ എന്നും പറഞ്ഞു.
ജീവിതത്തിലെ ഒരു വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സന്തോഷം മാത്രമേ ആ നാളുകളിൽ എനിക്ക് ഉണ്ടായിരുന്നുള്ളൂ. 'ഉപദ്രവിച്ചില്ലല്ലോ എന്ന് സ്വയം സമാധാനിച്ചു ഞാൻ. 20കാരിയുടെ പക്വതക്കുറവ്. പക്ഷെ തൊഴിലിടത്തിലെ ഇത്തരത്തിലുള്ള ചോദ്യം പോലും ചൂഷണത്തിന്റയും സ്ത്രീ വിരുദ്ധതയുടെയും മറ്റൊരു മുഖമാണെന്ന തിരിച്ചറിവ് അന്നെനിക്കില്ലാതെ പോയി. നിർബന്ധിക്കാത്ത തരത്തിൽ സീനിയർ ഉദ്യോഗസ്ഥർ ഡിമാന്റുകൾ വെച്ച് ചൂഷണത്തിനിരയായ അനേകരുണ്ട് മാധ്യമ മേഖലയിൽ. ദുരനുഭവങ്ങളുണ്ടായ ഒട്ടനേകം ട്രെയിനികളുണ്ട്. അന്ന് ഞാനയാൾക്കെതിരേ പരാതി നൽകിയിരുന്നെങ്കിൽ ഒരു പക്ഷെ മറ്റൊരു പെൺകുട്ടിയേ ഉപദ്രവിക്കുന്ന തരത്തിലേക്ക് അയാൾ ഇത്രത്തോളം വളർന്ന് ശക്തനാവില്ലായിരുന്നു.
ഈ വിഷയത്തിന്റെ പേരിൽ ഇതുവരെ പൊലീസിൽ പരാതി നൽകാത്തതിനാലും കേസ് എടുക്കാത്തിനാലും ഉത്തരവാദിത്വപ്പെട്ട മാധ്യമപ്രവർത്തകയെന്ന നിലയിൽ പേര് പരാമർശിക്കുന്നില്ല. ഹോളിവുഡിൽ മാത്രമല്ല, മാധ്യമമേഖലയിലുമുണ്ട് ഇത്തരം കഥകൾ..#മീടൂ #Metoo