- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് കാവലിൽ ചെമ്പനാക്കന്നേൽ സി.ജെ. പൈലിക്ക് അന്ത്യവിശ്രമം; ഓർത്തഡോക്സ്-യാക്കോബായ തർക്കം മൂലം ആറ് ദിവസമായി സംസ്കരിക്കാനാവാതെ ഫ്രീസറിൽ സൂക്ഷിച്ച ഓർത്തഡോക്സ് വിശ്വാസിയുടെ മൃതദേഹം വെട്ടിത്തറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു
രാമമംഗലം: ഒടുവിൽ കനത്ത പൊലീസ് കാവലിൽ ചെമ്പനാക്കാൽ സിജെ പൈലിക്ക് അന്ത്യവിശ്രമം. ആറ് ദിവസം നീണ്ടു നിന്ന തർക്കത്തിനൊടുവിലാണ് അന്തരിച്ച ഓർത്തഡോക്‌സ് വിശ്വാസിയായ വയോധികന്റെ മൃതദേഹം വെട്ടിത്തറ സെന്റ് മേരീസ് പള്ളിയിൽ സംസ്‌കരിച്ചത്. ഓർത്തഡോക്‌സ്-യാക്കോബായ തർക്കം മൂലം സംസ്‌ക്കാര ചടങ്ങ് നീണ്ടു പോകുകയായിരുന്നു. യാക്കോബായ സഭയുടെ ഭരണത്തിലായിരുന്ന പള്ളിയിൽ മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽനിന്ന് ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി കഴിഞ്ഞ ആഴ്ച വിധി ലഭിച്ചതിനെത്തുടർന്നാണ് തർക്കം ഉടലെടുത്തത്. കോടതിവിധിക്കു പിന്നാലെ ഓർത്തഡോക്സ് സഭ ഫാ. ബിനോയി പട്ടകുന്നേലിനെ പള്ളിവികാരിയായി നിയമിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സംസ്‌കാര ശുശ്രൂഷയ്ക്കാെയത്തിയ ഫാ. ബിനോയിയെ തടഞ്ഞു. വീട്ടിലെ മരണാനന്തര ശുശ്രൂഷകൾക്കുശേഷം പള്ളിയിലെത്തിച്ച സി.ജെ. പൈലിയുടെ മൃതദേഹം മക്കളും ബന്ധുക്കളും തിരികെക്കൊണ്ടുപോയി. കഴിഞ്ഞ ശനിയാഴ്ച ആർ.ഡി.ഒ എസ്. ഷാജഹാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സംസ്‌കാരത്തിനായി ഒരു മണിക്കൂർ സമയം അനുവദിച്ചു. തഹസിൽദാരും ആർ.ഡി.ഒയും ഡിവൈ.എസ്പ
രാമമംഗലം: ഒടുവിൽ കനത്ത പൊലീസ് കാവലിൽ ചെമ്പനാക്കാൽ സിജെ പൈലിക്ക് അന്ത്യവിശ്രമം. ആറ് ദിവസം നീണ്ടു നിന്ന തർക്കത്തിനൊടുവിലാണ് അന്തരിച്ച ഓർത്തഡോക്‌സ് വിശ്വാസിയായ വയോധികന്റെ മൃതദേഹം വെട്ടിത്തറ സെന്റ് മേരീസ് പള്ളിയിൽ സംസ്‌കരിച്ചത്. ഓർത്തഡോക്‌സ്-യാക്കോബായ തർക്കം മൂലം സംസ്‌ക്കാര ചടങ്ങ് നീണ്ടു പോകുകയായിരുന്നു. യാക്കോബായ സഭയുടെ ഭരണത്തിലായിരുന്ന പള്ളിയിൽ മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽനിന്ന് ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി കഴിഞ്ഞ ആഴ്ച വിധി ലഭിച്ചതിനെത്തുടർന്നാണ് തർക്കം ഉടലെടുത്തത്. കോടതിവിധിക്കു പിന്നാലെ ഓർത്തഡോക്സ് സഭ ഫാ. ബിനോയി പട്ടകുന്നേലിനെ പള്ളിവികാരിയായി നിയമിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സംസ്‌കാര ശുശ്രൂഷയ്ക്കാെയത്തിയ ഫാ. ബിനോയിയെ തടഞ്ഞു.
വീട്ടിലെ മരണാനന്തര ശുശ്രൂഷകൾക്കുശേഷം പള്ളിയിലെത്തിച്ച സി.ജെ. പൈലിയുടെ മൃതദേഹം മക്കളും ബന്ധുക്കളും തിരികെക്കൊണ്ടുപോയി. കഴിഞ്ഞ ശനിയാഴ്ച ആർ.ഡി.ഒ എസ്. ഷാജഹാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സംസ്‌കാരത്തിനായി ഒരു മണിക്കൂർ സമയം അനുവദിച്ചു. തഹസിൽദാരും ആർ.ഡി.ഒയും ഡിവൈ.എസ്‌പി.യും ഉൾപ്പെടെയുള്ളവർ പള്ളി തുറന്നിട്ട് ഒരു മണിക്കൂർ കാത്തിരുന്നെങ്കിലും ഓർത്തഡോക്സ് വിഭാഗം സംസ്‌കാരച്ചടങ്ങിനായി എത്തിയില്ല. തിങ്കളാഴ്ച ഫാ. ബിനോയി പട്ടകുന്നേൽ ഹൈക്കോടതിയെ സമീപിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നു മുതൽ വൈകുന്നേരം അഞ്ചുവരെ ഫാ. ബിനോയിക്കും മരിച്ചയാളുടെ ബന്ധുക്കൾക്കും പള്ളിയിലും സെമിത്തേരിയിലും പ്രവേശിച്ചു സംസ്‌കാരശുശ്രൂഷ നടത്താൻ ഹൈക്കോടതി അനുമതി നൽകി. കോടതി അഡ്വ. ബിബിൻ കുമാറിനെ കമ്മിഷനായും കോടതി നിയോഗിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്തു ഡിവൈ.എസ്‌പി: കെ. ബിജുമോന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് നടപടിക്രമങ്ങൾ പാലിച്ചുള്ളതല്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആക്ഷേപം. പള്ളിയിൽ സ്റ്റാറ്റസ്‌കോ ആവശ്യപ്പെട്ടു മൂവാറ്റുപുഴ മുൻസിഫ് കോടതിയെ സമീപിക്കുമെന്ന് കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്ത മാത്യൂസ് മോർ ഇവാനിയോസ് അറിയിച്ചു. പള്ളിക്കേസുകൾക്കായി പ്രത്യേക കോടതി ഉള്ളതാണ്. എന്നാൽ ആ വാദം എന്തുകൊണ്ടോ അംഗീകരിക്കപ്പെട്ടില്ല. ജൂണിലാണ് ഇനി കേസ് വീണ്ടും പരിഗണിക്കുന്നത്. വിധി വന്നശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്ന് വികാരി ഫാ. ജോർജ് വടാത്ത് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പൈലി മരണപ്പെട്ടത്. പാരമ്പര്യ ഓർത്തഡോക്‌സ് വിശ്വാസിയായ പൈലിയുടെ മൃതദേഹം വിദേശത്തുള്ള മകൾ എത്തിയശേഷം വെള്ളിയാഴ്ച സംസ്‌കരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം സംസ്‌കരിക്കാനായി മൃതദേഹം എത്തിച്ചെങ്കിലും നൂറുകണക്കിന് യാക്കോബായ സഭാംഗങ്ങൾ എതിർപ്പുമായി പള്ളിക്കു ചുറ്റും നിലയുറപ്പിച്ചതിനാൽ സംസ്‌കാരം നടത്താൻ കഴിഞ്ഞില്ല. തുടർന്ന് മൃതദേഹം വീണ്ടും ഫ്രീസറിലാക്കി പിറവത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ആർ.ഡി.ഒ, തഹസിൽദാർ, ഡിവൈ.എസ്‌പി എന്നിവർ ഞായറാഴ്ച ഉച്ചയ്ക്ക് ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി അന്ന് വൈകിട്ട് തന്നെ 4 നും 5 നും ഇടയിൽ സംസ്‌കാരം നടത്താൻ ബന്ധുക്കൾക്ക് അനുവാദം കൊടുത്തെങ്കിലും വേണ്ടത്ര സമയമില്ലെന്ന് ചൂണ്ടിക്കാട്ടി പൈലിയുടെ ബന്ധുക്കൾ നിരസിക്കുകയായിരുന്നു. ഓർത്തഡോക്‌സ് വിഭാഗത്തിലെ വികാരി ഫാ. ബിനോയി ജോൺ വട്ടക്കുന്നേൽ നൽകിയ ഹർജിയിൽ ലാണ് ഇന്ന് സംസ്‌കാര ശുശ്രൂഷകൾ നടത്താൻ കോടതി അനുമതി ലഭിച്ചത്.