- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി കെ ജാനു സുൽത്താൻ ബത്തേരിയിൽ ബിജെപി സ്ഥാനാർത്ഥിയാകും; പ്രഖ്യാപനം നാളെയെന്ന് കുമ്മനം രാജശേഖരൻ; ജാനു മത്സരിച്ചാൽ പിന്തുണക്കില്ലെന്ന് ഗീതാനന്ദൻ; കാവി ബന്ധത്തെചൊല്ലി ആദിവാസി ഗോത്രമഹാസഭയിൽ പൊട്ടിത്തെറി
കൽപ്പറ്റ: ആദിവാസി ഗ്രോത്രമഹാസഭാ അധ്യക്ഷയും, മുത്തങ്ങ സമര നായികയുമായ സി.കെ ജാനു ബിജെപി സ്ഥാനാർത്ഥിയാകുമെന്ന കാര്യം ഉറപ്പായി. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സ്ഥാനാർത്ഥിയാകാനാണ് ജാനു ഒരുങ്ങുന്നത്. സി കെ ജാനു സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അറിയിച്ചു. നേരത്തേ, തിരഞ്ഞെടുപ്പിൽ സികെ ജാനു ബിജെപിയുമായി സഹകരിക്കുമെന്ന് വാർത്ത വന്നിരുന്നു. പാർട്ടിയിൽ നിന്നും അകന്നു നിൽക്കുന്ന ജനവിഭാഗങ്ങളെ ഒരുമിച്ചു കൊണ്ട് വരിക എന്ന നീക്കത്തിന്റെ ഭാഗമായി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് സംസ്ഥാന ഘടകം ആദിവാസി ഗോത്ര സഭയെ സമീപിച്ചത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, ജനകീയ സമരങ്ങളിലൂടെ ഉയർന്നു വന്ന സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നായിരുന്നു ബിജെപിയുമായി ചേരുമെന്ന വാർത്തയോട് പ്രതികരിച്ച് സികെ ജാനു നേരത്തേ പറഞ്ഞിരുന്നത്. ആരുമായും താൻ ചർച്ചയ്ക്ക് തയ്യാറാണെന്നും സികെ ജാനു വ്യക്തമാക്കിയിരുന്നു. അതേസമയം ജാനുവിന്റെ ബിജെപി ബന്ധം ആദിവാസി ഗോത്രമഹാസഭയിൽ
കൽപ്പറ്റ: ആദിവാസി ഗ്രോത്രമഹാസഭാ അധ്യക്ഷയും, മുത്തങ്ങ സമര നായികയുമായ സി.കെ ജാനു ബിജെപി സ്ഥാനാർത്ഥിയാകുമെന്ന കാര്യം ഉറപ്പായി. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സ്ഥാനാർത്ഥിയാകാനാണ് ജാനു ഒരുങ്ങുന്നത്. സി കെ ജാനു സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അറിയിച്ചു.
നേരത്തേ, തിരഞ്ഞെടുപ്പിൽ സികെ ജാനു ബിജെപിയുമായി സഹകരിക്കുമെന്ന് വാർത്ത വന്നിരുന്നു. പാർട്ടിയിൽ നിന്നും അകന്നു നിൽക്കുന്ന ജനവിഭാഗങ്ങളെ ഒരുമിച്ചു കൊണ്ട് വരിക എന്ന നീക്കത്തിന്റെ ഭാഗമായി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് സംസ്ഥാന ഘടകം ആദിവാസി ഗോത്ര സഭയെ സമീപിച്ചത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
എന്നാൽ, ജനകീയ സമരങ്ങളിലൂടെ ഉയർന്നു വന്ന സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നായിരുന്നു ബിജെപിയുമായി ചേരുമെന്ന വാർത്തയോട് പ്രതികരിച്ച് സികെ ജാനു നേരത്തേ പറഞ്ഞിരുന്നത്. ആരുമായും താൻ ചർച്ചയ്ക്ക് തയ്യാറാണെന്നും സികെ ജാനു വ്യക്തമാക്കിയിരുന്നു. അതേസമയം ജാനുവിന്റെ ബിജെപി ബന്ധം ആദിവാസി ഗോത്രമഹാസഭയിൽ പിളർപ്പിന് സമാനമായ ഭിന്നതയും ഉണ്ടാക്കിക്കഴിഞ്ഞു.
സംഘടനാ തീരുമാനം ലംഘിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദിവാസി ഗോത്രമഹാ അധ്യക്ഷ സി.കെ. ജാനു വ്യക്തിപരമായി തീരുമാനിച്ചാൽ പിന്തുണക്കില്ലെന്ന് കോഓഡിനേറ്റർ എം. ഗീതാനന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഗോത്രമഹാസഭയോ സംഘടനക്ക് കീഴിലുള്ള ജനാധിപത്യ ഊരുവികസന മുന്നണിയോ മത്സരരംഗത്തില്ല. സി.കെ. ജാനുവിനെ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ബിജെപി പിന്തുണയോടെ മത്സരിപ്പിക്കാനും തീരുമാനിച്ചിട്ടില്ലെന്നും ഗീതാനന്ദൻ പറഞ്ഞു.
ഇക്കഴിഞ്ഞ മാർച്ച് 19ന് എറണാകുളത്ത് ഊരുവികസനമുന്നണി സംസ്ഥാന കമ്മിറ്റി യോഗം ചേർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഐകകണ്‌ഠ്യേന തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് നേരിടാൻ പറ്റുന്ന സംഘടനാ സംവിധാനമില്ലാത്തതുകൊണ്ടാണ് അഞ്ചുവർഷമെങ്കിലും കഴിഞ്ഞ് മത്സരരംഗത്തിറങ്ങിയാൽ മതിയെന്നു തീരുമാനിച്ചത്. പണിയരടക്കമുള്ള, അവഗണിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ മുൻനിർത്തി മത്സരരംഗത്തുള്ളവർക്ക് പിന്തുണ നൽകാനാണ് ഊരു വികസന മുന്നണിയുടെ തീരുമാനം. ഈ നിലപാടിന് വിരുദ്ധമായി മത്സരിക്കാൻ ജാനു വ്യക്തിപരമായി തീരുമാനിച്ചാൽ അംഗീകരിക്കാനാവില്ല ഗീതാനന്ദൻ പറഞ്ഞു.
എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചാൽ അതിന്റെ വരുംവരായ്കകൾ അവരനുഭവിക്കണം. ജാനുവിനോട് ബിജെപി നേതാക്കൾ നേരിട്ടും അല്ലാതെയും പലവതണ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സംസാരിച്ചതറിയാം. പക്ഷേ, തുടർന്നുള്ള ഇടപാടുകളെന്താണെന്ന് ഞങ്ങൾക്കറിയില്ല. വ്യക്തിപരമായി ജാനു ബിജെപി പാളയത്തിലേക്ക് പോയാൽ സംഘടനക്ക് അതു തിരിച്ചടിയാകും. തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യാൻ കടുത്തുരുത്തിയിൽ ഈ മാസം ഒമ്പതിന് യോഗം ചേരും.
ഉത്തരേന്ത്യയിൽ ആദിവാസി വിരുദ്ധ നീക്കങ്ങൾ നടത്തുന്ന ബിജെപി, ജാനുവിനെ തങ്ങൾക്കൊപ്പമത്തെിക്കാൻ കഴിഞ്ഞാൽ അതൊരവസരമായി കണക്കുകൂട്ടുകയാണെന്നും ഗീതാനന്ദൻ പറഞ്ഞു. എന്നാൽ, ഇതുപോലെയുള്ള കാര്യങ്ങളിലേക്ക് പോകുമ്പോൾ ഒറ്റക്ക് തീരുമാനിക്കരുത്. എല്ലാവരുടെയും അഭിപ്രായം കേൾക്കണം. ജാനുവിന്റെ സാമൂഹികമായ നിലനിൽപ് ജാനുമാത്രം ഉണ്ടാക്കിയതല്‌ളെന്നും ഗീതാനന്ദൻ ചൂണ്ടിക്കാട്ടി.



