- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെരുപ്പുപോലും ധരിക്കാത്ത ശശീന്ദ്രന്റെ മുമ്പിൽ ശ്രേയംസ് കുമാറിന്റെ മാടമ്പിത്തരത്തിന് തോൽവി; പാവങ്ങളുടെ പ്രതിനിധിയായി എത്തിയ എൽദോസിനും മൂവാറ്റുപുഴക്കാരുടെ കൈയടി: ജനങ്ങളുടെ കൈയൊപ്പ് ലാളിത്യത്തിനെന്ന് തെളിയിച്ച് കൽപ്പറ്റയും മൂവാറ്റുപുഴയും
തിരുവനന്തപുരം: ജനാധിപത്യം പണാധിപത്യത്തിലേക്ക് വഴിമാറുന്ന കാലത്ത് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട രണ്ട് വിജയങ്ങൾ കൽപ്പറ്റ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി സി കെ ശശീന്ദ്രന്റെയും മൂവാറ്റുപുഴയിലെ ഇടതു സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെയുമാണ്. സാധാരണക്കാരിൽ സാധാരണക്കാരനായ ഇരുവരുടെയും വിജയം കേരളം ഒന്നാകെ ആഗ്രഹിച്ചിരുന്നു. രണ്ട് മണ്ഡലങ്ങളിലും ജനങ്ങൾ ജനകീയത വ്യക്തിത്വങ്ങൾക്കൊപ്പം നിന്നും. കൽപ്പറ്റയിൽ സി കെ ശശീന്ദ്രൻ ജെഡിയുവിന്റെ ശക്തനായ സ്ഥാനാർത്ഥി എം വി ശ്രേയംസ്‌കുമാറിനെ 13071 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അട്ടിമറിച്ചത്. മൂവാറ്റുപുഴയിലെ ജോസഫ് വാഴക്കനെ സിപിഐ സ്ഥാനാർത്ഥിയായ എൽദോസ് എബ്രഹാം 9375 വോട്ടിനും തോൽപ്പിച്ചു. ഒരു ചെരുപ്പു പോലും ധരിക്കാതെ സാധാരണക്കാരിൽ സാധാരണക്കാരനായി ആദിവാസികളുടെയും മറ്റ് പ്രശ്‌നങ്ങളിലും ഇടപെടാൻ ഓടിയെത്തുന്ന സി കെ ശശീന്ദ്രൻ എന്തുകൊണ്ടും അർഹിക്കുന്ന വിജയമാണ് നേടിയത്. യുഡിഎഫിന്റെ കുത്തക മണ്ഡലമായി വിലയിരുത്തപ്പെടുന്ന കൽപ്പറ്റയിൽ കൽപ്പറ്റയിൽ ശശീന്ദ്രന്റെ ജനകീയതയിൽ വിശ്വാ
തിരുവനന്തപുരം: ജനാധിപത്യം പണാധിപത്യത്തിലേക്ക് വഴിമാറുന്ന കാലത്ത് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട രണ്ട് വിജയങ്ങൾ കൽപ്പറ്റ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി സി കെ ശശീന്ദ്രന്റെയും മൂവാറ്റുപുഴയിലെ ഇടതു സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെയുമാണ്. സാധാരണക്കാരിൽ സാധാരണക്കാരനായ ഇരുവരുടെയും വിജയം കേരളം ഒന്നാകെ ആഗ്രഹിച്ചിരുന്നു. രണ്ട് മണ്ഡലങ്ങളിലും ജനങ്ങൾ ജനകീയത വ്യക്തിത്വങ്ങൾക്കൊപ്പം നിന്നും. കൽപ്പറ്റയിൽ സി കെ ശശീന്ദ്രൻ ജെഡിയുവിന്റെ ശക്തനായ സ്ഥാനാർത്ഥി എം വി ശ്രേയംസ്‌കുമാറിനെ 13071 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അട്ടിമറിച്ചത്. മൂവാറ്റുപുഴയിലെ ജോസഫ് വാഴക്കനെ സിപിഐ സ്ഥാനാർത്ഥിയായ എൽദോസ് എബ്രഹാം 9375 വോട്ടിനും തോൽപ്പിച്ചു.
ഒരു ചെരുപ്പു പോലും ധരിക്കാതെ സാധാരണക്കാരിൽ സാധാരണക്കാരനായി ആദിവാസികളുടെയും മറ്റ് പ്രശ്‌നങ്ങളിലും ഇടപെടാൻ ഓടിയെത്തുന്ന സി കെ ശശീന്ദ്രൻ എന്തുകൊണ്ടും അർഹിക്കുന്ന വിജയമാണ് നേടിയത്. യുഡിഎഫിന്റെ കുത്തക മണ്ഡലമായി വിലയിരുത്തപ്പെടുന്ന കൽപ്പറ്റയിൽ കൽപ്പറ്റയിൽ ശശീന്ദ്രന്റെ ജനകീയതയിൽ വിശ്വാസമർപ്പിച്ചാണ് പാർട്ടി സ്ഥാനാർത്ഥിയാക്കിയത്. മണ്ഡലത്തിലെ ജനങ്ങൾ അദ്ദേഹത്തിൽ വിശ്വാസം അർപ്പിച്ചപ്പോൾ ഉജ്ജ്വല വിജയം തന്നെയായി സി കെ ശശീന്ദ്രന്.
കൽപ്പറ്റയിലെ നഗരവീഥികളിലൂടെ നഗ്‌നപാദനായി നടക്കുന്ന നേതാവാണ് സി കെ ശശീന്ദ്രൻ. സാധാരണക്കാരനായ കർഷകനായ ശശീന്ദ്രൻ പശുവിനെ കറന്ന് പാൽ വിൽക്കുന്നതെല്ലാം ജനങ്ങൾക്ക് അറിവുള്ള കാര്യമായിരുന്നു. സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായ അദ്ദേഹം ആദർശത്തിന്റെ ആൾരൂപമായാണ് അറിയപ്പെട്ടത്. പ്രത്യയശാസ്ത്രവും ജീവിതവും രണ്ടല്ലന്ന് അടിയാളരുടെ ഈ മുന്നണിപ്പോരാളി തെളിയിക്കുന്നത് സ്വജീവിതം കൊണ്ടാണ്.
കറകളഞ്ഞ വ്യക്തിശുദ്ധിയും ആശയങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് അദ്ദേഹത്തെ എതിരാളികൾക്ക് പോലും പ്രിയങ്കരനാക്കിയത്. ബിഎംഡബ്‌ള്യൂ കാറിൽ പറന്നകലുന്ന ടെലിവിഷൻ ചാനലുകളിൽ മാത്രം മുഖം കാണുന്ന ഹൈടെക് എംഎൽഎയുടെ നാട്ടിലാണ് മണ്ണിന്റെ മണമുള്ള മനുഷ്യരുടെ ഇടയിൽ പ്രവർത്തിക്കുന്ന ഈ ജനകീയ നേതാവ് വിജയിച്ചു കയറിയത്.
വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ ആർജിച്ച തീക്ഷ്ണമായ സമരാനുഭവങ്ങളാണ് ശശീന്ദ്രൻങറെ കരുത്ത്്. ആദിവാസികളെ മണ്ണിന്റെ അവകാശികളാക്കാൻ അവരെ ചൊങ്കൊടിക്ക് കീഴിൽ അണിനിരത്തി നയിച്ച പ്രക്ഷോഭങ്ങൾ അധികാരകേന്ദ്രങ്ങൾക്ക് അലോസരമുണ്ടാക്കി. ഭൂ മാഫിയകളുടേയും കൈയേറ്റക്കാരുടേയും ഉറക്കം കെടുത്തിയ ഭൂസമരങ്ങളുടെ കേന്ദ്ര ബിന്ദുവായി വയനാട് മാറി. മണ്ണിന് വേണ്ടി സമരം ചെയ്ത ആദിവാസികൾ കൂട്ടത്തോടെ ജയിലിലടക്കപ്പെട്ടു. രാജ്യാന്തര ശ്രദ്ധനേടിയ സമരം ആദിവാസികളെ മണ്ണിന്റെ ഉടമകളാക്കി.
സിപിഐ എം പനമരം, മുട്ടിൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവൻ നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ബിഎസ്സി കെമിസ്ട്രി വിദ്യാർത്ഥിയായിരിക്കെ എസ്എഫ്‌ഐ യൂണിറ്റ് ജോ. സെക്രട്ടറിയായും സിറ്റി ഏരിയ പ്രസിഡണ്ടായും സംഘടനാപ്രവർത്തനരംഗത്ത് തുടക്കം. ബത്തേരി സെന്റ് മേരീസ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശശീന്ദ്രൻ 198086 കാലഘട്ടത്തിൽ എസ്എഫ്‌ഐ വയനാട് ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ചു. സി കെ ശശീന്ദ്രന്റെ വിജയം കേരളത്തിന് പുതിയ ഒരു മാതൃക തന്നെയാണ് തീർക്കുന്നത്. ജനകീയ മുഖങ്ങളെ ജനങ്ങൾ ഒരിക്കലും കൈവിടില്ലെന്ന തെളിവാണ് ശശീന്ദ്രന്റെ വിജയം.
സാധാരണക്കാരിൽ സാധാരണക്കാരനായാണ് മൂവാറ്റുപുഴയിലെ സിപിഐ സ്ഥാനാർത്ഥി എൽദോ എബ്രഹമും വിജയിച്ചു കയറിയത്. പിതാവ് എബ്രഹാമിന്റെ പേരിലുള്ള പായിപ്ര പഞ്ചായത്തിലെ 4 സെന്റ് സ്ഥലവും ഓടിട്ട 400 സ്‌ക്വയർ ഫീറ്റ് വിടും മാത്രമേ എൽദോ എബ്രഹാമിന്റെ കുടുംബത്തിന് സ്വന്തമായൊള്ളൂ. അച്ഛൻ എബ്രഹാം ഇപ്പോഴും നാട്ടിലെ കൂലിപ്പണിക്ക് പോകുമ്പോൾ എൽദോ മുവാറ്റുപുഴ നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി രാവിലെ പ്രചാരണ പരിപാടികൾക്ക് ഇറങ്ങുന്നത് നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സിപിഐയുടെ സ്ഥാനാർത്ഥി ലിസ്റ്റിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥിയായിരുന്നു എൽദോ.
1991 മുതൽ സിപിഐ യുടെ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനമായ എഐഎസ്എഫിൽ തുടങ്ങിയ എൽദോ യുടെ രാഷ്ട്രീയ ജീവിതമിന്നു അസംബ്ലി സ്ഥാനാർത്ഥി വരെ എത്തി നിൽകുമ്പോൾ അതിൽ വന്ന വഴികളും, നേരിട്ട പ്രതിസന്ധികളും ഏറെയാണ്. ചെറുപ്പത്തിൽ എൽദോക്ക് ലോകമറിയുന്ന ഒരു അത്ലറ്റ് ആക്കണമെന്നായിരുന്നു ആഗ്രഹം. പായിപ്ര പഞ്ചായത്തിലെ എൽദോയുടെ നാടായ തൃക്കളത്തൂരിൽ നിന്നും ദിവസവും മുവാറ്റുപുഴ പട്ടണം വരെ രാവിലേ എൽദോ ഒടുമായിരുന്നു . ദിവസവും 20 കിലോമീറ്റർ ഓടുക എന്നത് ഒരു ശീലമായി അന്നത് മാറി പക്ഷെ വീട്ടിലെ ദാരിദ്ര്യവും കഷ്ടപാടിനും ഇടയിൽ ഒരു പ്രോത്സാഹനവും ലഭിച്ചില്ല അതുകൊണ്ടു ആ സ്വപ്നം എൽദോ ചെറുപ്പത്തിലേ ഉപേക്ഷിച്ചു. ഇപ്പോൾ തിരഞ്ഞെടുപ്പിൽ വോട്ടിനായി നിർത്താതെ യുള്ള ഓരോ വോട്ടിനും വേണ്ടിയുള്ള ഓട്ടത്തിൽ ക്ഷീണം തോന്നാത്തത് പഴയ പരിശീലനങ്ങൾ ആണെന്നാണ് എൽദോയുടെ വാദം. 1991 ൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് എൽദോ സിപിഐ യുടെ വിദ്യാർത്ഥി സംഘടനയായ എഐ എസ എഫിൽ അംഗംമാകുന്നത്.
സിപിഐയിൽ സജീവമായി പ്രവർത്തിച്ച എൽദോയുടെ വിജയം കഠിനാധ്വാനത്തിന്റെ കൂടി വിജയമാണ്. മികച്ച സ്ഥാനാർത്ഥിയെ ലഭിച്ചപ്പോൾ ഇവിടെ ഇടതു മുന്നണി വളരെ ഐക്യത്തോടെയാണ് പ്രവർത്തിച്ചത്. ഇത് വിജയം കാണുകയും ചെയ്തു. കോൺഗ്രസിലെ കരുത്തനെ തറപറ്റിച്ച് നിയമസഭയിലേക്ക് എത്തുന്ന എൽദോ ശരിക്കും താരമാകുമെന്ന കാര്യം ഉറപ്പാണ്.