കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്ത് കനത്ത സുരക്ഷ ഒരുക്കിയപ്പോൾ വലഞ്ഞത് നാട്ടുകാർ. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണത്തിനെയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച രണ്ടു ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്.

സ്വർണക്കടത്ത് കേസിലെ ആരോപണങ്ങളെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കനത്ത സുരക്ഷയൊരുക്കിയത്. നാൽപതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചുപേരും രണ്ട് കമാൻഡോ വാഹനത്തിൽ പത്തുപേരും ദ്രുതപരിശോധനാ സംഘത്തിൽ എട്ടുപേരും ഒരു പൈലറ്റും എസ്‌കോർട്ടുമാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായുള്ളത്.

മുന്നറിയിപ്പില്ലാതെയുള്ള കടുത്ത ഗതാഗത നിയന്ത്രണത്തിൽ ജനം വലഞ്ഞു. മുഖ്യമന്ത്രി എത്തുന്നതിനു ഒരുമണിക്കൂർ മുമ്പേ ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു. വേദിയിലേക്കുള്ള റോഡ് പൂർണമായും അടച്ചു.

പരിപാടിയിൽ പങ്കെടുക്കാൻ ഒരു മണിക്കൂർ മുമ്പ് ഹാളിൽ കയറണമെന്നായിരുന്നു നിർദ്ദേശം. മാധ്യമപ്രവർത്തകർക്ക് പാസ് വേണമെന്നും നിർദേശിച്ചു. പ്രസ് പാസിനു പുറമെ സംഘാടകരുടെ പ്രത്യേക പാസും കൂടി കൈയിൽ കരുതണമായിരുന്നു. കറുപ്പ് മാസ്‌ക് ധരിക്കരുതെന്നും ജനങ്ങളോട് നിഷ്‌കർഷിച്ചു. നാല് ഡി.വൈ.എസ്‌പിമാർക്കാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല.

വേദിയിലേക്കുള്ള റോഡ് പൂർണ്ണമായും അടച്ചു. ജനറൽ ആശുപത്രിക്ക് മുന്നിലും പരിപാടി നടക്കുന്ന മാമ്മന്മാപ്പിള ഹാളിന് മുന്നിലും പൊലീസ് മതിൽ തീർത്തിരിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ലോക്കൽ പൊലീസിന് പുറമെ 25 സുരക്ഷാ സംഗമാണ് സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചുപേർ, രണ്ടു കമാൻഡോ വാഹനത്തിൽ പത്ത് പേർ, ദ്രുതകർമസേനയുടെ എട്ടുപേരും സംഘത്തിലുണ്ട്. മുഖ്യമന്ത്രി മറ്റു ജില്ലകളിലേക്ക് കടക്കുമ്പോൾ 40 അംഗ സുരക്ഷ ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകും. മറ്റു ജില്ലകളിൽ ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അധികമായി ഒരു പൈലറ്റ് എസ്‌കോർട്ടുമുണ്ടാകും.

റോഡരികിൽ കിടന്ന വാഹനങ്ങൾ ക്രൈയിൻ ഉപയോഗിച്ച് മാറ്റുകയും ചെയ്തു. മുന്നറിയിപ്പിലാതെയുള്ള റോഡടച്ചുള്ള നിയന്ത്രണങ്ങൾ ജനങ്ങളെ വലച്ചു. ബസേലിയോസ് ജംഗ്ഷൻ , കലക്ടറേറ്റ് ജംഗ്ഷൻ, ചന്തക്ക വല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാന കവലകളും പൊലീസ് അടച്ചിട്ടിരിക്കുകയാണ്.