- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൺസ്യൂഫെഡിൽ മന്ത്രി സിഎൻ ബാലകൃഷ്ണൻ നടത്തിയത് കോടികളുടെ അഴിമതി; ബിവറേജസിലെ ഇൻസെന്റീവിലും ക്രമക്കേട്; വിജിലൻസിന്റെ ഇടക്കാല അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ
തൃശൂർ: കൺസ്യൂമർഫെഡിൽ സഹകരണ മന്ത്രി സിഎൻ ബാലകൃഷ്ണൻ നടത്തിയത് കോടികളുടെ അഴിമതിയെന്ന് വിജിലൻസിന്റെ ഇടക്കാന അന്വേഷണ റിപ്പോർട്ട്. കൺസ്യൂമർ ഫെഡ് വിറ്റ മദ്യത്തിന്റെ ഇൻസെന്റീവ് ഇനത്തിലാണ് ക്രമക്കേട് നടത്തിയത്. 2011 - 2014 കാലഘട്ടത്തിലായിരുന്നു ക്രമക്കേട്. ഈ കാലയളവിൽ രണ്ട് ലക്ഷം രൂപ മാത്രമാണ് ഇൻസെന്റീവ് ആയി ലഭിച്ചത്. എന്നാൽ ടോമിൻ ജെ തച്ചങ്കരി കൺസ്യൂമർഫെഡ് എംഡി ആയശേഷം ഇൻസെന്റീവ് 90 ലക്ഷം ആയി ഉയർന്നു. ഇക്കാര്യത്തിലാണ് അഴിമതി വ്യക്തമായത്. കൺസ്യൂമർഫെഡ് അഴിമതി അന്വേഷിക്കുന്ന പ്രത്യേക സംഘം തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഇടക്കാല അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്ന കണക്കുക്കൾ വ്യക്തമായത്. ടോമിൻ ജെ തച്ചങ്കരി കൺസ്യൂമർഫെഡ് എംഡി ആയശേഷം ഇൻസെന്റീവ് 90 ലക്ഷം ആയി ഉയർന്നു എന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മന്ത്രിയുടെ ഓഫീസിലേക്ക് പണം എത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് തൃശൂർ വിജിലൻസ് കോടതി ആവശ്യപ്പെട്ടു. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കും. വിദേശമദ്യം വാങ്ങിയതിന് അഞ്ച്
തൃശൂർ: കൺസ്യൂമർഫെഡിൽ സഹകരണ മന്ത്രി സിഎൻ ബാലകൃഷ്ണൻ നടത്തിയത് കോടികളുടെ അഴിമതിയെന്ന് വിജിലൻസിന്റെ ഇടക്കാന അന്വേഷണ റിപ്പോർട്ട്. കൺസ്യൂമർ ഫെഡ് വിറ്റ മദ്യത്തിന്റെ ഇൻസെന്റീവ് ഇനത്തിലാണ് ക്രമക്കേട് നടത്തിയത്. 2011 - 2014 കാലഘട്ടത്തിലായിരുന്നു ക്രമക്കേട്. ഈ കാലയളവിൽ രണ്ട് ലക്ഷം രൂപ മാത്രമാണ് ഇൻസെന്റീവ് ആയി ലഭിച്ചത്. എന്നാൽ ടോമിൻ ജെ തച്ചങ്കരി കൺസ്യൂമർഫെഡ് എംഡി ആയശേഷം ഇൻസെന്റീവ് 90 ലക്ഷം ആയി ഉയർന്നു. ഇക്കാര്യത്തിലാണ് അഴിമതി വ്യക്തമായത്.
കൺസ്യൂമർഫെഡ് അഴിമതി അന്വേഷിക്കുന്ന പ്രത്യേക സംഘം തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഇടക്കാല അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്ന കണക്കുക്കൾ വ്യക്തമായത്. ടോമിൻ ജെ തച്ചങ്കരി കൺസ്യൂമർഫെഡ് എംഡി ആയശേഷം ഇൻസെന്റീവ് 90 ലക്ഷം ആയി ഉയർന്നു എന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മന്ത്രിയുടെ ഓഫീസിലേക്ക് പണം എത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് തൃശൂർ വിജിലൻസ് കോടതി ആവശ്യപ്പെട്ടു. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കും.
വിദേശമദ്യം വാങ്ങിയതിന് അഞ്ച് കോടി രൂപ കമ്മിഷൻ കൈപ്പറ്റിയതുൾപ്പടെയുള്ള പരാതികളിന്മേൽ ഫെബ്രുവരി 18നാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. മലയാള വേദി പ്രസിഡണ്ട് ജോർജ് വട്ടുകുളം, പൊതുപ്രവർത്തകൻ പിഡി ജോസഫ് എന്നിവരുടെ പരാതികളിലായിരുന്നു കോടതി ഉത്തരവ്. കൺസ്യൂമർഫെഡ് മുൻ പ്രസിഡണ്ട് ജോയ് തോമസ്, കൺസ്യൂമർഫെഡ് മുൻ എംഡി റിജി ജി നായർ, എന്നിവരുൾപ്പെടെ ഏഴു പേരാണ് കേസിലെ മറ്റ് പ്രതികൾ.