- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന പത്രപ്രവർത്തകൻ സി ആർ രാമചന്ദ്രൻ അന്തരിച്ചു; വിടപറയുന്നത് രണ്ട് ദശാബ്ദത്തിലേറെ ജനയുഗം പത്രാധിപസമിതി അംഗമായിരുന്ന പത്രാധിപർ
കൊല്ലം: മുതിർന്ന പത്രപ്രവർത്തകൻ സി ആർ രാമചന്ദ്രൻ അന്തരിച്ചു. കൊല്ലം നായേഴ്‌സ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 7.30 ന് ആയിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ. പന്ത്രണ്ട് വർഷത്തോളം കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയും ഐഎഫ്ഡബ്ല്യൂജെ ദേശീയ ട്രഷററുമായി പ്രവർത്തിച്ചിട്ടുണ്ട്. കേരള പ്രസ് അക്കാദമി വൈസ് ചെയർമാൻ, യൂണിയൻ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് ദശാബ്ദത്തിലേറെ ജനയുഗം പത്രാധിപസമിതി അംഗമായിരുന്നു. കേരള സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റായും ജവഹർ ബാലഭവൻ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലം: മുതിർന്ന പത്രപ്രവർത്തകൻ സി ആർ രാമചന്ദ്രൻ അന്തരിച്ചു. കൊല്ലം നായേഴ്‌സ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 7.30 ന് ആയിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ.
പന്ത്രണ്ട് വർഷത്തോളം കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയും ഐഎഫ്ഡബ്ല്യൂജെ ദേശീയ ട്രഷററുമായി പ്രവർത്തിച്ചിട്ടുണ്ട്. കേരള പ്രസ് അക്കാദമി വൈസ് ചെയർമാൻ, യൂണിയൻ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് ദശാബ്ദത്തിലേറെ ജനയുഗം പത്രാധിപസമിതി അംഗമായിരുന്നു. കേരള സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റായും ജവഹർ ബാലഭവൻ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
Next Story