- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രവിചന്ദ്രാഷ്ഠകം പുണ്യം, ലഭ്യതേ സംഘദർശനം' എന്ന് ഗണഗീതത്തിന്റെ സാമ്യമുള്ള ഗാനം; പൂജനീയ രവി (സ) ഭജന സംഘമെന്ന് റൂമുണ്ടാക്കി ക്ലബ് ഹൗസിൽ പരദൂഷണം; സവർക്കർക്ക് സമാനനാക്കി മോർഫ് ചെയ്ത ചിത്രങ്ങൾ; ഇസ്ലാമോഫോബ് ആണെന്നും കുപ്രചാരണം; സി രവിചന്ദ്രനെ സംഘിയാക്കി സൈബർ സഖാക്കളും ഇസ്ലാമിസ്റ്റുകളും
തിരുവനന്തപുരം: 'രവിചന്ദ്രാഷ്ഠകം പുണ്യം.... എപ്പഠേ സുസമാഹിത.... മുഛ്യതേ മത ചിന്തായാ.... ലഭ്യതേ സംഘദർശനം'.... ആർ.എസ്.എസിന്റെ ഗണഗീതത്തിന്റെ ശൈലിയിൽ രവിചന്ദ്രാഷ്ഠകം എന്ന ഈ ഗീതം ഇപ്പോൾ പുതുതായി വന്ന ക്ലബ് ഹൗസ് തൊട്ട് സിപിഎം സൈബർ സഖാക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വരെ വ്യാപകമായി പ്രചരിക്കുകയാണ്. പ്രമുഖ സ്വതന്ത്ര ചിന്തകനും എഴുത്തുകാരും ശാസ്ത്ര പ്രഭാഷകനുമായ സി രവിചന്ദ്രനെ, സംഘപരിവാർ അനുഭാവിയാക്കി വ്യക്തിഹത്യ ചെയ്യുകയാണ് സിപിഎം സൈബർ സഖാക്കളും ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പുകളും.
ഒരു വിഭാഗം ജാതി യുക്തിവാദികളുടെയും നിഷ്പക്ഷ നിരീക്ഷകർ എന്ന് പറയുന്ന ചിലരുടെയും പിന്തുണയും ഈ വ്യക്തിഹത്യാ കാമ്പയിനുണ്ട്. ഇതുമാത്രമല്ല, രവിചന്ദ്രന്റെ ചിത്രം മോർഫ് ചെയത് ആർ.എസ്.എസിന്റെ തൊപ്പിവെച്ച് സവർക്കർക്ക് സമാനാക്കിയുള്ള ചിത്രങ്ങളും ഇവർ പ്രചരിപ്പിക്കയാണ്. 'യുക്തിവാദികളുടെ ദൈവം' എന്ന് പറഞ്ഞ് ഗുരുവായൂരപ്പന്റെ ചിത്രത്തിൽ നിന്ന് തലവെട്ടി രവിചന്ദ്രന്റെ ചിത്രം വെച്ചും പ്രചാരണം കൊഴുക്കുകയാണ്. സൈബർ നിയമപ്രകാരം കേസ് എടുക്കാവുന്ന കുറ്റകൃത്യങ്ങൾ ആണ് ഇവയെങ്കിലും, ഇതെല്ലാം വെറും ട്രോൾ മാത്രമാണ് ഇത്തരം കാര്യങ്ങൾ പരസ്യമായി പ്രചരിപ്പിക്കുന്ന അഡ്വ ഹരീഷ് വാസുദേവനെപ്പോലുള്ളവർ പറയുന്നത്.
സൈബർ സഖാക്കൾക്കൊപ്പം, സഖാപ്പിയെന്ന് സോഷ്യൽ മീഡിയ കളിയാക്കുന്ന 'സത്വ ഷുഡുക്കളും', കട്ട സുഡാപ്പികളും ഈ കാമ്പയിനിന്റെ പിന്നിലുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് , ഒരു പാർട്ടി തീരുമാനം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ, സി രവിചന്ദ്രനെയും അദ്ദേഹം റിസോഴ്സ് പേഴ്സൺ ആയി വരുന്ന 'എസ്സൻസ് ഗ്ലോബൽ' എന്ന ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനത്തെയും അധിക്ഷേപിച്ചുകൊണ്ട് സൈബർ സഖാക്കൾ രംഗത്ത് എത്തിയിരുക്കുന്നത്. തുടർന്ന് ഈ കാമ്പയിൻ സുഡാപ്പികളും സഖാപ്പികളും ഏറ്റു പിടിക്കയായിരുന്നു.
എല്ലാം ഹീനമായ കുപ്രചാരണങ്ങൾ
പ്രധാനമായും മൂന്ന് ആരോപണങ്ങളാണ് ഇവർ എസ്സൻസ് ഗ്ലോബലിനും സി രവിചന്ദ്രനും എതിരെ പ്രചരിപ്പിക്കുന്നത്. രവിചന്ദ്രൻ ഒരു സംഘപിരിവാർ അനുഭാവിയാണെന്നാണ് അതിൽ ആദ്യത്തേത്. സത്യത്തിൽ സി രവിചന്ദ്രൻ വിമർശിച്ചപോലെ സംഘപരിവാറിനെയും, ഹിന്ദുമതത്തെയും വിമർശിച്ചവർ കേരളത്തിൽ കുറവാണ്. ഇടത് ബുദ്ധി ജീവികൾ പൊതുവെ ഹിന്ദുത്വ, ബ്രാഹ്മണിസം എന്നൊക്കെ ചപ്പടാച്ചിയടിച്ച്, ഈ മതത്തിന്റെ ഹാർഡ് കോറിനെ വിമർശിക്കാതെ കടന്നുപോകുമ്പോൾ, സി രവിചന്ദ്രൻ ഹിന്ദുമതത്തെ തന്നെയാണ് പ്രതിക്കൂട്ടിൽ കയറ്റുന്നത്. ബിജെപി പയറ്റുന്നത് ഹിന്ദുത്വയൊന്നുമല്ല ശുദ്ധമായ ഹിന്ദുമതം തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. സംഘപരിവാറിനെയും അവർ പയറ്റുന്ന ഹിന്ദുമത രാഷ്ട്രീയത്തെയും വിമർശിച്ചുകൊണ്ട് നൂറുകണക്കിന് പ്രഭാഷണങ്ങളാണ് സി. രവിചന്ദ്രൻ നടത്തിയത്. അവയിൽ പലതും യ്യൂ ട്യൂബിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ടിട്ടുമുണ്ട്. 'ബുദ്ധനെ എറിഞ്ഞ കല്ല്, ബീഫും ബിലീഫും, ആദാമിന്റെ പാലവും രാമന്റെ സേതുവും,പകിട 13: ജ്യോതിഷ ഭീകരതയുടെ മറുപുറം, വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകൾ, വെളിച്ചപ്പാടിന്റെ ഭാര്യ; ന്ധവിശ്വാസങ്ങളുടെ അറുപത് വർഷങ്ങൾ' തുടങ്ങി താൻ എഴുതിയ നിരവധി പുസ്തങ്ങളിൽ അദ്ദേഹം സംഘപരിവാറിനെയും ഹിന്ദുമതത്തെും നിശിതമായാണ് വിമർശിക്കുന്നത്. അതുപോലെ സ്വാമി സന്ദീപാനന്ദഗിരി, ചിദാനന്ദപുരി, രാഹുൽ ഈശ്വർ, തുടങ്ങിയവരുമായുള്ള സംവാദങ്ങളിലൊക്കെ അദ്ദേഹം ഇതേ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്.
എന്നാൽ സുനിൽ പി ഇളയിടം അടക്കമുള്ള സിപിഎം ബുദ്ധിജീവികളെപ്പോലെ വൺസൈഡ് നവോത്ഥാനം എന്ന അജണ്ട സി രവിചന്ദ്രൻ ഒരിക്കലും സ്വീകരിച്ചില്ല. മുഖ്യധാരാ മാധ്യമങ്ങളും ബുദ്ധിജീവികളും ഇസ്ലാമിനെ പ്രീണിപ്പിക്കാൻ മത്സരിക്കുമ്പോൾ, ഖുർആനെയും ഇസ്ലാമിക പ്രമാണങ്ങളെയും നിർദാക്ഷ്യണ്യം കടന്നാക്രമിച്ചുകൊണ്ടായിരുന്നു രവിചന്ദ്രൻ തന്റെ എഴുത്തും പ്രഭാഷണവും മുന്നോട്ട് കൊണ്ടുപോയത്. അപ്പോൾ മുതലാണ് അദ്ദേഹം സിപിഎം അടക്കമുള്ള ഒരു വിഭാഗം പാർട്ടികളുടെ കണ്ണിലെ കരട് ആയത് എന്നാണ് സ്വതന്ത്ര ചിന്തകർ പറയുന്നത്. മാത്രമല്ല ശാസ്ത്രസാഹിത്യ പരിഷത്തുപോലും ഒരു കാലത്ത് ശരിയാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ജൈവകൃഷി അടക്കമുള്ള മതേതര അന്ധവിശ്വാസങ്ങളെയും സി രവിചന്ദ്രൻ കടന്നാക്രമിച്ചു. ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ ശാസ്ത്രീയ അടിത്തറ ഇല്ലാത്ത 'സമാന്തര വൈദ്യങ്ങളെയും' അദ്ദേഹം എതിർത്തു. ഏറ്റവും ഒടുവിലായി സംവരണം എന്ന കേരളത്തിൽ ആരും തൊടാൻ മടിക്കുന്ന വിഷയത്തിലും ക്രിയാത്മക വിമർശനം നടത്തി സി രവിചന്ദ്രൻ പ്രഭാഷണങ്ങൾ നടത്തി. കമ്യൂണിസം ഒരു സാമ്പത്തിക അന്ധവിശ്വാസമാണെന്നും, കാപ്പിറ്റലിസത്തിന് മൂലധനവ്യവസ്ഥ എന്ന് തർജ്ജമചെയ്യുന്നതിന് പകരം മുതലാളിത്തം എന്ന് തർജ്ജമചെയ്യുന്നത് തന്നെ തെറ്റാണെന്നും സി രവചന്ദ്രൻ വാദിച്ചു. ചെഗുവേരയെയും ലെനിനെയും വിമർശിച്ചു. ആനയും ഉറുമ്പും, കേവലതൈലം, നാലാമതം, ബൂർഷ്വാ നദി എന്നപേരുകളിലുള്ള പ്രഭാഷണങ്ങളിൽ സി രവിചന്ദ്രൻ വിമശിക്കുന്നത് കമ്യൂണിസത്തെയാണ്. അതുപോലെ ഗസ്സ വിഷയത്തിലൊക്കെ ഇസ്രയേൽ മാത്രമാണ് വില്ലൻ എന്ന ഏകപക്ഷീയമായ ആരോപണങ്ങളും പൊളിഞ്ഞുവീണത് സി രവിചന്ദ്രനിലൂടെ ആയിരുന്നു.
ഇതോടെയാണ് സംഘപരിവാറിനെ വിമർശിക്കുമ്പോൾ കൈയടിച്ചിരുന്ന സൈബർ സഖാക്കളും, സഡാപ്പി-സഖാപ്പികളും രവിചന്ദ്രനുനേരെ തിരിഞ്ഞത്. 'വെടിയേറ്റ് വീണ വന്മരം' എന്ന പ്രഭാഷണത്തിലൂടെ സി രവിചന്ദ്രൻ ഗോഡ്സെയെ ന്യായീകരിച്ചു എന്നായിരുന്നു സുനിതാ ദേവദാസ് അടക്കമുള്ള സൈബർ സഖാക്കൾ ഉയർത്തിക്കൊണ്ടുവന്ന മറ്റൊരു നുണക്കഥ. ഗാന്ധിജിയെപ്പോലെ തന്നെ ഭഗവത് ഗീതയെ തന്റെ എല്ലാമായി കണ്ട, സസ്യാഹാരിയും ശാന്തനുമായ ഒരു ചിദ്ഭവൻ ബ്രാഹ്മണൻ എങ്ങനെയാണ്, ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കുറ്റ കൃത്യത്തിലേക്ക് വന്നത് എന്നതിലാണ് വിഷയം രവിചന്ദ്രൻ കേന്ദ്രീകരിച്ചത്. ഗോഡ്സേ ഒരു ക്രൂരമായ മനുഷ്യൻ, ഹിന്ദുമതം ചക്കര എന്ന സ്ഥിരം വാദഗതികൾ വിട്ട് തന്റെ മതബോധം തന്നെയാണ് ഗോഡ്സെയെക്കൊണ്ട് ഇത് ചെയ്യിക്കുന്നത് എന്ന് കൃത്യമായി സമർഥിക്കയാണ് ഇവിടെ ചെയ്യുന്നത്. ഇത് വളച്ചൊടിച്ചുകൊണ്ടാണ് ഗോഡ്സെയെ ന്യായീകരിച്ചുവെന്ന് ചാപ്പയടിക്കുന്നത്. ഇതോടെ സവർക്കറെപ്പോലെയുള്ള ഒരു നാസ്തികൻ തന്നെയാണ് രവിചന്ദ്രനും എന്ന രീതിയിലായി പ്രചാരണങ്ങൾ. അതുപോലെ തന്നെ കാർഷിക ബില്ലിനെ പലകാര്യങ്ങളും കർഷകർക്ക് ഗുണം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള രവിചന്ദ്രന്റെ പ്രഭാഷണവും, വലിയ വിവാദമായി. വാദങ്ങൾ ഖണ്ഡിക്കുന്നതിന് പകരം രവിചന്ദ്രനെ കർഷക വിരുദ്ധനാക്കിയാണ് ഇവർ ചിത്രീകരിച്ചത്.
കാലകാലങ്ങളായി ഒരു വിഭാഗം രവിചന്ദ്രനും എസ്സൻസ് ഗ്ലോബലിനും എതിരെ ശക്തമായി രംഗത്ത് എത്താറുണ്ടെങ്കിലും ഇത്രയും ശക്തമായ കുപ്രചാരണം ഇത് ആദ്യമാണെന്നാണ് എസ്സൻസ് ഗ്ലോബലിന്റെ പ്രവർത്തകർ പറയുന്നത്. സുനിതാ ദേവദാസ്, മനില സി മോഹൻ തുടങ്ങിയ ജേർണലിസ്റ്റുകൾക്ക് പിന്നാലെ ഇപ്പോൾ, അഡ്വ ഹരീഷ് വാസുദേവനെപ്പോലുള്ള ആക്റ്റീവിസ്റ്റുകളും രവിചന്ദ്രനെ വ്യക്തിഹത്യ ചെയ്ത് രംഗത്ത് എത്തിയിരിക്കയാണ്.
അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്റെ വിവാദ പോസ്റ്റ് ഇങ്ങനെയാണ്
ശ്രീരവിചന്ദ്രാഷ്ടകം.
ശ്രീ രവിചന്ദ്രന്റെ പ്രഭാഷണങ്ങൾ കേട്ടു സ്വതന്ത്രചിന്തകരായി പരിണമിക്കുന്ന മലയാളികൾക്ക് സന്ധ്യാവന്ദനത്തിന്റെ സമയത്ത് ചൊല്ലുവാനായി ഉണ്ടാക്കിയ ലളിതമായ പ്രാർത്ഥനയാണിത്. നിലവിളക്കു കൊളുത്തിയോ കൊളുത്താതെയോ ജപിക്കാം. അങ്ങനെയുള്ള ചിഹ്നങ്ങൾ നിഷ്പ്രയോജനങ്ങളാണെന്നു നമുക്കറിവുള്ളതാണല്ലോ.
നവനാസ്തികലോകമാകെയി-
ന്നവിരാമം പ്രഭചാർത്തുമീശ്വരാ
രവിചന്ദ്ര! ഭവാനു കൂപ്പിടാ-
മിവനിൽ ചിന്ത സ്വതന്ത്രമാവണേ!
അടിയങ്ങളവിദ്യയിൽ വൃഥാ
പടുപാടിങ്ങു പെടുന്ന വേളയിൽ
വടിവൊത്ത ഭവദ്പ്രഭാഷണം
സ്ഫുടമാക്കുന്നു ജനത്തിനുൾത്തടം!
അവതാരമെടുത്തു ഭൂമിയിൽ
ശിവനേ! വന്നതു ബുദ്ധദേവനോ?
നവയുക്തി പടുത്ത റസ്സലി-
ന്നിവനിൽക്കൂടിയുരച്ചിടുന്നുവോ?
മല തൻ മകളങ്ങയെച്ചിരം
മലയാളത്തിനു തന്നയച്ചതോ?
നലമോടു സരസ്വതീവരം
ബലവത്താക്കിയ വാഗ്വിലാസമോ?
പ്രതിവാദമുയർത്തിയെപ്പൊഴും
മതിമാനങ്ങു ജയിച്ചുകാൺകവേ
ഇതുപോലെ പലർക്കു സംശയം
ചിതമാണോർക്കിലതങ്ങൊരത്ഭുതം!
അതിയുക്തി, വിതണ്ഡയും പരം
മതവിദ്വേഷമെഴുന്ന ഭക്തരും
മതിയുറ്റ ഭവാന്റെ ജാതക-
ദ്യുതിയല്ലാതിതു വേറെയെന്തുതാൻ?
ഗുരുനാഥ! കൃപാരസത്തൊടി-
ന്നരുളേണം മതദൂഷണം ഭവാൻ
പരപുച്ഛമതിൻ സ്വരത്തിലായ്
ചൊരിയേണം തവ യുക്തിഭാഷണം!
മമഹൃത്തിനകത്തു ഭദ്രമാ-
യമരുന്നൂ തവ വിഗ്രഹം സദാ
സുമനോജ്ഞ! നിരീശ്വരത്വമെൻ
തിമിരം തീർത്തു നമുക്കു നല്കണേ!
'വിയോഗിനി' എന്ന വൃത്തത്തിൽ ദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചെഴുതിയ ഈ പ്രാർത്ഥന നിങ്ങൾക്ക് ഊർജ്ജദായിനിയാവുന്നുവെങ്കിൽ അതിനു കാരണം നിരീശ്വരാനുഗ്രഹമൊന്നു മാത്രമാണ്. മറിച്ചാണെങ്കിൽ, അത് ഈ നാസ്തികന്റെ കൈപ്പിഴയായിക്കരുതി ഭക്തജനവൃന്ദം ക്ഷമിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
(പ്രജേഷ് പണിക്കരുടെ രചന)
- ഇങ്ങനെയാണ് ഹരീഷ് വാസുദേവൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാൽ പോസ്റ്റിന് വലിയ പ്രതിഷേധമാണ് ഹരീഷ് വാസുദേവന് നേരിടേണ്ടി വന്നത്. നടൻ പൃഥ്വീരാജിനെതിരെയുള്ള സൈബർ ലിഞ്ചിങ്ങിനെ അപലപിച്ച താങ്കളാണോ ഇപ്പോൾ ഹീനമായ വ്യക്തിഹത്യക്ക് കൂട്ടു നിൽക്കുന്നത് എന്ന ചോദ്യത്തിന് ഇത് ട്രോൾ ആണെന്നായിരുനനു ഹരീഷിന്റെ പ്രതികരണം.
ക്ലബ് ഹൗസിലെ ഏന്റെ അക്കൗണ്ട് വാജ്യം- സി രവിചന്ദ്രൻ
അതിനിടെ ക്ലബ് ഹൗസിലെ തന്റെ അക്കൗണ്ട് വ്യാജമാണെന്ന് വ്യക്തമാക്കി സി രവിചന്ദ്രൻ പോസ്റ്റ് ഇട്ടിട്ടുണ്ട്. അത് ഇങ്ങനെയാണ്. -' ക്‌ളബ് ഹൗസ് എന്ന പുതിയ സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമിൽ ഞാൻ ഇതുവരെ ജോയിൻ ചെയ്തിട്ടില്ല. എങ്കിലും ഇതിനകം എന്റെ പ്രൊഫൈൽ ചിത്രം വെച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി അറിയുന്നു. ഒറ്റനോട്ടത്തിൽ വ്യാജനാണെന്ന് തിരിച്ചറിയാമെങ്കിലും ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. 132 പേർ ഫോളോ ചെയ്യുന്നതായും 101 പേരെ ഫോളോ ചെയ്യുന്നതായും താഴെക്കാണുന്ന മെസഞ്ചർ സ്‌ക്രീൻ ഷോട്ട് സൂചിപ്പിക്കുന്നു. ഇത്രയും പേർ തെറ്റിദ്ധരിക്കപെട്ടിരിക്കുന്നു എന്നർത്ഥം. ശബ്ദം അനുകരിച്ച് ചർച്ചകളിൽ പങ്കെടുക്കുന്നുണ്ടോ എന്നു വ്യക്തമല്ല. പലരുടെയും വ്യാജ അക്കൗണ്ടകൾ സൃഷ്ടിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായി മുമ്പ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ അറിയിപ്പ്. ഇത്തരം തറവേലകൾ കാണുമ്പോൾ മസ്തിഷ്‌കം ഉപയോഗിക്കുക. സംശയംതോന്നിയാൽ നേരിട്ട് ബന്ധപെടുക. '- അദ്ദേഹം വ്യക്തമാക്കി.
സൈബർ ആക്രമണങ്ങളെ താൻ എക്കാലവും അവഗണിക്കയാണ് ചെയ്യാറുള്ളതെന്ന് തന്റെ പ്രഭാഷണങ്ങൾക്കൊടുവിൽ പ്രക്ഷകരുമായി സംവദിക്കവേ രവിചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 'ഒരുകൂട്ടം ആളുകൾ നിങ്ങളെ ടാർജറ്റ് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ വിജയിച്ചിരുക്കുന്നു' എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു ഉത്തരമാണ്. കഴിഞ്ഞ ദിവസം ആന്റിവൈറസ് എന്ന തന്റെ ചാനലിൽ നടന്ന 'പക്ഷാഘാത രഹിത സമൂഹം ' എന്ന ലൈവ് പ്രഭാഷണത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായും അദ്ദേഹം ഇതേ കാര്യം ആവർത്തിച്ചു. 'ഒരു വ്യക്തിക്ക് നമ്മൾ നൽകുന്ന മൂല്യം എന്താണ്. അത് സമയമാണ്.നമ്മുടെ കൈയിലുള്ള ഏറ്റവും അമൂല്യമായ സമ്പത്തും സമയമാണ്. രാവിലെ മുതൽ വൈകുന്നേരം തച്ചിന് പണിയെടുക്കുന്നപോലെ ഒരു വിഭാഗം. എനിക്കെതിരെയുണ്ടെങ്കിൽ അവർ എന്നെ പരിഗണിക്കുന്നു എന്നാണ് അർഥം. '- രവിചന്ദ്രൻ വ്യക്തമാക്കി.