- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നെഹ്റുവിൽനിന്ന് മോദിയിലേക്ക് പ്രകാശ വർഷങ്ങളുടെ ദൂരമുണ്ട്; ഡാമുകളും ഫാക്ടറികളും ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് പറഞ്ഞ ഒരിക്കലും മതത്തെ രാഷ്ട്രീയത്തിൽ കലർത്താത്ത യുദ്ധവിരോധിയായ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം; അംബേദ്ക്കറെയും പട്ടേലിനെയുമൊക്കെ ഉയർത്തിക്കാട്ടുകയും നെഹ്‌റു ഉൾപ്പെടെയുള്ളവരെ തള്ളിക്കളയുന്നതുമാണ് ഇന്നത്തെ പൊളിറ്റിക്സ്; ഇന്ത്യയുടെ എല്ലാ കുഴപ്പത്തിനും കാരണം നെഹ്‌റുവാണെന്ന പരിവാർ പ്രചാരണത്തെ പൊളിച്ചടുക്കി സി.രവിചന്ദ്രൻ
തിരുവനന്തപുരം: സമീപകാലത്തായി പ്രത്യേകിച്ച് മോദി സർക്കാർ അധികാരത്തിൽ ഏറിയശേഷം ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്ന പേരുകളിൽ ഒന്നാണ് ആധുനിക ഇന്ത്യയുടെ സ്രഷ്ടാവുകൂടിയായ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്റെത്. എന്നാൽ നെഹ്‌റുവിന് പകരം സർദാർ വല്ലഭായി പട്ടേൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യയുടെ മുഖച്ഛായ മാറുമായിരുന്ന പ്രചാരണങ്ങളെ പൊളിച്ചടുക്കുകയാണ് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ. ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ കണ്ണൂർ നടത്തിയ ഏകദിന സെമിനാറിൽ സി രവിചന്ദ്രൻ നടത്തിയ 'ഒന്നാം പ്രതി നെഹറുവെന്ന' പ്രഭാഷണം നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.നെഹ്‌റുവിൽ നിന്ന് മോദിയിലേക്ക് പ്രകാശ വർഷങ്ങളുടെ ദൂരമുണ്ടെന്ന് വിലയിരുത്തുന്ന സി രവിചന്ദ്രൻ, ഡാമുകളും ഫാക്ടറികളും ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് പറഞ്ഞ, ഒരിക്കലും മതത്തെ രാഷ്ട്രീയത്തിൽ കലർത്താത്ത യുദ്ധവിരോധിയായ മനുഷ്യസ്നേഹിയായിരുന്നു നെഹ്‌റുവെന്ന് ചൂണ്ടിക്കാട്ടുന്നു. സി.രവിചന്ദ്രന്റെ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയ
തിരുവനന്തപുരം: സമീപകാലത്തായി പ്രത്യേകിച്ച് മോദി സർക്കാർ അധികാരത്തിൽ ഏറിയശേഷം ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്ന പേരുകളിൽ ഒന്നാണ് ആധുനിക ഇന്ത്യയുടെ സ്രഷ്ടാവുകൂടിയായ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്റെത്. എന്നാൽ നെഹ്‌റുവിന് പകരം സർദാർ വല്ലഭായി പട്ടേൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യയുടെ മുഖച്ഛായ മാറുമായിരുന്ന പ്രചാരണങ്ങളെ പൊളിച്ചടുക്കുകയാണ് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ.
ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ കണ്ണൂർ നടത്തിയ ഏകദിന സെമിനാറിൽ സി രവിചന്ദ്രൻ നടത്തിയ 'ഒന്നാം പ്രതി നെഹറുവെന്ന' പ്രഭാഷണം നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.നെഹ്‌റുവിൽ നിന്ന് മോദിയിലേക്ക് പ്രകാശ വർഷങ്ങളുടെ ദൂരമുണ്ടെന്ന് വിലയിരുത്തുന്ന സി രവിചന്ദ്രൻ, ഡാമുകളും ഫാക്ടറികളും ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് പറഞ്ഞ, ഒരിക്കലും മതത്തെ രാഷ്ട്രീയത്തിൽ കലർത്താത്ത യുദ്ധവിരോധിയായ മനുഷ്യസ്നേഹിയായിരുന്നു നെഹ്‌റുവെന്ന് ചൂണ്ടിക്കാട്ടുന്നു.
സി.രവിചന്ദ്രന്റെ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:
ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളുടെയും കുഴപ്പങ്ങളുടെയുമെല്ലാം പ്രധാന കാരണം നെഹ്‌റുവാണെന്ന പ്രചാരണം ഇപ്പോൾ കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രി അല്ലായിരുന്നെങ്കിൽ, നെഹ്‌റുവിന് പകരം പട്ടേൽ ആയിരുന്നു പ്രധാനമന്ത്രിയായിരുന്നെങ്കിൽ, എന്നൊക്കെ രീതിയിലുള്ള ചില ചർച്ചകൾ വ്യാപകമാണ്. അത് കൂടുതലും ഉയർത്തുന്നത് ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയക്കാരാണ്.അവർ നെഹ്‌റുവിനെയും പട്ടേലലിനെയും ശത്രുക്കളായി വിലയിരുത്തിക്കൊണ്ട് അങ്ങനെയായിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നേനെയെന്ന് പറഞ്ഞുകൊണ്ടിരിക്കയാണ്.
നെഹ്‌റുവും നെഹ്‌റുവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും പൂർണമായി തുടച്ചുനീക്കുക എന്ന അജണ്ട തന്നെയാണ് ഇതിനുപിന്നിൽ. നെഹ്‌റു ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ, മതേതരത്വംപോലുള്ളവ തന്നെയാണ് യഥാർഥ പ്രശ്നം. ഇന്ത്യയുടെ പാളിച്ചകൾക്ക് ഒന്നാം പ്രതി
നെഹ്‌റുവാണോ എന്ന് പരിശോധിക്കയാണ് ഇവിടെ ചെയ്യുന്നത്.
ഉദാരീകരണം അടക്കമുള്ള പല നടപടികളും കൊണ്ടുവന്ന മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന് ന്യൂഡൽഹിയിൽ അന്ത്യവിശ്രമം പോലും കിട്ടിയില്ല. ഹൈദരാബാദിൽ സംസ്‌കരിച്ച അദ്ദേഹത്തിന്റെ മൃതദേഹം പാതി കത്തിക്കരിഞ്ഞ് കിടക്കുന്നത് പ്രാദേശിക ചാനലുകളിൽ വാർത്തയായതിനു ശേഷമാണ് കോൺഗ്രസ് നേതാക്കൾ എത്തി അത് പൂർണ്ണമായും ദഹിപ്പിക്കുന്നത്. നെഹ്‌റുവിനെ പലരും നരസിംഹറാവു ആക്കാൻ ശ്രമമുണ്ട്. കുറ്റുപ്പെടുത്തലുകളുകൾക്കും കളിയാക്കലുകൾക്കും അതീതനായ നേതാവല്ല അദ്ദേഹം. ഒരു മാലാഖയല്ല നെഹ്‌റു. പക്ഷേ എത് മനുഷ്യനും പറ്റുന്ന തെറ്റുകൾ മാത്രമേ നെ്ഹ്‌റുവിനും പറ്റിയിട്ടുള്ളൂ. തെറ്റുകൾ പറ്റാത്ത ആളല്ല നെഹറു. പക്ഷേ ഇന്ത്യക്ക് ഒരിക്കലും തിരസ്‌ക്കരിക്കാനാവാത്ത സാന്നിധ്യവും വ്യക്തിത്വവും തന്നെയാണ് അദ്ദേഹം. രാഷ്ട്രീയ ചിന്തകൻ എന്ന നിലയിലും ഭരണകർത്താവ് എന്ന നിലയിലും വ്യക്തിയെന്ന നിലയിലും, ഒരു സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിലും നെഹ്‌റുവിനെ അങ്ങിനെ മായ്ച്ചു
കളയാൻ ആവില്ല. പക്ഷേ നെഹ്‌റു ഇന്ന് പഴഞ്ചനാണ് എന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇത് ശരിയല്ല.
എല്ലാ കോൺഗ്രസ് കമ്മിറ്റികളും എതിർത്തിട്ടും ഗാന്ധിജിയുടെ ഒറ്റ താൽപ്പര്യത്തിലാണ് നെഹ്‌റു പ്രധാനമന്ത്രിയാവുന്നത്. ഭൂരിപക്ഷം കോൺഗ്രസ് പിസിസികളും പറഞ്ഞ പേര് പട്ടേലിന്റെയായിരുന്നു. ഗാന്ധിയുമായി മാനസികമായും കൂടുതൽ അടുത്തത് പട്ടേൽ ആണ്. ഗാന്ധിജിയെപ്പോലെ മതവിശ്വാസിയും പാരമ്പര്യവാദിയുമായിരുന്നു പട്ടേൽ. എന്നാൽ നെഹ്‌റു അഞ്ജേയവാദിയോ നിരീശ്വരാവാദിയോ ആയിരുന്നു. ഇതാണ് വലിയ വൈരുധ്യം. ഗാന്ധി എന്തുപറഞ്ഞാലും കേൾക്കുന്നയാളാണ് പട്ടേൽ. എന്നാൽ നിശബദ്മായും അല്ലാതെയും ഗാന്ധിക്കെതിരെ കലഹിക്കാനുള്ള ധൈര്യം നെഹ്‌റുവിന് ഉണ്ടായിരുന്നു. പട്ടേലിന് അത് ഉണ്ടായിരുന്നില്ല. എന്നിട്ടും പട്ടേൽ രക്ഷപ്പെട്ടില്ല.
ചുമ്മാതെ കേറി പ്രധാനമന്ത്രിയായതല്ല നെഹ്‌റു. 9 വർഷം ജയിലിൽ കിടന്നിട്ടുണ്ട് അദ്ദേഹം. പഠനത്തോട് പുസ്തകങ്ങളോട് ശാസ്ത്രത്തോട് ആധുനികതയോടൊക്കെ താൽപ്പര്യമുള്ളയാൾ. ജയിലിൽ കിടന്നിട്ടും നെഹ്‌റു പുസ്തകങ്ങളും മകൾക്ക് കത്തുകളും എഴുതുകയായിരുന്നൂ. സൈന്റിഫിക്ക് ടെമ്പർ എന്ന വാക്കുതന്നെ അദ്ദേഹത്തിന്റെ സംഭാവനയാണ്. ഭരണഘടനയിലും അംബേദ്ക്കറെപ്പോലെ തുല്യപങ്ക് വഹിച്ചിരുന്നത് നെഹ്‌റുവായിരുന്നു. ഗോവധം മൗലികാവകാശങ്ങളിൽനിന്ന് നിർദ്ദേശക തത്വങ്ങളിൽ ഒതുക്കിയത് നെഹ്റുവിന്റെ ഇടപെടൽ മൂലമാണ്. എന്നാൽ അംബേദ്ക്കറെ വല്ലാതെ പ്രൊജക്റ്റ് ചെയ്യുകയും നെഹ്‌റു ഉൾപ്പെടെയുള്ളവരെ വലിയ തോതിൽ തള്ളിക്കളയുന്നതുമാണ് ഇന്നത്തെ പൊളിറ്റിക്ക്സ്. അംബേദ്ക്കർക്ക് മാത്രം ചെയ്യാൻ കഴിയുന്നതല്ല ഇന്ത്യൻ ഭരണഘടന. ആദ്യത്തെ എട്ടുമാസം കോൺസിറ്റിറ്റിയൂവെന്റ് അസംബ്ലിയിൽ അംബേദ്ക്കർ ഇല്ല. അന്ന് ഭരണഘടനയുടെ ഒബജക്റ്റീവുകളും പ്രീയാമ്പിളും ഫൈനലൈസ് ചയ്യുമ്പോൾ ആ ഡ്രാഫ്റ്റ് അവതരിപ്പിക്കുന്നത് നെഹ്‌റുവാണ്. ഇന്ത്യൻ ഭരണഘടന എന്തായിക്കണം എന്ന ബില്ല് അവതരിപ്പിക്കുന്നത് ഈ നെഹ്‌റുവാണ്. ഫ്രയിം വർക്കിലാണ് അംബേദ്ക്കർ പ്രവർത്തിച്ചത്.പലപ്പോഴും നാം അത് മറന്നുപോവുന്നു.
രാഷ്ട്രീയത്തിൽ മതം കലർത്തുന്ന പ്രവണത ഇന്ത്യയിൽ ആദ്യം തുടങ്ങിയത് ഗാന്ധിജി തന്നെയാണ്. അത് ഇന്നും തുടരുന്നു. മതം, ജാതി, ഗോത്രീയത എന്നവയാണ് ഇന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനം.എന്നാൽ നെഹറു അങ്ങനെയായിരുന്നില്ല. ഡാമുകളും ഫാക്ടറികളും ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് എന്നാണ് നെഹ്‌റു പറഞ്ഞത്.ഇന്നത്തെ പ്രധാനമന്ത്രിയെ നോക്കൂ.നെഹ്‌റുവിൽ നിന്ന് മോദിയിലേക്ക് പ്രകാശ വർഷങ്ങൾ ദൂരമുണ്ട്.
ജനാധിപത്യം എന്നും സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നെഹ്‌റു. എകാധിപത്യത്തെ അദ്ദേഹം ഒരിക്കലും അംഗീകരിച്ചില്ല. യുദ്ധവിജയങ്ങളെ കുറച്ച് സംസാരിച്ചിട്ടില്ല. സൈന്യം വേണമെന്നുപോലും കരുതിയിട്ടില്ല. എപ്പോഴും ശാന്തിയും സമാധാനത്തിന്റെയും വക്താവായിരുന്നു അദ്ദേഹം. അതുതന്നെയായിരുന്നു ചൈനീസ് ആക്രമണത്തിനും ഇടയാക്കിയത്. ചൈന അങ്ങനെ ചെയ്യുമെന്ന് നെഹ്‌റുവും കരുതിയില്ല. ചൈനീസ് ആക്രമണം അദ്ദേഹത്തിന്റെ ആരോഗ്യം തകർത്തു. അവസാനത്തെ രണ്ടുവർഷം ഊന്നുവടികളിൽ നടക്കുന്ന നെഹ്‌റുവിനെയാണ് ലോകം കണ്ടത്.പക്ഷേ പരിമിതികൾ എന്തുണ്ടായാലും ആധുനിക ഇന്ത്യയെ സൃഷ്ടിച്ച വ്യക്തിയെന്ന നിലയിൽ തന്നെയാണ് നെഹ്‌റു സ്മരിക്കപ്പെടുകയെന്നും സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.
ഈ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം നവംമ്പർ പത്തിന് ബാംഗ്ലൂരിൽ നടക്കുമെന്നും സി രവിചന്ദ്രൻ അറിയിച്ചു.