- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരാധിഷ്ഠിതമായ മേഖലകളിൽ വിഷയം കൈകാര്യം വൈദഗ്ധ്യം തെളിയിച്ചവർ തന്നെ വേണം; നീതി ആയോഗിന്റെ ശുപാർശ അംഗീകരിച്ച് മോദി സർക്കാർ; ഇനി സ്വകാര്യമേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവർ ഭരണതലപ്പത്തും എത്തും
ന്യൂഡൽഹി: സ്വകാര്യമേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവരെ ഭരണതലപ്പത്തേക്ക് കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതിനുള്ള നീതി ആയോഗിന്റെ ശുപാർശ നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഉന്നത പദവികളിൽ സിവിൽ സർവീസുകാരെ നിയമിക്കുന്ന പതിവു രീതിക്ക് വ്യതിയാനം വരുത്തിക്കൊണ്ടുള്ളതാണ് പുതിയ നയം. വിവിധ മന്ത്രാലയങ്ങളിലെ ഡയറക്ടർ, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സ്വകാര്യമേഖലയിൽനിന്ന് 50 വിദഗ്ധരെ നിയമിക്കാനാണ് തീരുമാനം. സാധാരണയായി ഐ.എ.എസുകാർ കൈകാര്യം ചെയ്തിരുന്ന പദവികളാണിവ. മത്സരാധിഷ്ഠിതമായ മേഖലകളിൽ വിഷയം കൈകാര്യം ചെയ്യാൻ ആ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ചവർ തന്നെ വേണം എന്നതാണ് നീതി ആയോഗ് ശുപാർശ. സങ്കീർണതകൾ നിറഞ്ഞ പുതിയ സാമ്പത്തികരംഗങ്ങളിൽ നയരൂപവത്കരണത്തിനും നിർവഹണത്തിനും വിദഗ്ധരെയാണ് ആവശ്യം. ഇത്തരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മറ്റു ജീവനക്കാരും അവരുടെ കഴിവുകൾ ഉയർത്തുമെന്നാണ് പ്രതീക്ഷ. ഉദ്യോഗസ്ഥമേധാവിത്വം ഒരുപരിധിവരെ ഇതുവഴി അവസാനിക്കുമെന്നും നീതി ആയോഗിന്റെ ശുപാർശയിലുണ്ട്. വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ 48
ന്യൂഡൽഹി: സ്വകാര്യമേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവരെ ഭരണതലപ്പത്തേക്ക് കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതിനുള്ള നീതി ആയോഗിന്റെ ശുപാർശ നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഉന്നത പദവികളിൽ സിവിൽ സർവീസുകാരെ നിയമിക്കുന്ന പതിവു രീതിക്ക് വ്യതിയാനം വരുത്തിക്കൊണ്ടുള്ളതാണ് പുതിയ നയം.
വിവിധ മന്ത്രാലയങ്ങളിലെ ഡയറക്ടർ, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സ്വകാര്യമേഖലയിൽനിന്ന് 50 വിദഗ്ധരെ നിയമിക്കാനാണ് തീരുമാനം. സാധാരണയായി ഐ.എ.എസുകാർ കൈകാര്യം ചെയ്തിരുന്ന പദവികളാണിവ. മത്സരാധിഷ്ഠിതമായ മേഖലകളിൽ വിഷയം കൈകാര്യം ചെയ്യാൻ ആ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ചവർ തന്നെ വേണം എന്നതാണ് നീതി ആയോഗ് ശുപാർശ.
സങ്കീർണതകൾ നിറഞ്ഞ പുതിയ സാമ്പത്തികരംഗങ്ങളിൽ നയരൂപവത്കരണത്തിനും നിർവഹണത്തിനും വിദഗ്ധരെയാണ് ആവശ്യം. ഇത്തരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മറ്റു ജീവനക്കാരും അവരുടെ കഴിവുകൾ ഉയർത്തുമെന്നാണ് പ്രതീക്ഷ. ഉദ്യോഗസ്ഥമേധാവിത്വം ഒരുപരിധിവരെ ഇതുവഴി അവസാനിക്കുമെന്നും നീതി ആയോഗിന്റെ ശുപാർശയിലുണ്ട്.
വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ 48 ലക്ഷം ജീവനക്കാരാണുള്ളത്. 2015 മാർച്ച് ഒന്നുവരെയുള്ള കണക്കനുസരിച്ച് കേന്ദ്രസർവീസിൽ 4.2 ലക്ഷത്തിലധികം ഒഴിവുകളുമുണ്ട്. ബാങ്കിങ് മേഖലയിലും പൊതുമേഖലാസ്ഥാപനങ്ങളിലുമായിരിക്കും പ്രധാനമായും നിയമനങ്ങൾ നടത്തുക. മൂന്നുമുതൽ അഞ്ചുവർഷം വരെ കരാറടിസ്ഥാനത്തിലായിരിക്കും സ്വകാര്യമേഖലയിൽനിന്നുള്ള വിദഗ്ദ്ധർക്ക് നിയമനം.