- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യും; വകുപ്പുകളിലെ സ്ഥാനക്കയറ്റ തർക്കങ്ങൾ ചീഫ് സെക്രട്ടറി പരിഹരിക്കും; ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അദ്ധ്യാപകരെ സ്ഥിരപ്പെടുത്തും; എ. ഷാജഹാന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി നിയമനം: മന്ത്രിസഭായോഗ തീരുമാനങ്ങൾ
തിരുവനന്തപുരം : സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ ഒരാഴ്ചയ്ക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ നിർദ്ദേശം. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് വിവിധ വകുപ്പുകൾക്ക് ഈ നിർദ്ദേശം നൽകിയത്. നിർദ്ദേശം. റിപ്പോർട്ടുകൾ ഒരാഴ്ചയ്ക്കുള്ളിൽ നൽകാനാണ് നിർദ്ദേശം.
ഇതിന്റെ ഏകോപനച്ചുമതല ചീഫ് സെക്രട്ടറിക്ക് നൽകാനും മന്ത്രിസഭ തീരുമാനിച്ചു. വകുപ്പുകളിലെ സ്ഥാനക്കയറ്റം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്നും നിർദ്ദേശം നൽകി.
ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അദ്ധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. പത്തുവർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. സിവിൽ സപ്ലൈസിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മരവിപ്പിച്ച തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും തീരുമാനമായി
അതേസമയം എ. ഷാജഹാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചു. വി. ഭാസ്‌കരൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് എ. ഷാജഹാൻ
മറുനാടന് മലയാളി ബ്യൂറോ