- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർക്കാരിൽ ഇനി മലയാളിത്തിളക്കവൂം; സഹമന്ത്രിയായി അൽഫോൻ കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത് ഏറ്റവും അവസാനം; ഇന്ന് സത്യപ്രതിജ്ഞ ചെയ്തത് 13 മന്ത്രിമാർ; പിയൂഷ് ഗോയലിനും നിർമ്മലാ സീതാരമനും അടക്കം നാലുപേർക്ക് കാബിനറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം; വകുപ്പ് വിഭജനം അൽപ്പസമയത്തിനകം
ന്യൂഡൽഹി: കേന്ദ്രസർക്കാരിനും ഭരണകക്ഷിയായ ബിജെപിക്കും പുതിയ മുഖം നൽകുക എന്ന ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ദേശീയ അധ്യക്ഷൻ അമിത് ഷായുടേയും നേതൃത്വത്തിൽ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഒൻപത് പേർ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്ന നാലു മന്ത്രിമാർക്ക് ക്യാബിനറ്റ് റാങ്കോടെ മന്ത്രിസഭാ പുനഃസംഘടനയിൽ സ്ഥാനക്കയറ്റം ലഭിക്കും. സഹമന്ത്രി പദവയിൽനിന്നു നിർമല സീതാരാമൻ, പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, മുക്താർ അബ്ബാസ് നഖ്വി എന്നിവർ ക്യാബിനറ്റ് പദവിയോടെ മന്ത്രിയാകും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിൽനിന്ന് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ അൽഫോൻസ് കണ്ണന്താനവും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വസതിയിൽ കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദി സർക
ന്യൂഡൽഹി: കേന്ദ്രസർക്കാരിനും ഭരണകക്ഷിയായ ബിജെപിക്കും പുതിയ മുഖം നൽകുക എന്ന ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ദേശീയ അധ്യക്ഷൻ അമിത് ഷായുടേയും നേതൃത്വത്തിൽ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഒൻപത് പേർ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്ന നാലു മന്ത്രിമാർക്ക് ക്യാബിനറ്റ് റാങ്കോടെ മന്ത്രിസഭാ പുനഃസംഘടനയിൽ സ്ഥാനക്കയറ്റം ലഭിക്കും. സഹമന്ത്രി പദവയിൽനിന്നു നിർമല സീതാരാമൻ, പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, മുക്താർ അബ്ബാസ് നഖ്വി എന്നിവർ ക്യാബിനറ്റ് പദവിയോടെ മന്ത്രിയാകും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിൽനിന്ന് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ അൽഫോൻസ് കണ്ണന്താനവും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വസതിയിൽ കൂടിക്കാഴ്ച നടത്തി.
നരേന്ദ്ര മോദി സർക്കാർ മൂന്നു വർഷം പൂർത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണു മോദി സർക്കാരിൽ കേരളത്തിനും ആദ്യ പ്രതിനിധിയെ ലഭിച്ചത്. കണ്ണന്താനം ഉൾപ്പെടെ ഒൻപത് പുതിയ മന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. ആരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നതു സംബന്ധിച്ച ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആർഎസ്എസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് അമിത് ഷാ മോദിയെ കാണാനെത്തിയത്.
അശ്വനി കുമാർ ചൗബെ (ബിഹാർ), ശിവ് പ്രതാപ് ശുക്ല (ഉത്തർപ്രദേശ്), വീരേന്ദ്ര കുമാർ (മധ്യപ്രദേശ്), അനന്തകുമാർ ഹെഗ്‌ഡെ (കർണാടക), രാജ് കുമാർ സിങ് (ബിഹാർ), ഹർദീപ് സിങ് പുരി (മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാൻ), സത്യപാൽ സിങ് (ഉത്തർപ്രദേശ്) എന്നിവരാണ് അൽഫോൻസ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാർ.
അതേസമയം, ജെഡിയു, ശിവസേന അംഗങ്ങൾ മന്ത്രിസഭയിലേക്കു വരുമെന്ന് ശക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും, അന്തിമ ഘട്ടത്തിൽ ഈ നീക്കം ഉപേക്ഷിച്ചതായാണു വിവരം. മന്ത്രിമാരുടെ വകുപ്പുമാറ്റം സംബന്ധിച്ചും അഭ്യൂഹങ്ങൾ ശക്തമാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന മോദിഅമിത് ഷാ കൂടിക്കാഴ്ചയിലേക്കു കേന്ദ്രമന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ നിതിൻ ഗഡ്കരിയെ വിളിച്ചുവരുത്തിയത് ഊഹാപോഹങ്ങൾക്കു കാരണമായി. ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി മനോഹർ പരീക്കർ രാജിവച്ച പ്രതിരോധമന്ത്രി പദം ഗഡ്കരിക്കു ലഭിക്കുമെന്ന് സൂചനയുണ്ട്.
അതിനിടെ, വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരും ഇതേ സ്ഥാനത്തേക്കു പറഞ്ഞുകേൾക്കുന്നുണ്ട്. ഗഡ്കരിക്ക് റെയിൽവേ വകുപ്പു ലഭിക്കാനുള്ള സാധ്യതയും ചർച്ചയിലുണ്ട്. അഴിച്ചുപണിക്കു മുന്നോടിയായി സഹമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, സഞ്ജയ് കുമാർ ബല്യൻ, ഭഗൻ സിങ് കുലസ്‌തെ, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവർ രാജിവച്ചിരുന്നു.
രാജിവച്ച മന്ത്രിമാരിൽ ഒരാൾ അഴിമതി നടത്തിയതായി സിബിഐ പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത് ബിജെപി അംഗങ്ങൾ മാത്രം. ജെഡിയു അംഗങ്ങളുടെ സത്യപ്രതിജ്ഞ പിന്നീട്. എഐഎഡിഎംകെ എൻഡിഎയിൽ ചേരുന്നതിൽ അവ്യക്തത. എൻഡിഎയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നതിൽ നിതീഷ് കുമാർ അതൃപ്തനെന്ന് റിപ്പോർട്ട്.
(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)