ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് (KAD) അംഗത്വ സമാഹരണ പ്രചാരണം തുടരുന്നു. പുതിയ അംഗങ്ങൾ കടന്നുവരുന്നതിനായി അസോസിയേഷൻ എല്ലാവർഷവും അംഗത്വസമാഹരണ പ്രചാരണം നടത്തിവരാറുണ്ട്. മലയാളികളായ എല്ലാവർക്കും സമ്മേളിക്കാനും കലാസാഹിത്യസാംസ്‌കാരിക മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനുമുള്ള ഒരു വേദികൂടിയാണു കാഡ്.

ആയിരത്തിലധികം അംഗങ്ങളുള്ള അസോസിയേഷനിൽ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സംഘാടക ശേഷിയുള്ള സുശക്തമായ സംഘടനയാണ്. വാർഷിക അംഗത്വ സംഖ്യ കേവലം 25 ഡോളർ ആണ്. അസോസിയേഷനിൽ അംഗങ്ങളാകുന്നവർക്ക് സംഘടന അണിയിച്ചൊരുക്കുന്ന കലാസാഹിത്യസാംസ്‌കാരിക പരിപാടികൾക്കും കായിക വിനോദ പരിപാടികൾക്കും പ്രവേശനം സൗജന്യമാണ്.

അസോസിയേഷന്റെ അംഗങ്ങളായി വരും വർഷങ്ങളിൽ മാറുവാനും നിങ്ങളെ സാന്നിധ്യ സഹായ സഹകരണങ്ങൾ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

വിവരങ്ങൾക്ക്: റോയി കൊടുവത്ത് (സെക്രട്ടറി) 972 569 7165, പ്രദീപ് നാഗനൂലിൽ (മെംബർഷിപ്പ് ഡയറക്ടർ) 973 580 8784.