- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭയിൽ വയ്ക്കും മുമ്പ് അന്വേഷണം; ഇഡിക്കെതിരെ സിപിഎം അവകാശ ലംഘന നോട്ടീസ് നൽകാനൊരുങ്ങുന്നു
തിരുവനന്തപുരം: എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന് എതിരെ സിപിഎം അവകാശ ലംഘന നോട്ടീസ് നൽകാനൊരുങ്ങുന്നു. നിയമസഭയിൽ വയ്ക്കും മുമ്പ് സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങളെ കുറിച്ച് അന്വേഷണം നടക്കുന്നത് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടി എം സ്വരാജ് എം എൽ എ ആണ് നോട്ടീസ് നൽകുക. എൻഫോഴ്സ്മെന്റ് നടപടി അസാധാരണമെന്നാണ് സി പി എം നേതാക്കൾ പറയുന്നത്.
ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ടതിന് എൻഫോഴ്സ്മെന്റിന് എതിരെയുള്ള അവകാശലംഘന നോട്ടീസ് നിയമസഭയുടെ എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. എൻഫോഴ്സ്മെന്റിന്റെ മറുപടി മാധ്യമങ്ങൾക്ക് ചോർന്നതിനെ കുറിച്ച് കമ്മിറ്റി വിശദീകരണം ചോദിച്ചിട്ടുണ്ട്. അതിനിടെയാണ് പുതിയ അവകാശ ലംഘന നോട്ടീസ് എത്തുന്നത്. അതേസമയം, ഫയൽ ആവശ്യപ്പെടുന്നതുപോലെയല്ല, നിയമസഭയിൽ ഇനിയുമെത്താത്ത റിപ്പോർട്ടിന്റെ പേരിലെ അന്വേഷണം എന്നാണ് സർക്കാരിന്റെയും സി പി എമ്മിന്റെയും വിലയിരുത്തൽ.
മറുനാടന് ഡെസ്ക്